തക്കാളിയും ഉള്ളിയും ഫ്രിഡ്ജിലാണോ വെക്കുന്നത്? കാത്തിരിക്കുന്നത് വലിയ ആപത്ത്! | Foods You Should Never Store in the Fridge, Know about Refrigerator Mistakes Malayalam news - Malayalam Tv9

Fridge Storage: തക്കാളിയും ഉള്ളിയും ഫ്രിഡ്ജിലാണോ വെക്കുന്നത്? കാത്തിരിക്കുന്നത് വലിയ ആപത്ത്!

Published: 

05 Jul 2026 | 01:45 PM

Foods You Should Never Store in the Fridge: ഭക്ഷണസാധനങ്ങൾ കേടുവരാതെ ദീർഘനാൾ ഇരിക്കാൻ നമ്മൾ ആദ്യം ചെയ്യുന്ന കാര്യം അവ ഫ്രിഡ്ജിലേക്ക് മാറ്റുക എന്നതാണ്. എന്നാൽ എല്ലാ ഭക്ഷണങ്ങൾക്കും ഫ്രിഡ്ജ് നല്ലതാണെന്ന് കരുതരുത്. ചില സാധനങ്ങൾ ഫ്രിഡ്ജിൽ വെക്കുന്നത് അവയുടെ സ്വാഭാവിക ഗുണവും രുചിയും നശിപ്പിക്കും. അവ ഏതെല്ലാമെന്ന് നോക്കിയാലോ.....

1 / 5
തക്കാളി ഫ്രിഡ്ജിൽ വയ്ക്കുന്നത് വഴി അതിലെ സ്വാഭാവിക എൻസൈമുകളുടെ പ്രവർത്തനം തടസ്സപ്പെടുന്നതായി പറയപ്പെടുന്നു. തണുപ്പ് തക്കാളിയുടെ കോശങ്ങളെ നശിപ്പിച്ച് അവയുടെ യഥാർത്ഥ രുചി നഷ്ടപ്പെടുത്തുകയും തൊലി ചുളിയുകയും ചെയ്യുന്നു. അതിനാൽ തക്കാളി എപ്പോഴും സാധാരണ മുറിയിലെ താപനിലയിൽ സൂക്ഷിക്കുന്നതാണ് നല്ലത്. (Image Credit source: Getty Images)

2 / 5
ഉരുളക്കിഴങ്ങ് ഫ്രിഡ്ജിലെ തണുത്ത അന്തരീക്ഷത്തിൽ ഇരിക്കുമ്പോൾ അതിലടങ്ങിയിരിക്കുന്ന അന്നജം വളരെ വേഗത്തിൽ പഞ്ചസാരയായി മാറുന്നു. ഇത് ഉരുളക്കിഴങ്ങിന്റെ സ്വാദ് മാറ്റുകയും പാകം ചെയ്യുമ്പോൾ കരിഞ്ഞുപോകാൻ കാരണമാവുകയും ചെയ്യും. അതിനാൽ, അല വായുസഞ്ചാരമുള്ള ഒരു പേപ്പർ ബാഗിലോ കുട്ടയിലോ ഇരുണ്ട സ്ഥലത്ത് വേണം സൂക്ഷിക്കാൻ.

3 / 5
അതുപോലെ ഉള്ളിയും സവാളയും ഫ്രിഡ്ജിൽ വയ്ക്കരുതെന്ന് പറയുന്നു. ഫ്രിഡ്ജിനുള്ളിലെ ഉയർന്ന ഈർപ്പം ഉള്ളി പെട്ടെന്ന് മൃദുവാകാനും പൂപ്പൽ പിടിക്കാനും കാരണമാകുന്നു. ഉള്ളി എപ്പോഴും വരണ്ടതും വായുസഞ്ചാരമുള്ളതുമായ സ്ഥലങ്ങളിൽ വേണം വെക്കാൻ. അതുപോലെ, ഉരുളക്കിഴങ്ങും ഉള്ളിയും ഒന്നിച്ച് സൂക്ഷിക്കരുത്.

4 / 5
പഴങ്ങൾ ഫ്രിഡ്ജിലെ കുറഞ്ഞ താപനിലയിൽ വെക്കുമ്പോൾ അവയുടെ സ്വാഭാവികമായ ഉപാപചയ പ്രവർത്തനങ്ങൾ തടസ്സപ്പെടുകയും തൊലിയിൽ ഓക്സിഡേറ്റീവ് റിയാക്ഷനുകൾ നടക്കുകയും ചെയ്യുന്നു. കൂടാതെ, തണുപ്പ് തട്ടുന്നത് വഴി പഴത്തിന്റെ കോശങ്ങൾക്കുണ്ടാകുന്ന തകരാർ തൊലി പെട്ടെന്ന് കറുത്തുപോകാനും കാരണമാകും.

5 / 5
പലരും തേനും ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്. എന്നാൽ, തേൻ പ്രകൃതിദത്തമായി തന്നെ വർഷങ്ങളോളം കേടുകൂടാതെ ഇരിക്കുന്ന ഒന്നാണ്. ഇത് ഫ്രിഡ്ജിൽ വെക്കുമ്പോൾ കട്ടപിടിക്കുകയും ഉപയോഗിക്കാൻ ബുദ്ധിമുട്ടാവുകയും ചെയ്യും. സാധാരണ മുറിയിലെ താപനിലയിൽ സൂക്ഷിച്ചാൽ മാത്രം മതി തേൻ വർഷങ്ങളോളം കേടുകൂടാതെ ഇരിക്കാൻ.

Loading...
Unable to load recommendations.
Follow Us
ചിക്കൻ ഫ്രൈയുടെ കൂടെ പച്ചസവാള കഴിക്കാറുണ്ടോ? ഗുണമോ ദോഷമോ
ടോപ് വൺപ്ലസ് 15 മുതൽ വൺപ്ലസ് നോർഡ് 6 ​ലൈറ്റ് വരെ ഡീൽ റെഡി!
സോഫ്റ്റായ ചപ്പാത്തി വേണോ? ഈ രീതിയില്‍ ഉണ്ടാക്കിനോക്കൂ
വെറും വയറ്റിൽ പഴം കഴിക്കുന്നത് പ്രമേഹത്തിന് കാരണമോ?
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