ഓണസാരിക്ക് സ്ലീവ്ലെസ് ബ്ലൗസ് നിങ്ങൾക്ക് ചേരുമോ? തയ്ക്കുന്നതിന് മുമ്പ് ഇതൊന്ന് നോക്കണേ... | Onam Fashion Tips, How to Know If Sleeveless Blouse Matches Your Body Shape Malayalam news - Malayalam Tv9

Onam Fashion: ഓണസാരിക്ക് സ്ലീവ്ലെസ് ബ്ലൗസ് നിങ്ങൾക്ക് ചേരുമോ? തയ്ക്കുന്നതിന് മുമ്പ് ഇതൊന്ന് നോക്കണേ…

Published: 

03 Jul 2026 | 02:53 PM

Onam Fashion Tips: വീണ്ടുമൊരു ഓണക്കാലം കൂടി വന്നെത്തിയിരിക്കുകയാണ്. ഇനി പ്രത്യേകിച്ച്, പെൺകുട്ടികൾക്ക് കോളേജിലും ഓഫീസുകളിലുമെല്ലാം വിവിധതരം വസ്ത്രങ്ങൾ അണിഞ്ഞ് സ്റ്റാറാകാനുള്ള ദിവസങ്ങളാണ് വരുന്നത്. എന്നാൽ, ഓണസാരിക്കൊപ്പമുള്ള ബ്ലൗസിന്റെ കാര്യത്തിൽ ചെറിയ സംശയം ഉണ്ടോ? സ്ലീവ്ലെസ് ബ്ലൗസ് ചേരുമോ എന്നാണോ സംശയം?

1 / 5
വീണ്ടുമൊരു ഓണക്കാലം കൂടി വന്നെത്തിയിരിക്കുകയാണ്. ഇനി പ്രത്യേകിച്ച്, പെൺകുട്ടികൾക്ക് കോളേജിലും ഓഫീസുകളിലുമെല്ലാം വിവിധതരം വസ്ത്രങ്ങൾ അണിഞ്ഞ് സ്റ്റാറാകാനുള്ള ദിവസങ്ങളാണ് വരുന്നത്. പലരും, ഇപ്പോൾ തന്നെ ഓണസാരിയും മറ്റ് ട്രെഡീഷ്യണൽ വസ്ത്രങ്ങളും എടുത്ത് കഴിഞ്ഞായിരിക്കും. എന്നാൽ, ഓണസാരിക്കൊപ്പമുള്ള ബ്ലൗസിന്റെ കാര്യത്തിൽ ചെറിയ സംശയം ഉണ്ടോ? നിങ്ങൾക്ക് സ്ലീവ്ലെസ് ബ്ലൗസ് ചേരുമോ എന്നാണോ സംശയം? (Image Credit source: PTI/ Getty Images)

2 / 5
സ്ലീവ്ലെസ് ടോപ്പാണോ, സ്ലീവ്ഡ് ടോപ്പാണോ കൂടുതൽ ചേരുന്നതെന്ന് കണ്ടുപിടിക്കാൻ ഒരു വഴിയുണ്ട്. ഇത് ബ്ലൗസിനും പരീക്ഷിക്കാവുന്നതാണ്. മെഷറിങ് ടേപ്പ് എടുത്ത് ബൈസെപ്സിന്റെയും കൈക്കുഴയുടെയും അളവെടുക്കുക, ശേഷം ബൈസെപ്സിന്റെ അളവിനെ കൈക്കുഴയുടെ അളവ് കൊണ്ട് ഹരിക്കുക. കിട്ടുന്ന അളവ് 2.5ന് മുകളിലാണെങ്കിൽ നിങ്ങൾക്ക് സ്ലീവ്ഡ് ടോപ്പ്സ് അടിപൊളിയായി ചേരും.

3 / 5
2ന് താഴെയാണെങ്കിൽ സ്ലീവ്ലെസ് ടോപ്പായിരിക്കും കൂടുതൽ ചേരുന്നത്. 2നും 2.5നും ഇടയിലാണെങ്കിൽ രണ്ടും ഒരുപോലെ ചേരും. അതുപോലെ, കൈകളുടെ മുകൾഭാഗത്ത് തടിയോ കൊഴുപ്പോ  കൂടുതലുണ്ടെന്ന് തോന്നുന്നവർക്ക് കൈകളുള്ള വസ്ത്രങ്ങളാണ് കൂടുതൽ അനുയോജ്യം.

4 / 5
നിങ്ങൾക്ക് പൂർണ്ണമായി കൈകൾ മറയ്ക്കണം എന്നില്ലെങ്കിൽ, സ്ലീവ്‌ലെസ്സിന് പകരമായി ക്യാപ് സ്ലീവ്, 
മെഗാ സ്ലീവ് / ഷോർട്ട് സ്ലീവ്, ത്രീ ഫോർത്ത് സ്ലീവ് തുടങ്ങിയവയും പരീക്ഷിക്കാവുന്നതാണ്. ക്യാപ് സ്ലീവ് സ്ലീവ്‌ലെസ്സിന്റെ ലുക്ക് തരുമെങ്കിലും കൈകളുടെ വണ്ണം അല്പം മറയ്ക്കും.

നിങ്ങൾക്ക് പൂർണ്ണമായി കൈകൾ മറയ്ക്കണം എന്നില്ലെങ്കിൽ, സ്ലീവ്‌ലെസ്സിന് പകരമായി ക്യാപ് സ്ലീവ്, മെഗാ സ്ലീവ് / ഷോർട്ട് സ്ലീവ്, ത്രീ ഫോർത്ത് സ്ലീവ് തുടങ്ങിയവയും പരീക്ഷിക്കാവുന്നതാണ്. ക്യാപ് സ്ലീവ് സ്ലീവ്‌ലെസ്സിന്റെ ലുക്ക് തരുമെങ്കിലും കൈകളുടെ വണ്ണം അല്പം മറയ്ക്കും.

5 / 5
നിങ്ങൾ ഏത് വസ്ത്രം ധരിക്കുമ്പോഴാണോ നിങ്ങൾക്ക് ഉള്ളിൽ നിന്ന് ഏറ്റവും കൂടുതൽ ആത്മവിശ്വാസം തോന്നുന്നത്, അതാണ് നിങ്ങൾക്ക് ഏറ്റവും കൂടുതൽ ചേരുന്ന വസ്ത്രം. കൈകൾക്ക് അല്പം വണ്ണമുണ്ടെങ്കിലും നിങ്ങൾക്ക് സ്ലീവ്‌ലെസ്സ് ധരിക്കാൻ താല്പര്യവും കംഫർട്ടും ഉണ്ടെങ്കിൽ തീർച്ചയായും അത് ധരിക്കാവുന്നതാണ്.

Loading...
Unable to load recommendations.
Follow Us
പെൻഷൻകാർക്ക് 1250 രൂപ, ജീവനക്കാർക്ക് 4,500 രൂപയും
ചോതി നാളിലെ പൂക്കളത്തിൽ ഈ പൂവ് നിർബന്ധം
ഓണമെത്തി! പൂക്കൾ വാടാതിരിക്കാൻ ഇതൊന്ന് അറിഞ്ഞുവച്ചോ
ദേവ്ദത്ത് പടിക്കലിന്റെ ആസ്തിയെത്ര?
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു