ചെമ്പരത്തി എണ്ണ മാത്രം മതി, മുടിക്കൊഴിച്ചിൽ പമ്പ കടക്കും; തയ്യാറാക്കേണ്ടത് ഇങ്ങനെ | How to Make Hibiscus Oil at Home for Faster Hair Growth Malayalam news - Malayalam Tv9

Hibiscus Oil: ചെമ്പരത്തി എണ്ണ മാത്രം മതി, മുടിക്കൊഴിച്ചിൽ പമ്പ കടക്കും; തയ്യാറാക്കേണ്ടത് ഇങ്ങനെ

Published: 

19 Mar 2026 | 12:39 PM

How to Make Hibiscus Oil: തലമുടിസംരക്ഷണത്തിന് പണ്ട് മുതലേ ഉപയോ​ഗിച്ച് വരുന്ന ഒന്നാണ് ചെമ്പരത്തി. മുടി കൊഴിച്ചിൽ മാറാനും മുടിക്ക് നല്ല കറുപ്പ് നിറവും തിളക്കവും ലഭിക്കാനും ചെമ്പരത്തി എണ്ണ സഹായിക്കും. എന്നാൽ ഇന്ന് തലമുടിക്കൊഴിച്ചിൽ അകറ്റാൻ പലതും ചെയ്യുമ്പോൾ ചെമ്പരത്തി എണ്ണയെ അവ​ഗണിക്കുകയാണ്. ചെമ്പരത്തി എണ്ണ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ...

1 / 5
ചെമ്പരത്തി പൂവ്: 8-10 എണ്ണം, ചെമ്പരത്തി ഇല: ഒരു പിടി, വെളിച്ചെണ്ണ ഇവ മൂന്നുമാണ് എണ്ണ തയ്യാറാക്കാൻ ആവശ്യം. ആദ്യം ചെമ്പരത്തി പൂവും ഇലയും നന്നായി കഴുകി വെള്ളം പൂർണ്ണമായും ഉണക്കിയെടുക്കേണ്ടതാണ്. വെള്ളത്തിന്റെ അംശം ഉണ്ടെങ്കിൽ പെട്ടെന്ന് കേടാകാൻ സാധ്യതയുണ്ട്.

2 / 5
ഇനി ചെമ്പരത്തി പൂവും ഇലയും ചേർത്ത് മിക്സിയിൽ നന്നായി അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ശേഷം ഒരു ചീനച്ചട്ടിയിലോ പാത്രത്തിലോ വെളിച്ചെണ്ണ ഒഴിച്ച് ചെറുതീയിൽ ചൂടാക്കി എടുക്കുക. എണ്ണ ചൂടായി വരുമ്പോൾ ചെമ്പരത്തി പേസ്റ്റ് ഇതിലേക്ക് ചേർക്കുക.

3 / 5
എണ്ണയുടെ നിറം മാറുന്നത് വരെ കുറഞ്ഞ തീയിൽ എണ്ണ ചൂടാക്കേണ്ടതാണ്. ഇലയിലെയും പൂവിലെയും സത്ത് പൂർണമായും എണ്ണയിലേക്ക് ഇറങ്ങണം, എണ്ണ പരുവമായി വരുമ്പോൾ തീ ഓഫ് ചെയ്യാം. ചൂടാറിയ ശേഷം അരിച്ചെടുത്ത് ഒരു കുപ്പിയിൽ സൂക്ഷിച്ചു വെക്കാം.

4 / 5
ആഴ്ചയിൽ രണ്ടോ മൂന്നോ തവണ കുളിക്കുന്നതിന് മുമ്പ് തലയോട്ടിയിൽ ഈ എണ്ണ തേച്ച് പിടിപ്പിക്കാവുന്നതാണ്. ശേഷം വിരലുകൾ ഉപയോ​ഗിച്ച് പത്ത് മിനിറ്റ് നന്നായി മസാജ് ചെയ്യുക. ഇത് രക്തയോട്ടം വർദ്ധിക്കാൻ സഹായിക്കും. അര മണിക്കൂറിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂവോ താളിയോ ഉപയോഗിച്ച് കുളിക്കാം.

5 / 5
ചെമ്പരത്തി എണ്ണയ്ക്ക് ധാരാളം ​ഗുണങ്ങളുണ്ട്. ചെമ്പരത്തിയിലെ അമിനോ ആസിഡുകൾ മുടിയുടെ വളർച്ചയെ വേഗത്തിലാക്കും. തലയോട്ടിയിലെ ചൊറിച്ചിലും താരനും കുറയ്ക്കാനും സ്വാഭാവികമായ കറുപ്പ് നിറം നൽകാനും ഇത് സഹായിക്കും. (Image Credit: Getty)

Follow Us
ഇങ്ങനെയാണ് റബ്ബർ ചെരിപ്പുണ്ടാക്കുന്നത്
എന്നെ കണ്ടാൽ സുധാകരന് ചതുർഥിയാണ്
ഇതാണ് യഥാർഥ നന്മമരം, ആ വയ്യാത്ത നായയ്ക്ക് വേണ്ടി യുവാവ് ചെയ്തത്...
വൻ വരവേൽപ്പിനെ സലാം ചെയ്ത് രാമൻ