Guru Asta 2026: മേടം ഉൾപ്പെടെ രാശിക്കാർ ജൂലായിൽ ജാഗ്രത പാലിക്കുക! വ്യാഴം സംക്രമിക്കുന്നു
Guru Asta 2026 Unlucky Zodiac Signs: ജൂലൈ 14 മുതൽ ഓഗസ്റ്റ് 12 വരെയാണ് വ്യാഴത്തിന്റെ അസ്തമനം. ഈ കാലയളവിൽ മൂന്ന് രാശികൾ വളരെയധികം ശ്രദ്ധിക്കണം. ആ രാശികൾ ആരൊക്കെ എന്ന് നോക്കാം.ഈ സമയത്തെ നിങ്ങളുടെ കഷ്ടതകളും ബുദ്ധിമുട്ടുകളും കുറയ്ക്കുന്നതിനുവേണ്ടി വിഷ്ണു ഭഗവാനെ ആരാധിക്കുന്നത് വളരെ നല്ലതാണ്. ഇതിന് കഴിയുന്ന ദിവസങ്ങളിൽ എല്ലാം വിഷ്ണുക്ഷേത്രങ്ങൾ സന്ദർശിക്കുകയും വിഷ്ണു സഹസ്രനാമം ..................

ജൂലായിൽ വ്യാഴം അസ്തമിക്കുന്നു ഇത് പ്രധാനമായും മൂന്ന് രാശിക്കാരുടെ ജീവിതത്തിൽ വലിയ ദുരിതങ്ങൾക്കും ദുഃഖങ്ങൾക്കും കാരണമാകും. ജൂലൈ 14 മുതൽ ഓഗസ്റ്റ് 12 വരെയാണ് വ്യാഴത്തിന്റെ അസ്തമനം. ഈ കാലയളവിൽ മൂന്ന് രാശികൾ വളരെയധികം ശ്രദ്ധിക്കണം. ആ രാശികൾ ആരൊക്കെ എന്ന് നോക്കാം.(IMAGE CREDIT SOURCE: TV9 NETWORK)

മേടം: ഈ കാലയളവിൽ വളരെയധികം ജാഗ്രതയും സംയമനവും ആവശ്യമാണ്.ഈ സമയം തൊഴിൽ, വിദ്യാഭ്യാസം എന്നിവയിൽ പുരോഗതി കൈവരിക്കാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, വ്യാഴത്തിന്റെ അസ്തമയ സമയത്ത്, നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് വളരെയധികം ജാഗ്രത പാലിക്കേണ്ടതുണ്ട്. അതിനാൽ പ്രധാനമായും നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിലും നിങ്ങളുടെ ദിനചര്യയിലും ശ്രദ്ധ വേണം.

ഇടവം: വൃശ്ചികം രാശിക്കാരുടെ മൂന്നാം ഭാവത്തിലാണ് വ്യാഴം അസ്തമിക്കുന്നത്.ഇത് നിങ്ങളുടെ ധൈര്യവും വീര്യവും വർദ്ധിപ്പിക്കുന്നു. ഈ സമയം ഹ്രസ്വ, ദീർഘ യാത്രകൾക്ക് അനുകൂലമായേക്കാം. ചില അപകടങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു അതിനാൽ എന്ത് കാര്യങ്ങൾ ചെയ്യുമ്പോഴും ജാഗ്രത വേണം പ്രധാനമായും ആരോഗ്യ കാര്യത്തിൽ ശ്രദ്ധാലുവുമായിരിക്കണം.

മിഥുനം : മിഥുന രാശിക്കാർക്ക് ഈ കാലയളവിൽ സാമ്പത്തികമായി ചില ബുദ്ധിമുട്ടുകളും അനിഷ്ടതകളും അനുഭവിച്ചേക്കാം. എന്നിരുന്നാലും ശ്രദ്ധയോടെ തീരുമാനങ്ങൾ എടുത്താൽ നിങ്ങൾക്ക് സാമ്പത്തികമായും നേട്ടങ്ങൾ ഉണ്ടാകാം. മാത്രമല്ല കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും ചില പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും അനുഭവപ്പെടാൻ സാധ്യത.

ഈ സമയത്തെ നിങ്ങളുടെ കഷ്ടതകളും ബുദ്ധിമുട്ടുകളും കുറയ്ക്കുന്നതിനുവേണ്ടി വിഷ്ണു ഭഗവാനെ ആരാധിക്കുന്നത് വളരെ നല്ലതാണ്. ഇതിന് കഴിയുന്ന ദിവസങ്ങളിൽ എല്ലാം വിഷ്ണുക്ഷേത്രങ്ങൾ സന്ദർശിക്കുകയും വിഷ്ണു സഹസ്രനാമം ചൊല്ലുകയും ചെയ്യുക. ഒപ്പം ദരിദ്രരെ പരിഗണിക്കാനും അവർക്ക് വേണ്ട കാര്യങ്ങൾ ചെയ്തു കൊടുക്കുവാനും ദാനധർമ്മങ്ങൾ നടത്തുവാനും മറന്നു പോകരുത്.