തണുപ്പടിച്ചാൽ ഉള്ളംകാൽ വേദനിക്കുന്നോ? കാരണങ്ങളും പെട്ടെന്ന് മാറ്റാനുള്ള വഴികളും | Feet Pain In Cold Weather Seasons Reasons And Home Remedies To Remove Suddenly Malayalam news - Malayalam Tv9

Feet Pain: തണുപ്പടിച്ചാൽ ഉള്ളംകാൽ വേദനിക്കുന്നോ? കാരണങ്ങളും പെട്ടെന്ന് മാറ്റാനുള്ള വഴികളും

Published: 

04 Jul 2026 | 10:43 AM

Feet Pain In Cold Weather: തണുപ്പ് തട്ടുമ്പോൾ കാലുകളിലേക്കുള്ള രക്തസഞ്ചാരം കുറയുകയും പേശികൾ വലിഞ്ഞു മുറുകുകയും ചെയ്യുന്നു. ഉള്ളംകാലിലെ മാംസപേശികളിലുണ്ടാകുന്ന വീക്കം. തണുപ്പുകാലത്ത് ഇത് കൂടാനുള്ള സാധ്യതയുണ്ട്. അതുപാലെ ശരീരത്തിൽ യൂറിക് ആസിഡ് കൂടുമ്പോൾ സന്ധികളിലും ഉള്ളംകാലിലും വേദന അനുഭവപ്പെടാം. തണുപ്പ് കൂടുമ്പോൾ ശരീരത്തിലെ രക്തക്കുഴലുകൾ ചുരുങ്ങുന്നതാണ് ഇതിൻ്റെ പ്രധാന കാരണം. ഈ പ്രശ്നത്തെ എങ്ങനെ പ്രതിരോധിക്കാമെന്ന് നോക്കാം.

1 / 5
തണുപ്പുകാലമായാലോ അല്ലെങ്കിൽ രാത്രിയിൽ ദീർഘനേരം എസി മുറിയിൽ കിടന്നുറങ്ങിയാലോ ചിലർക്ക് രാവിലെ എഴുന്നേൽക്കുമ്പോൾ ഉള്ളംകാലിൽ കഠിനമായ വേദനയും തരിപ്പും അനുഭവപ്പെടാറുണ്ട്. ചിലർക്ക് ടൈൽ പതിപ്പിച്ച തറയിൽ നിന്നാലും സമാനമായ അവസ്ഥയുണ്ടാക്കിയേക്കാം. തണുപ്പ് കൂടുമ്പോൾ ശരീരത്തിലെ രക്തക്കുഴലുകൾ ചുരുങ്ങുന്നതാണ് ഇതിൻ്റെ പ്രധാന കാരണം. ഈ പ്രശ്നത്തെ എങ്ങനെ പ്രതിരോധിക്കാമെന്ന് നോക്കാം. (Image Credit Source: Getty Images)

2 / 5
തണുപ്പ് തട്ടുമ്പോൾ കാലുകളിലേക്കുള്ള രക്തസഞ്ചാരം കുറയുകയും പേശികൾ വലിഞ്ഞു മുറുകുകയും ചെയ്യുന്നു. ഉള്ളംകാലിലെ മാംസപേശികളിലുണ്ടാകുന്ന വീക്കം. തണുപ്പുകാലത്ത് ഇത് കൂടാനുള്ള സാധ്യതയുണ്ട്. അതുപാലെ ശരീരത്തിൽ യൂറിക് ആസിഡ് കൂടുമ്പോൾ സന്ധികളിലും ഉള്ളംകാലിലും വേദന അനുഭവപ്പെടാം. വിറ്റാമിൻ ഡി, കാൽസ്യം എന്നിവയുടെ കുറവ് മൂലവും എല്ലുകൾക്കും പേശികൾക്കും ബലക്കുറവുണ്ടാകാം.

