Shreyas Iyer: അയർലൻഡിൽ വീണു, പക്ഷേ ഇംഗ്ലണ്ടിൽ കളി മാറും! ശ്രേയസ് ആത്മവിശ്വാസത്തില്‍
Shreyas Iyer Opens Up On Shock Ireland Defeat: അയർലൻഡ് ഇത്രയും മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് തങ്ങൾ ഒട്ടും പ്രതീക്ഷിച്ചില്ലെന്ന് ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ശ്രേയസ് അയ്യര്‍ പറഞ്ഞു. അവിടുത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ടീമിന് സാധിച്ചില്ല. അതിൽ തങ്ങൾ പരാജയപ്പെട്ടു. നിരാശാജനകമായിരുന്നു തോല്‍വിയെന്നും ശ്രേയസ്.

ക്യാപ്റ്റനായുള്ള അരങ്ങേറ്റം ശ്രേയസ് അയ്യറിന് നിരാശജനകമായിരുന്നു. അയര്‍ലന്‍ഡിനെതിരായ പരമ്പരയിലെ രണ്ട് മത്സരങ്ങളും തോറ്റു. ശ്രേയസിന് തൊട്ടുമുൻപ് ടീം നയിച്ച സൂര്യകുമാർ യാദവ് ഒരു ട്വന്റി-20 പരമ്പര പോലും തോറ്റിരുന്നില്ല. അതുകൊണ്ടുതന്നെ, അയർലൻഡിനോടേറ്റ ഈ അപ്രതീക്ഷിത തോൽവി ശ്രേയസിന് വലിയ സമ്മർദ്ദമാണ് ഉണ്ടാക്കിയിരിക്കുന്നത് (Image Credit Source: PTI).

അയർലൻഡ് ഇത്രയും മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് തങ്ങൾ ഒട്ടും പ്രതീക്ഷിച്ചില്ലെന്ന് ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ശ്രേയസ് പറഞ്ഞു. അവിടുത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ടീമിന് സാധിച്ചില്ല. അതിൽ തങ്ങൾ പരാജയപ്പെട്ടു. നിരാശാജനകമായിരുന്നു തോല്‍വിയെന്നും ശ്രേയസ് പറഞ്ഞു.

അയർലൻഡ് ഇത്രയും നന്നായി കളിക്കുമെന്ന് ഒട്ടും വിചാരിച്ചില്ല. എല്ലാ മേഖലകളിലും അവർ മികച്ചുനിന്നു. ഗ്രൗണ്ടിന്റെ വശങ്ങളെക്കുറിച്ചും വലിപ്പത്തെക്കുറിച്ചും അവർക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു. എന്നാൽ ഗ്രൗണ്ടിന്റെ അളവുകൾ വിലയിരുത്തുന്നതിലും, പ്ലാനിംഗിലും, പിച്ച് എങ്ങനെ പെരുമാറുമെന്ന് മനസ്സിലാക്കുന്നതിലും തങ്ങള്‍ പരാജയപ്പെട്ടെന്ന് ശ്രേയസ് വ്യക്തമാക്കി.

അവർക്ക് എല്ലാവിധ അഭിനന്ദനങ്ങളും നൽകുന്നു. എങ്കിലും ആ പരമ്പരയിൽ നിന്നും ഞങ്ങൾ ഒരുപാട് കാര്യങ്ങൾ പഠിച്ചു. ഔട്ട്ഫീൽഡ് കൃത്യമായി മനസ്സിലാക്കുന്നതിലും അവിടുത്തെ അന്തരീക്ഷവുമായി ഇണങ്ങിച്ചേരുന്നതിലും തങ്ങള്‍ അല്പം പിന്നിലായിപ്പോയി. ഇംഗ്ലണ്ടുമായുള്ള പരമ്പരയിലൂടെ തന്റെ ടീം ശക്തമായി തിരിച്ചുവരുമെന്നാണ് ശ്രേയസിന്റെ പ്രതീക്ഷ.

ടീമിലെ ഓരോ അംഗവും നിലവിൽ മികച്ച മാനസികാവസ്ഥയിലാണ്. ഗ്രൗണ്ടിലിറങ്ങാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. ഇത് തികച്ചും പുതിയൊരു അധ്യായമാണ്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളെക്കുറിച്ചും തന്ത്രങ്ങളെക്കുറിച്ചും ഗ്രൗണ്ടിന്റെ വലിപ്പത്തെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടെന്നും ശ്രേയസ് അയ്യര്‍ പറഞ്ഞു.