കഴുത്തിലെ കറുപ്പ് വെറുമൊരു സൗന്ദര്യ പ്രശ്നമല്ല! കാരണം ഇതെല്ലാം, പരിഹാരം അതിവേഗം | Hidden Health Reasons Behind a Dark Neck, Don't Ignore the Signs, Fastest Removal Remedies Malayalam news - Malayalam Tv9

Dark Neck Reason: കഴുത്തിലെ കറുപ്പ് വെറുമൊരു സൗന്ദര്യ പ്രശ്നമല്ല! കാരണം ഇതെല്ലാം, പരിഹാരം അതിവേഗം

Published: 

01 Jul 2026 | 03:16 PM

Hidden Reason Of Dark Neck: ചർമ്മത്തിലെ കോശങ്ങൾ അമിതമായി വളരുകയും കട്ടിയാകുകയും ചെയ്യുമ്പോഴാണ് ഈ ഇരുണ്ട നിറം ഉണ്ടാകുന്നത്. ശരീരത്തിൽ ഇൻസുലിന്റെ അളവ് കൂടുമ്പോൾ അത് ചർമ്മകോശങ്ങളെ സ്വാധീനിക്കുകയും കഴുത്ത്, കക്ഷം തുടങ്ങിയ ഭാഗങ്ങളിൽ കറുപ്പ് നിറം ഉണ്ടാക്കുകയും ചെയ്യും. ചിലരിൽ ഇത് ടൈപ്പ്-2 പ്രമേഹത്തിന്റെ പ്രാരംഭ ലക്ഷണമാകാം. സ്ത്രീകളിൽ ഹോർമോൺ വ്യതിയാനങ്ങൾ മൂലവും ഈ അവസ്ഥ ഉണ്ടാകാം.

1 / 5
കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം ഇന്ന് ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. പലരും ഇത് വെറുമൊരു സൗന്ദര്യ പ്രശ്നമായി കാണുകയോ അല്ലെങ്കിൽ അഴുക്ക് അടിഞ്ഞുുകൂടിയതാണെന്ന് കരുതി സോപ്പിട്ട് ശക്തിയായി ഉരച്ചു കഴുകുകയോ ചെയ്യാറുണ്ട്. മിക്കവരും അത്ര ​ഗൗരവമായി എടുക്കാത്ത ഒരു ചർമ്മപ്രശ്നമാണ് കഴുത്തിലെ കറുപ്പ് നിറം. ചില സാഹചര്യങ്ങളിൽ ശരീരത്തിന്റെ ആന്തരിക ആരോഗ്യത്തിന്റെ ഒരു വലിയ മുന്നറിയിപ്പ് കൂടിയാകാം ഇത്. (Image Credit Source: Getty Images)

2 / 5
ചർമ്മത്തിലെ കോശങ്ങൾ അമിതമായി വളരുകയും കട്ടിയാകുകയും ചെയ്യുമ്പോഴാണ് ഈ ഇരുണ്ട നിറം ഉണ്ടാകുന്നത്. ശരീരത്തിൽ ഇൻസുലിന്റെ അളവ് കൂടുമ്പോൾ അത് ചർമ്മകോശങ്ങളെ സ്വാധീനിക്കുകയും കഴുത്ത്, കക്ഷം തുടങ്ങിയ ഭാഗങ്ങളിൽ കറുപ്പ് നിറം ഉണ്ടാക്കുകയും ചെയ്യും. ചിലരിൽ ഇത് ടൈപ്പ്-2 പ്രമേഹത്തിന്റെ പ്രാരംഭ ലക്ഷണമാകാം. സ്ത്രീകളിൽ ഹോർമോൺ വ്യതിയാനങ്ങൾ മൂലവും ഈ അവസ്ഥ ഉണ്ടാകാം.   ഹൈപ്പോതൈറോയ്ഡിസം ഉള്ളവരിലും ഈ ലക്ഷണങ്ങൾ സാധാരണയായി കാണാറുണ്ട്.

3 / 5
ശരീരഭാരം അമിതമായി കൂടുന്നത് ഇൻസുലിൻ ഹോർമോണിന്റെ പ്രവർത്തനത്തെ തകിടം മറിക്കും. കഴുത്തിൻ്റെ ഭാ​ഗം കൃത്യമായി വൃത്തിയാക്കാതിരിക്കുന്നതും ശക്തമായി വെയിൽ നേരിട്ട് അടിക്കുന്നതും ഹൈപ്പർപിഗ്മെന്റേഷന് കാരണമാകും. ഈ സാഹചര്യത്തിലും ഇങ്ങനെ ഉണ്ടായേക്കാം. ഇത് മാറ്റാൻ കറ്റാർവാഴ നല്ലൊരു മരുന്നാണ്. കറ്റാർവാഴയിലെ 'അലോയിൻ' ചർമ്മത്തിന് നിറം നൽകാനും നാരങ്ങാനീരിലെ വിറ്റാമിൻ സി പ്രകൃതിദത്തമായി ബ്ലീച്ച് ചെയ്യാനും സഹായിക്കും. കറ്റാർവാഴ ജെല്ലിലേക്ക് കുറച്ച് തുള്ളി നാരങ്ങാനീര് ചേർക്കുക. ഇത് കഴുത്തിൽ പുരട്ടി 15 മിനിറ്റിനു ശേഷം കഴുകിക്കളയാം.

