അറിയാതെ പോകരുതേ.. പാഷന്‍ ഫ്രൂട്ടിൻ്റെ ഈ ഗുണങ്ങള്‍ | Hidden Health Benifits Of Passion Friut You Need to Konw Malayalam news - Malayalam Tv9

അറിയാതെ പോകരുതേ.. പാഷന്‍ ഫ്രൂട്ടിൻ്റെ ഈ ഗുണങ്ങള്‍

Updated On: 

04 Jul 2026 | 04:50 PM

Benifits Of Passion Friut : നിറത്തിലും രുചിയിലും മാത്രം ഒതുങ്ങുന്നില്ല നമ്മുടെ പാഷന്‍ ഫ്രൂട്ടിന്റെ ഗുണസവിശേഷതകള്‍. പുളിപ്പും മധുരവും കലര്‍ന്ന ഈ പഴം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഗുണകരമാണ്. ഒട്ടനേകം വിറ്റാമിനുകളുടെയും ധാതുക്കളുടെയും ആന്റി ഓക്‌സിഡന്റുകളുടെയും കലവറയാണ് പാഷന്‍ ഫ്രൂട്ട്. അതിനാല്‍ കഴിയുമ്പോഴൊക്കെ ഇതിനെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

1 / 5
വിറ്റാമിന്‍ സി ധാരളമായി അടങ്ങിയിരക്കുന്ന പഴമാണ് പാഷന്‍ ഫ്രൂട്ട്. ഇത് രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഏറെ സഹായകരമാണ്. ഹൃദയത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്താനും രക്ത സമ്മര്‍ദ്ദത്തെ ക്രമീരിക്കാനും ഇവ ഉത്തമമാണ്. ധാരാളം ആന്റി ഓക്‌സിഡന്റുകളും ഈ പഴത്തില്‍ അടങ്ങിയിരിക്കുന്നു. (Image Credit Source: Getty Images).

2 / 5
ഉയര്‍ന്ന അളവില്‍ ഫൈബര്‍ കണ്ടന്റുകള്‍ അഥവാ നാരുകള്‍ അടങ്ങിയിട്ടുണ്ട് ഇവയില്‍. ഇത് ദഹനപ്രക്രിയയെ ഏറെ നല്ലരീതില്‍ സഹായിക്കുകയും മലബന്ധം പോലുള്ള അവസ്ഥ തടയുന്നതിനും സഹായിക്കും. കുറഞ്ഞ കലോറിയും കൂടുതല്‍ പോഷകങ്ങളുമാണ് ഈ പഴത്തില്‍ ഉള്ളത്. ശരീരഭാരം കുറയ്ക്കന്‍ ശ്രമിക്കുന്നവര്‍ക്ക് നല്ലൊരു ഓപ്ഷനാണ്.

3 / 5
പാഷന്‍ ഫ്രൂട്ടിന് കുറരീതിയില്‍ മാത്രമാണ് ഗ്ലൈസമിക് ഇന്‍ഡക്‌സ് ഉള്ളത്. രക്തത്തിലെ ഷുഗറിന്റെ അളവ് പെട്ടെന്ന് കൂടുന്നതില്‍ നിന്ന് ഈ ഘടകം പ്രതിരോധം തീര്‍ക്കും. കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയുന്നതിനും സഹായകരമാണ് ഇവയെന്നും പറയപ്പെടുന്നു. പ്രമേഹ രോഗികള്‍ കൂടുതലായി ഭക്ഷണത്തില്‍ ഈ പഴത്തെ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക.

4 / 5
ചര്‍മ്മ സംരക്ഷണത്തിനും അത്യുത്തമമായ ഒന്നാണ് പാഷന്‍ ഫ്രൂട്ട്. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവയുടെ മികച്ച കലവറയാണ് ഇത്. ചര്‍മ്മത്തിന് തിളക്കം നല്‍കാനും പ്രായമാകുന്നതിന്റെ ലക്ഷങ്ങള്‍ മാറ്റാനും ഇവ ഉപകരിക്കും. ഇതില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം മാനസിക സമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സഹായിക്കും.നല്ല  ഉറക്കം ലഭിക്കുന്നതിന് വേണ്ടിയും ഇവ പ്രയോജനപ്പെടും.

5 / 5
കാഴ്ച ശക്തിയുടെ കാര്യത്തിലും പാഷന്‍ ഫ്രൂട്ടിന് ഒരുപിടി നല്ല റിസള്‍ട്ട് തരാന്‍ പാഷന്‍ ഫ്രൂട്ടിനാകും. പ്രധാനമായും കണ്ണുകളിലെ കോശങ്ങളുടെ ആരോഗ്യത്തെയാണ് ഇവ അനുകൂലമായി ബാധിക്കുന്നത്. അയണ്‍ കണ്ടന്റ് ഏറെയുള്ളതിനാല്‍ ആ വിധത്തിലും ശരീരത്തിന് ഗുണകരമാണ്. വിളര്‍ച്ച പോലുള്ള രോഗങ്ങള്‍ തടയുന്നതിനും ഇവ ഉപകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Loading...
Unable to load recommendations.
Follow Us
വൈകുന്നേരം മൂന്ന് മണിക്ക് ശേഷം കാപ്പി കുടിക്കരുത്; കാരണമിതാ
ഓഹരി വിപണിയിലെ നഷ്ടം ഒഴിവാക്കാം, നിക്ഷേപകന് വേണം ഈ ശീലങ്ങൾ
മുല്ലപ്പൂ വാടില്ല! അല്പം അരിയും വാഴയിലയും മാത്രം മതി
വിശാഖം നാളിലെ പൂക്കളത്തിൽ ഈ പൂവ് പ്രധാനി!
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