Gardening Tips: പൊട്ടിയ ചെരുപ്പും ഷൂസും എറിഞ്ഞുകളയല്ലേ, ഗാർഡൻ അടിമുടി മാറ്റാം
DIY Gardening Hacks With Shoes: പൊട്ടിയതും ഉപയോഗശൂന്യവുമായ ചെരുപ്പുകളും ഷൂസുകളും ഇനി വെറുതെ എറിഞ്ഞുകളയേണ്ട. അല്പം ക്രിയേറ്റിവിറ്റി ഉണ്ടെങ്കിൽ ഇവ ഉപയോഗിച്ച് നിങ്ങളുടെ ഗാർഡനെ കൂടുതൽ മനോഹരവും ആകർഷകവുമാക്കാൻ സാധിക്കും. പൈസ ചെലവില്ലാതെ തന്നെ തോട്ടത്തെ അടിമുടി മാറ്റാൻ കഴിയുന്ന വഴി അറിഞ്ഞാലോ..

ഗാർഡനിങ്ങളാണോ നിങ്ങളുടെ ഹോബി, അതോ വീട്ടിൽ നല്ലൊരു ഗാർഡൻ ഒരുക്കണമെന്ന അതിയായ ആഗ്രഹം ഉണ്ടോ? പൈസ ചെലവില്ലാതെ തന്നെ നിങ്ങളുടെ തോട്ടത്തെ അടിമുടി മാറ്റാമെന്നേ, പൊട്ടിയതും ഉപയോഗശൂന്യവുമായ ചെരുപ്പുകളും ഷൂസുകളും ഇനി വെറുതെ എറിഞ്ഞുകളയേണ്ട. അല്പം ക്രിയേറ്റിവിറ്റി ഉണ്ടെങ്കിൽ ഇവ ഉപയോഗിച്ച് നിങ്ങളുടെ ഗാർഡനെ കൂടുതൽ മനോഹരവും ആകർഷകവുമാക്കാൻ സാധിക്കും. (Image Credit source: Getty Images)

ഭിത്തിയിൽ തൂക്കിയിടാവുന്ന വെർട്ടിക്കൽ പ്ലാന്ററുകളാണ് ആദ്യത്തെ ഓപ്ഷൻ. പഴയ ഗംബൂട്ടുകൾ, ക്ലോഗുകൾ അല്ലെങ്കിൽ കട്ടിയുള്ള പ്ലാസ്റ്റിക് ഷൂസുകൾ മരപ്പലകയിലോ തോട്ടത്തിലെ മതിലുകളിലോ വെർട്ടിക്കൽ പ്ലാന്ററുകളായി ആണി അടിച്ച് തൂക്കിയിടാം. മണി പ്ലാന്റ്, ടർട്ടിൽ വള്ളികൾ, ബേബി സൺ റോസ്, പത്തു മണി ചെടികൾ തുടങ്ങിയ താഴേക്ക് പടർന്നു വളരുന്ന ചെടികൾ ഇതിൽ വെച്ചുപിടിപ്പിക്കാം.

മിനി സക്കുലൻ്റ് ഗാർഡനും നല്ലൊരു ഓപ്ഷനാണ്. ചെറിയ ബൂട്ട്‌സുകൾ, തുകൽ ഷൂസുകൾ അല്ലെങ്കിൽ ഫ്ലിപ്പ് ഫ്ലോപ്പുകൾ എന്നിവയിൽ കുറച്ച് മണ്ണും ചാണകപ്പൊടിയും നിറച്ച് ചെറിയ ഇനം ചെടികൾ നടാം. വെള്ളം വളരെ കുറച്ച് മാത്രം വേണ്ട കാക്റ്റസ് ഇനങ്ങൾ, സക്കുലന്റുകൾ , ചെറിയ ഇൻഡോർ ചെടികൾ എന്നിവ ഇതിൽ മനോഹരമായി വളരും. ജനൽപ്പടികളിലോ തോട്ടത്തിലെ മേശപ്പുറത്തോ അലങ്കാരമായി ഇത് വെയ്ക്കാവുന്നതാണ്.

കുട്ടികൾ ഉപയോഗിച്ച് പഴകിയതും വലുപ്പം പോരാത്തതുമായ റബ്ബർ ചെരുപ്പുകളിൽ മനോഹരമായ പെയിന്റുകൾ അടിച്ച് തിളക്കമുള്ള ചിത്രങ്ങൾ വരയ്ക്കുക. അതിനുള്ളിൽ ചെറിയ പൂച്ചെടികൾ നട്ടുപിടിപ്പിച്ച് കുട്ടികളുടെ മുറിക്കടുത്തോ തോട്ടത്തിന്റെ മുൻനിരയിലോ വെക്കാവുന്നതാണ്. ഇത് നിങ്ങളുടെ കുട്ടികൾക്ക് ചെടികളോട് ഇഷ്ടം തോന്നാനും സഹായിക്കും.

ഗാർഡൻ ഡെക്കർ / ഫ്ലോർ അക്സെന്റുകൾക്കായിട്ടും പഴയ ചെരുപ്പ് ഉപയോഗിക്കാം. വലിയ തരം പഴയ ബൂട്ടുകളിൽ അക്രിലിക് അല്ലെങ്കിൽ സ്പ്രേ പെയിന്റുകൾ അടിച്ച് ഭംഗിയാക്കാം. ഇവ തോട്ടത്തിലെ പുൽത്തകിടിയിലോ വലിയ ചെടിച്ചട്ടികളുടെ വശങ്ങളിലോ ആകർഷകമായി വെക്കാവുന്നതാണ്. ഇത് നിങ്ങളുടെ തോട്ടത്തിന് ഒരു ക്രിയേറ്റീവ് ലുക്ക് നൽകും.