4 / 5
ഉരുളക്കിഴങ്ങ് ചിരകി അതിന്റെ നീരെടുത്ത് കഴുത്തിന് ചുറ്റും പുരട്ടുക. 20 മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകാം. ദിവസവും ഇത് ചെയ്യാവുന്നതാണ്. ഉരുളക്കിഴങ്ങിൽ അടങ്ങിയിരിക്കുന്ന കാറ്റകോളേസ് എന്ന എൻസൈം ചർമ്മത്തിലെ ഇരുണ്ട പാടുകൾ അതിവേഗം മാറ്റാൻ സഹായിക്കും. പുറത്തിറങ്ങുമ്പോൾ മുഖത്ത് മാത്രമല്ല, കഴുത്തിലും സൺസ്ക്രീൻ പുരട്ടാൻ മറക്കരുത്. മധുരമുള്ള പലഹാരങ്ങൾ, ഫാസ്റ്റ് ഫുഡ് എന്നിവ കുറച്ച് ഫൈബറും പ്രോട്ടീനും അടങ്ങിയ ഭക്ഷണങ്ങൾ ശീലമാക്കുക. ഇത് ഇൻസുലിൻ അളവ് നിയന്ത്രിക്കാൻ സഹായിക്കും.

5 / 5
രണ്ട് സ്പൂൺ ബേക്കിംഗ് സോഡയിൽ അല്പം വെള്ളം ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് കഴുത്തിൽ പുരട്ടി ഉണങ്ങിയ ശേഷം നനഞ്ഞ വിരലുകൾ കൊണ്ട് മൃദുവായി സ്ക്രബ് ചെയ്ത് കഴുകുക. ആഴ്ചയിൽ രണ്ട് തവണ മാത്രം ചെയ്യുക. ചർമ്മത്തിലെ കട്ടിയുള്ള മൃതകോശങ്ങളെയും അഴുക്കിനെയും നീക്കം ചെയ്യാൻ ഇത് മികച്ചതാണ്. വീട്ടിലെ പ്രതിവിധികൾ ചെയ്തിട്ടും നീണ്ട നാളായി കറുപ്പ് നിറം മാറുന്നില്ലെങ്കിൽ, ഒരു രക്തപരിശോധനയിലൂടെ പ്രമേഹമോ തൈറോയ്ഡോ ഇല്ലെന്ന് ഉറപ്പുവരുത്തുന്നത് നന്നായിരിക്കും.

Follow Us
Related Photo Gallery
Onam 2026: നാളെ അത്തം; പൊന്നോണത്തെ വരവേൽക്കാൻ ഒരുങ്ങി കേരളക്കര
രാജാവിന് മൂന്ന് ആൺ മക്കൾ: ഒന്നാമൻ തിയാഗോ, രണ്ടാമൻ മാറ്റെയോ, മൂന്നാമൻ സിറോ! ഒരു മെസി- മൂന്ന് ഭാവങ്ങൾ, അ‌താണവർ
Onam Special Rasam: നാവിൽ കപ്പലോടും ഓണം സദ്യ രസം! രഹസ്യ രസം പൊടി കൂട്ട് എളുപ്പത്തിൽ ഉണ്ടാക്കാം
Ampere Magnus G Max : 142 കിലോ മീറ്റർ റേഞ്ച്, മുപ്പതിന് മുകളിൽ ഫീച്ചറുകൾ! ആംപിയറിന്റെ മാഗ്‌നസ് ജി മാക്‌സ് ഫേസ്‌ലിഫ്റ്റ് എത്തി
VVS Laxman: ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇനി ‘ലക്ഷ്മണരേഖ’! ഗംഭീറിനും അഗാർക്കർക്കും മുകളിൽ ‘സൂപ്പർ ബോസ്’ ആയി വിവിഎസ് എത്തുന്നു
8th Pay Commission: സർക്കാർ ജീവനക്കാരുടെ ശമ്പളം 55 രൂപ! 8-ാം ശമ്പള കമ്മീഷൻ എത്തുമ്പോൾ അറിയേണ്ട ചരിത്രം
ഐക്യൂന്റെ 'നിയോ ടെൻ'ക്കുട്ടന് ഇനി പുതിയ വില
ചർമ്മം ഗ്ലാസ് പോലെ തിളങ്ങാൻ കഞ്ഞിവെള്ളം കുടിക്കാം!
സ്വാതന്ത്ര്യ ദിനാഘോഷ വേദിയിൽ വിജയ്ക്ക് തൃഷയുടെ സല്യൂട്ട്
അനുപമ പരമേശ്വരന്റെ ആസ്തി എത്ര? ഒരു സിനിമയ്ക്ക് വാങ്ങുന്നത് ഇത്രയും
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു