E-20 Petrol: ഇ-20 പെട്രോൾ വാഹനങ്ങളുടെ ആയുസ്സ് കുറയ്ക്കുമോ ? സർക്കാരിൻ്റെ മറുപടി ഇങ്ങനെ ! | Is E-20 Ruining Your Car ? The Government Sets The Record Straight Malayalam news - Malayalam Tv9

E-20 Petrol: ഇ-20 പെട്രോൾ വാഹനങ്ങളുടെ ആയുസ്സ് കുറയ്ക്കുമോ ? സർക്കാരിൻ്റെ മറുപടി ഇങ്ങനെ !

Published: 

05 Jul 2026 | 08:33 PM

E-20 Petrol Safe For Older Vehicles ? Government’s Reply Amid Viral Claims: ഇ-20 പെട്രോളിനെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യത്ത് ഉയരുന്നത്. എഥനോളിൻ്റെ സാനിധ്യം കാരണം വാഹനങ്ങൾ തകരാറിലാവുന്നു എന്ന് വാഹന ഉടമകൾ നിരന്തരം പരാതി ഉന്നയിക്കുന്നുണ്ട്. പുതിയ വാഹനങ്ങൾ പോലൂം ബ്രേക്ക് ഡൗണാകുന്നു എന്ന് കാട്ടി നിരവധി പേരാണ് സാമൂഹ്യ മാധ്യമങ്ങളിൽ രംഗത്തെത്തുന്നത്. ആരോപണങ്ങളുടെയെല്ലാം കുന്തമുന നീളുന്നത് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിരിയിലേക്കാണ്. എന്നാൽ ആരോപണങ്ങൾ ശക്തമായതോടെ വിശദീകരണവുമായി സർക്കാർ രംഗത്തെത്തിയിട്ടുണ്ട്.

1 / 5
ആരോപണങ്ങളായി സാമൂഹ്യ മാധ്യമങ്ങളിൽ ഉയരുന്ന പലതും ഇ-20 പെട്രോളിനെ സംബന്ധിച്ച് ആളുകൾക്കിടയിൽ പ്രചരിക്കുന്ന മിത്തുകൾ മാത്രമാണ് എന്നാണ് കേന്ദ്ര സർക്കാരിൻ്റെ മറുപടി. കൃത്യമായ പരിശോധനകൾക്ക് ശേഷമാണ് ഇ-20 പെട്രോൾ വിപണിയിൽ എത്തിച്ചത് എന്നും ഈ രീതി അന്താരാഷ്ട്ര തലത്തിൽ തന്നെ അംഗികരിക്കപ്പെട്ടിട്ടുള്ളതാണെന്നും പെട്രോളിയം മന്ത്രാലയം പറയുന്നു.(Image Credit source: Getty Images)

2 / 5
“ഓട്ടോമോട്ടീവ് റിസേർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ, പാസഞ്ചർ വാഹനങ്ങളിൽ 40,000 കിലോമിറ്ററും ഇരുചക്ര വാഹങ്ങളിൽ 20,000 കിലോമിറ്ററും ഇ-20 പെട്രോളിൽ പരീക്ഷണം നടത്തിയിരുന്നു. എന്നാൽ ഡ്രൈവിങ്ങിൽ ഇത് കാര്യമായ മാറ്റങ്ങൾ ഒന്നും വരുത്തുന്നതായി കണ്ടെത്തിയിട്ടില്ല. മൈലേജിൽ നാമമാത്രമായ വ്യത്യാസം മാത്രമാണ് അനുഭവപ്പെട്ടത്

3 / 5
“ഇ-20 പെട്രോൾ എഞ്ചിനുകൾക്ക് തകരറുകൾ വരുത്തുമെന്ന വാദം തെറ്റ്, ലോഹ ഭാഗങ്ങളിലോ, പ്ലാസ്റ്റിക്കിലോഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി കണ്ടെത്തിയിട്ടില്ല.” എന്നാൽ പഴയ വാഹനങ്ങക്ക്ളിലെ ചില റബ്ബർ ഭാഗങ്ങൾക്ക് തെയ്മാനം വന്നേക്കാം. അതിനപ്പുറം വാഹനത്തിൻ്റെ എഞ്ചിൻ ഭാഗങ്ങളുടെ പ്രവർത്തനത്തെ ഇ-20 പെട്രോൾ ഒരു തരത്തിലും ബാധിക്കില്ല എന്നാണ് സർക്കാർ വാദം.

4 / 5
ഇ-20 പെട്രോളിൻ്റെ ഉപയോഗം വാഹനങ്ങളുടെ വാറണ്ടിയെയും, ഇൻഷൂറൻസിനെയും ബാധിക്കുമെന്ന വാദങ്ങളും മന്ത്രാലയും നിരസിച്ചു. ഇ-20 പെട്രോളിനായി രൂപകൽപ്പന ചെയ്ത വാഹങ്ങൾക്ക് വാറണ്ടി, ഇൻഷുറൻസ് എന്നിവ നേരത്തെയുള്ള നിബന്ധനകൾക്ക് അനുസൃതമായി തുടരുമെന്നും ഇ-20 പെട്രോളിൻ്റെ ഉപയോഗം കാരണം അതിൽ മാറ്റം ഉണ്ടാകില്ല എന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

5 / 5
ഒരു ലിറ്റർ എഥനോൾ നിർമ്മിക്കാൻ 10000 ലിറ്റർ വെള്ളം ആവശ്യമാണെന്ന അവകാശവാദവും തള്ളിയ മന്ത്രാലയം ഇ-20 പെട്രോൾ ലോകത്താകമാനം പരീക്ഷിച്ച് വിജയിച്ച മോഡലാണെന്ന് വ്യക്തമാക്കുന്നു. ഇ- 20 പെട്രോൾ പ്രാണികളെ ആകർഷിക്കും എന്ന വാദം ശാസ്ത്രീയമായി തെറ്റാണെന്നും മന്ത്രാലയം വിശദീകരിക്കുന്നുണ്ട്..

Follow Us
കോടികളുടെ ആസ്തി, ശ്രേയസ് അയ്യരുടെ സമ്പാദ്യം എത്ര?
മണ്‍സൂണില്‍ മലപ്പുറത്ത് പോകാന്‍ പറ്റിയ കിടിലന്‍ സ്‌പോട്ടുകള്‍
കറുത്ത പഴം കളയേണ്ട, കിടിലൻ കട്​ലറ്റ് തയ്യാറാക്കാം
സമ്പത്തും വിജയവും! മഹാലക്ഷ്മിക്ക് ഈ വഴിപാടുകൾ നടത്തു
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?
ചെടിക്കുള്ളിൽ മറഞ്ഞിരിക്കുന്നത് ആരെന്ന് കണ്ടോ? കൂറ്റൻ രാജവെമ്പാല
ചേർത്തലയിൽ നിർമാണത്തിലുള്ള ദേശിയപാതയുടെ ഫ്ലൈഓവറിൽ ഗർത്തം