3 / 5
ഇത്തരം സാഹചര്യങ്ങലിൽ ഒരു പാത്രത്തിൽ ചെറുചൂടുവെള്ളമെടുത്ത് അതിൽ അല്പം കല്ലുപ്പ് ചേർക്കുക. ഇതിലേക്ക് 15-20 മിനിറ്റ് കാലുകൾ മുക്കിവെക്കാം. ഇത് കാലുകളിലെ രക്തയോട്ടം വർദ്ധിപ്പിക്കുകയും പേശികൾക്ക് ആശ്വാസം നൽകുകയും ചെയ്യും. രാത്രി കിടക്കുന്നതിന് മുൻപ് അല്പം കടുകെണ്ണയോ വെളിച്ചെണ്ണയോ ചെറുതായി ചൂടാക്കി ഉള്ളംകാലിൽ നന്നായി തിരുമ്മി മസ്സാജ് ചെയ്യുക. ഇത് കാലുകൾക്ക് ചൂട് നൽകാനും വേദന കുറയ്ക്കാനും സഹായിക്കും. ഉറക്കവും മെച്ചപ്പെടും.

4 / 5
തണുപ്പുള്ള സമയങ്ങളിൽ, പ്രത്യേകിച്ച് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ സോക്സുകൾ ധരിക്കുന്നത് നല്ലതാണ്. ഉള്ളംകാൽ എപ്പോഴും അല്പം ചൂടോചെ ഇരിക്കുന്നത് വേദന തടയും. രാവിലെ കിടക്കയിൽ നിന്ന് എഴുന്നേൽക്കുന്നതിന് മുൻപ് കാലിന്റെ വിരലുകൾ മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കുക. ഒരു ചെറിയ പന്തോ അല്ലെങ്കിൽ വാട്ടർ ബോട്ടിലോ ഉള്ളംകാൽ കൊണ്ട് തറയിൽ വെച്ച് ഉരുട്ടുന്നത് മസ്സാജിന് തുല്ല്യമായ ഗുണം ചെയ്യും.

5 / 5
തണുപ്പുകാലത്ത് പലരും വെള്ളം കുടിക്കുന്നത് കുറയ്ക്കാറുണ്ട്. ഇത് പേശികൾ വലിഞ്ഞു മുറുകാൻ കാരണമാകും. അതിനാൽ ദിവസവും കൃത്യമായ അളവിൽ വെള്ളം കുടിക്കുക. ദിവസങ്ങൾ കഴിഞ്ഞിട്ടും വേദന മാറുന്നില്ലെങ്കിലോ, കാലിൽ കടുത്ത നീരും ചുവപ്പ് നിറവും കാണപ്പെടുന്നുണ്ടെങ്കിലോ സ്വയം ചികിത്സ ഒഴിവാക്കി ഒരു ഡോക്ടറുടെ സമീപിക്കുക. ഇത് പ്രമേഹംഅല്ലെങ്കിൽ ഞരമ്പ് സംബന്ധമായ മറ്റ് പ്രശ്നങ്ങളുടെ ലക്ഷണവുമാകാം.

Follow Us
വാല്‍പ്പാറയ്ക്ക് പോയാലോ? കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍ അറിയാം
രാവിലെ എഴുന്നേറ്റാലുടൻ നിർത്താതെ തുമ്മലോ? ചെയ്യേണ്ടത്
ഉറങ്ങുന്നതിനു മുമ്പ് ഒറ്റ ഏലയ്ക്ക; ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം
കൈകളിലെ മീന്‍ മണം മാറ്റാന്‍ കാപ്പിപൊടി മതി
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?
ചെടിക്കുള്ളിൽ മറഞ്ഞിരിക്കുന്നത് ആരെന്ന് കണ്ടോ? കൂറ്റൻ രാജവെമ്പാല
ചേർത്തലയിൽ നിർമാണത്തിലുള്ള ദേശിയപാതയുടെ ഫ്ലൈഓവറിൽ ഗർത്തം