AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

MVD : ടാക്സ് കുടിശ്ശിക അടച്ച് തീർക്കാൻ ഒറ്റത്തവണ തീർപ്പാക്കൽ പ്രഖ്യാപിച്ച് എം.വി.ഡി, വാഹന ഉടമകൾക്ക് സുവർണ്ണാവസരം

വാഹനത്തിന്റെ ടാക്സ് മുടങ്ങി കുടിശ്ശികയായി കിടക്കുന്ന വാഹന ഉടമകൾക്ക് കുറഞ്ഞ നിരക്കിൽ കുറഞ്ഞ നിരക്കിൽ അത് അടച്ച് തീർക്കാൻ മികച്ച അവസരവുമായി മോട്ടോർ വാഹന വകുപ്പ്. ദീർഘകാലമായി ടാക്സ് അടക്കാതെ നികുതി കിടിശ്ശികയായികിടക്കുന്ന മോട്ടോർ വാഹനങ്ങൾക്ക് വേണ്ടിയാണ് സർക്കാർ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി വീണ്ടും നടപ്പിലാക്കുന്നത്. 2022 മാർച്ച്‌ 31 ന് ശേഷം ടാക്സ് അടക്കാൻ കഴിയാത്തതും അതിന് മുൻപ് എത്ര കാലത്തേക്കും നികുതി കിടിശ്ശികയുള്ള...

MVD : ടാക്സ് കുടിശ്ശിക അടച്ച് തീർക്കാൻ ഒറ്റത്തവണ തീർപ്പാക്കൽ പ്രഖ്യാപിച്ച് എം.വി.ഡി, വാഹന ഉടമകൾക്ക് സുവർണ്ണാവസരം
പ്രതീകാത്മക ചിത്രംImage Credit source: PTI, Social Media
Amal KV
Amal KV | Updated On: 28 Oct 2026 | 04:26 PM

തിരുവനന്തപുരം:  വാഹനത്തിന്റെ ടാക്സ് മുടങ്ങി കുടിശ്ശികയായി കിടക്കുന്ന വാഹന ഉടമകൾക്ക് കുറഞ്ഞ നിരക്കിൽ കുറഞ്ഞ നിരക്കിൽ അത് അടച്ച് തീർക്കാൻ മികച്ച അവസരവുമായി മോട്ടോർ വാഹന വകുപ്പ്. ദീർഘകാലമായി ടാക്സ് അടക്കാതെ നികുതി കിടിശ്ശികയായികിടക്കുന്ന മോട്ടോർ വാഹനങ്ങൾക്ക് വേണ്ടിയാണ് സർക്കാർ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി വീണ്ടും നടപ്പിലാക്കുന്നത്. 2022 മാർച്ച്‌ 31 ന് ശേഷം ടാക്സ് അടക്കാൻ കഴിയാത്തതും അതിന് മുൻപ് എത്ര കാലത്തേക്കും നികുതി കിടിശ്ശികയുള്ള വാഹന ഉടമകൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താേം എന്ന് മോട്ടോർ വാഹന വകുപ്പ് അറിയിക്കുന്നു. നാല് വർഷത്തിൽ കൂടുതലായി എത്ര കാലത്തെ കുടിശ്ശികയുണ്ടെങ്കിലും 01.04.2022 മുതൽ 31.03.2026 വരെയുള്ള നികുതി കുടിശ്ശികയുടെ നിശ്ചിത ശതമാനം തുക മാത്രം അടച്ച് തീർപ്പാക്കാനാണ് ഈ പദ്ധതി വഴി അവസരം ലഭിക്കുന്നത്.

ഇളവ് എത്രയെന്ന് നോക്കാം

​നോൺ-ട്രാൻസ്പോർട്ട് (Private) വാഹനങ്ങൾ 2026 മാർച്ച് 31 വരെയുള്ള നാല് വർഷത്തെ നികുതി കുടിശ്ശികയുടെ 40 ശതമാനം മാത്രം അടച്ചാൽ മതിയാകും. ട്രാൻസ്പോർട്ട് വാഹനങ്ങൾ 2026 മാർച്ച് 31 വരെയുള്ള നാല് വർഷത്തെ നികുതി കുടിശ്ശികയുടെ 30 ശതമാനം മാത്രം ഒടുക്കിയാൽ മതി.

Also Read: നെടുമ്പാശേരി മിനി കൂപ്പർ അപകടം: പ്രതികൾ സ്വാധീനമുള്ളവർ, സു​ഹൈലിനും മറ്റ് മൂന്ന് പ്രതികൾക്കും ജാമ്യമില്ല

എന്ന് വരെയാണ് അവസരം

​ഈ ഒറ്റത്തവണ നികുതി തീർപ്പാക്കൽ സൗകര്യം 2027 മാർച്ച് 31 വരെയാണ് ലഭ്യമാവുക. പദ്ധതി പ്രയോജനപ്പെടുത്തുന്ന വാഹന ഉടമകളെ ഗ്രീൻ ടാക്സ് അടയ്ക്കുന്നതിൽ നിന്നും ക്ഷേമനിധി രസീത് ഹാജരാക്കുന്നതിൽ നിന്നും ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. മോഷ്ടിക്കപ്പെട്ടതോ പൊളിച്ചുമാറ്റിയതോ ഉപയോഗശൂന്യമായതോ ആയ വാഹനങ്ങളുടെ ഉടമകൾക്ക് മതിയായ രേഖകൾ സമർപ്പിച്ചാൽ നികുതി ബാധ്യതയിൽ നിന്ന് ഇളവ് നേടാനും അവസരമുണ്ട്.

മുന്നറിയിപ്പ്

റവന്യൂ റിക്കവറി നടപടികൾ നേരിടുന്നവർക്കും നികുതിയോടൊപ്പം റവന്യു കളക്ഷൻ ചാർജ് അടച്ച് ഈ പദ്ധതിയുടെ പ്രയോജനം നേടാമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിക്കുന്നു. വാഹനം നിലവിലില്ല എന്ന നിലയിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം ബാധ്യത അവസാനിപ്പിച്ച വാഹനം പിന്നീട് റോഡിൽ ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ ഇളവില്ലാതെ യഥാർത്ഥ നികുതി പൂർണ്ണമായും ഒടുക്കേണ്ടിവരുമെന്നും എം.വി.ഡി മുന്നറിയിപ്പ് നൽകുന്നു.

English Summary

The Motor Vehicles Department is offering an excellent opportunity for vehicle owners with outstanding tax arrears to clear their dues at a reduced rate. The government is re-introducing a One Time Settlement scheme for vehicles that have accumulated long-standing tax arrears.

Follow Us