Horoscope Today: സമാധാനം, സാമ്പത്തിക ലാഭം; ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം
Daily Horoscope Today: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ, നേട്ടങ്ങളോ നഷ്ടങ്ങളോ? 12 രാശിക്കാരുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ എന്തെല്ലാമെന്ന് അറിഞ്ഞാലോ… ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം, കുടുംബം എന്നീ മേഖലകളിൽ ഇന്നത്തെ ദിവസം എങ്ങനെ? സമ്പൂർണ്ണ രാശിഫലം വായിക്കാം…

ഇന്ന് നവംബർ 29,ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ, നേട്ടങ്ങളോ നഷ്ടങ്ങളോ? 12 രാശിക്കാരുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ എന്തെല്ലാമെന്ന് അറിഞ്ഞാലോ… ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം, കുടുംബം എന്നീ മേഖലകളിൽ ഇന്നത്തെ ദിവസം എങ്ങനെ? (IMAGE CREDIT SOURCE: TV9 NETWORK)

മേടം രാശിക്കാർക്ക് ഇന്ന് ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. കാര്യപരാജയം, മനഃപ്രയാസം, ശരീരസുഖക്കുറവ്, ഇച്ഛഭംഗം, ധനതടസ്സം എന്നിവ കാണുന്നു. വായ്പാശ്രമങ്ങൾ പരാജയപ്പെടാം.

ഇടവം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. കാര്യവിജയം, മത്സരവിജയം എന്നിവ കാണുന്നു. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും, ആഗ്രഹങ്ങൾ സഫലീകരിക്കും.

മിഥുനം രാശിക്കാർക്ക് ഇന്ന് മാനസിക സമാധാനം തകർക്കുന്ന സംഘർഷങ്ങൾ ഉണ്ടായേക്കാം. കാര്യതടസ്സം, അഭിമാന ക്ഷതം എന്നിവ കാണുന്നു. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലഡക്കുക. ആരോഗ്യകാര്യങ്ങളും ശ്രദ്ധിക്കുക.

കർക്കടകം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്, ആരോഗ്യസ്ഥിതി മെച്ചമായിരിക്കും. സാമ്പത്തിക ലാഭം വന്നുചേരും. കാര്യവിജയം, അംഗീകാരം, മത്സരവിജയം, യാത്രാവിജയം എന്നിവ കാണുന്നു.

ചിങ്ങം രാശിക്കാർക്ക് ഇന്ന് ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. കാര്യപരാജയം, കലഹം, ഇച്ഛാഭംഗം, അപകടഭീതി, അഭിമാനക്ഷതം ഇവ കാണുന്നു. ഇരുചക്രവാഹന യാത്രകൾ സൂക്ഷിക്കേണ്ടതാണ്. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.

കന്നി രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെയും ലാഭങ്ങളുടെയും ദിവസമാണ്. കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, മത്സരവിജയം എന്നിവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. സാമ്പത്തിക നേട്ടങ്ങളും വന്നുചേർന്നേക്കാം.

തുലാം രാശിക്കാർക്ക് ഇന്ന് കാര്യവിജയം, ശത്രുക്ഷയം, ബിസിനസിൽ ലാഭം, അംഗീകാരം എന്നിവ കാണുന്നു. പുതിയ സാധ്യതകൾ തുറന്നു കിട്ടാം. പുതിയ സംരംഭങ്ങൾ ആരംഭിക്കാനും അനുകൂലമായ ദിവസമാണ്.

വൃശ്ചികം രാശിക്കാർക്ക് കാര്യപരാജയം, ധനതടസ്സം, യാത്രാപരാജയം എന്നിവ കാണുന്നു. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. അപ്രതീക്ഷിതമായ ചെലവുകൾക്ക് സാധ്യതയുള്ളതിനാൽ സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധ പുലർത്തേണ്ടതാണ്.

ധനു രാശിക്കാർക്ക് കാര്യതടസ്സം, ഇച്ഛഭംഗം, മാനസിക പ്രയാസം, കലഹം, അഭിപ്രായവ്യത്യാസം, സ്വസ്ഥതക്കുറവ് എന്നിവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. തീരുമാനങ്ങളെടുക്കുന്നത് വളരെ ശ്രദ്ധിച്ച് വേണം.

മകരം രാശിയിൽ ജനിച്ചവർക്ക് കാര്യവിജയം, മത്സരവിജയം, ധനയോഗം, ബന്ധുസമാഗമം എന്നിവ കാണുന്നു. സാമ്പത്തിക ലാഭങ്ങൾക്കും സാധ്യത. സ്ഥാനക്കയറ്റവും അംഗീകാരവും ഈ രാശിക്കാർക്ക് ഇന്ന് വന്നുചേർന്നേക്കാം.

കുംഭം രാശിക്കാർക്ക് കാര്യവിജയം, മത്സരവിജയം, ശത്രുക്ഷയം, നിയമവിജയം, അംഗീകാരം എന്നിവ കാണുന്നു. ഇരുചക്ര വാഹനയാത്രക്കാർ സൂക്ഷിക്കേണ്ടതാണ്. അപ്രതീക്ഷിത ചെലവുകൾക്ക് സാധ്യതയുള്ളതിനാൽ, സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തേണ്ടതാണ്.

മീനം രാശിക്കാർക്ക് കാര്യപരാജയം, മാനസിക പ്രയാസം, ഇച്ഛഭംഗം, കലഹം, സ്വസ്ഥതക്കുറവ്, യാത്രാതടസ്സം, അലച്ചിൽ എന്നിവ കാണുന്നു. (നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളെയും വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല)