Jackfruit seed: ചക്കക്കുരു കഴിക്കാൻ മടി, വയറ്റിൽ ഗ്യാസ് പ്രശ്നം?… ഇനി കൊതിയടക്കേണ്ട, പരിഹാരം ഇതാ
Jackfruit Seeds Causing Gas: ചക്കക്കുരുവിന്റെ പുറത്തുള്ള കട്ടിയുള്ള വെള്ള തൊലി പൂർണ്ണമായും നീക്കം ചെയ്ത ശേഷം മാത്രം പാകം ചെയ്യുക. ഈ തൊലിയിലാണ് ഗ്യാസുണ്ടാക്കുന്ന ഫൈബർ കൂടുതലായി അടങ്ങിയിട്ടുള്ളത്. ചക്കക്കുരു വിഭവങ്ങൾ തയ്യാറാക്കുമ്പോൾ അതിൽ ഇഞ്ചി, വെളുത്തുള്ളി, ജീരകം എന്നിവ ചേർക്കുന്നത് ദഹനം എളുപ്പമാക്കാനും ഗ്യാസ് കുറയ്ക്കാനും സഹായിക്കും.

ആരോഗ്യത്തിന് ഏറെ ഗുണകരമായ ചക്കക്കുരു പലർക്കും പ്രിയപ്പെട്ടതാണ്. എന്നാൽ ചക്കക്കുരു കഴിച്ചാൽ വയറിൽ ഗ്യാസ് നിറയുന്നത് പലരെയും ഈ വിഭവത്തിൽ നിന്ന് അകറ്റിനിർത്താറുണ്ട്. (Image Credit Source: pexels )

ചക്കക്കുരുവിൽ അടങ്ങിയിരിക്കുന്ന അമിതമായ അന്നജവും ഫൈബറും ദഹിക്കാൻ സമയമെടുക്കുന്നതാണ് ഇതിന് പ്രധാന കാരണം. എന്നാൽ ഇനി ഒട്ടും വിഷമിക്കാതെ ചക്കക്കുരു കഴിച്ചോളൂ. ഇതിനു പരിഹാരം ഉണ്ട്.

ശരിയായി വേവിക്കാത്ത ചക്കക്കുരു ദഹനപ്രശ്നങ്ങൾക്ക് കാരണമാകും. അതിനാൽ ചക്കക്കുരു എപ്പോഴും നന്നായി വെന്തതിനുശേഷം മാത്രം കഴിക്കുക. കുക്കറിൽ വേവിക്കുമ്പോൾ ആവശ്യത്തിന് വെള്ളം ഒഴിക്കാൻ ശ്രദ്ധിക്കണം.

ചക്കക്കുരുവിന്റെ പുറത്തുള്ള കട്ടിയുള്ള വെള്ള തൊലി പൂർണ്ണമായും നീക്കം ചെയ്ത ശേഷം മാത്രം പാകം ചെയ്യുക. ഈ തൊലിയിലാണ് ഗ്യാസുണ്ടാക്കുന്ന ഫൈബർ കൂടുതലായി അടങ്ങിയിട്ടുള്ളത്. ചക്കക്കുരു വിഭവങ്ങൾ തയ്യാറാക്കുമ്പോൾ അതിൽ ഇഞ്ചി, വെളുത്തുള്ളി, ജീരകം എന്നിവ ചേർക്കുന്നത് ദഹനം എളുപ്പമാക്കാനും ഗ്യാസ് കുറയ്ക്കാനും സഹായിക്കും.

ചക്കക്കുരു കഴിക്കുന്നതിനൊപ്പം ഒരു കപ്പ് മോരോ അല്ലെങ്കിൽ ഇഞ്ചി ചായയോ കുടിക്കുന്നത് വയറ്റിലെ അസ്വസ്ഥതകൾ കുറയ്ക്കാൻ ഉത്തമമാണ്. ഒറ്റയടിക്ക് കൂടുതൽ ചക്കക്കുരു കഴിക്കാതെ കുറഞ്ഞ അളവിൽ മാത്രം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.