New OTT Releases : നസ്ലെൻ്റെ ഉൾപ്പെടെ രണ്ട് മലയാളം സിനിമകൾ; ജൂലൈ തുടങ്ങുന്നത് വമ്പൻ ഒടിടി റിലീസുകൾ കൊണ്ട്
New OTT Releases Movies List July First Week : രണ്ട് മലയാളം ചിത്രങ്ങളാണ് ജൂലൈ മാസത്തിൻ്റെ ആദ്യ വാരത്തിൽ ഒടിടിയിൽ എത്താൻ പോകുന്നത്. ഈ മലയാളം സിനിമകൾക്ക് പുറമെ മറ്റ് അന്യഭാഷ ചിത്രങ്ങളും ജൂലൈ മാസത്തിൻ്റെ ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കും.

തിയറ്റിൽ കാണാൻ സാധിക്കാത്ത നിരവധി പേരാണ് ഒടിടി റിലീസാൻ കാത്തിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയിൽ തമിഴ് ചിത്രം ബ്ലാസ്റ്റ് ഒഴികെ പറയത്തക്ക ഒടിടി റിലീസകളുണ്ടായിരുന്നില്ല. കൂടാതെ പട്ടികയിൽ ഒരു മലയാളം ചിത്രം പോലും ഇല്ലായിരുന്നു. (Image Credit Source : Social Media/Pexels)

എന്നാൽ ഇത്തവണ മലയാളം സിനിമ പ്രേക്ഷകരിലേക്ക് രണ്ട് ഒടിടി റിലീസുകളാണ് എത്തുന്നത്. ഒന്ന് യുവതാരം നസ്ലെൻ്റെ മോളിവുഡ് ടൈംസും രണ്ടാമത്തേത് കർക്കം എന്ന സിനിമയുമാണ്. ഈ രണ്ട് ചിത്രങ്ങൾക്ക് പുറമെ തമിഴ് ഉൾപ്പെടെയുള്ള മറ്റ് ഭാഷകളിലുള്ള ചിത്രങ്ങളും ഒടിടി റിലീസുകളുമുണ്ട്. അവ ഏതെല്ലാമാണെന്ന് പരിശോധിക്കാം

ഈ ആഴ്ചയിൽ ഒടിടിയിൽ എത്തുന്ന രണ്ട് മലയാളം ചിത്രങ്ങളിൽ ഒന്നാണ് നസ്ലെൻ്റെ മോളിവുഡ് ടൈംസ്. തിയറ്റിൽ മോശമല്ലാത്ത അഭിപ്രായം നേടിയെടുത്തെങ്കിലും ബോക്സ്ഓഫീസിൽ വലിയ സൃഷ്ടിക്കാനായില്ല. ജിയോ ഹോട്ട്സ്റ്റാറാണ് ചിത്രത്തിൻ്റെ ഡിജിറ്റൽ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. മോളിവുഡ് ടൈംസ് ജൂലൈ മൂന്നാം തീയതി മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ സംപ്രേഷണം ചെയ്യുന്നതാണ്.

ഈ പട്ടികയിലുള്ള രണ്ടാമത്തെ ചിത്രം ഹൊറർ കോമഡി ചിത്രം കർക്കം. ശ്രീനാഥ് ഭാസി പ്രധാനവേഷത്തിലെത്തിയ ചിത്രത്തിനും മോശമല്ലാത്ത അഭിപ്രായം തിയറ്ററിൽ നിന്നും ലഭിച്ചെങ്കിലും ബോക്സ്ഓഫീസിൽ അത് പ്രകടനമായില്ല. സോണി ലിവ് ആണ് കർക്കം സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിട്ടുള്ളത്. ചിത്രം ജൂലൈ മൂന്നാം തീയതി മുതൽ സംപ്രേഷണം ചെയ്യുന്നതാണ്.

തെലുങ്ക് താരം രാംചരണിൻ്റെ ഏറ്റവും പുതിയ ചിത്രമാണ് പെഡ്ഡി. പെഡ്ഡിയും ഈ മാസം ഒടിടിയിൽ എത്തും. നെറ്റ്ഫ്ലിക്സാണ് പെഡ്ഡിയുടെ ഒടിടി അവകാശം സ്വന്തമാക്കിട്ടുള്ളത്. ചിത്രം ജൂലൈ രണ്ടാം തീയതി മുതൽ നെറ്റ്ഫ്ലിക്സിൽ സംപ്രേഷണം ചെയ്യുന്നതാണ്.

ജൂലൈയിലെ ഒടിടി റിലീസുകളിൽ ശ്രദ്ധേയമായ മറ്റൊരു മലയാളം ചിത്രം പരിമള ആൻഡ് കോ. മലയാളം താരങ്ങളായ ജയറാമും ഉർവശിയുമാണ് ചിത്രത്തിലെ പ്രധാനവേഷങ്ങൾ അവതരിപ്പിച്ചിട്ടുള്ളത്. സീ5 ആണ് പരിമള ആൻഡ് കോയുടെ ഒടിടി അവകാശം സ്വന്തമാക്കിട്ടുള്ളത്. ചിത്രം ഉടൻ ഒടിടി സംപ്രേഷണം ചെയ്ത് തുടങ്ങുന്നതാണ്.