Sanju Samson: ‘അതെ ഞാന്‍ സഞ്ജുവിന്റെ പിആര്‍ ആടാ’! കളിയാക്കുന്നവര്‍ ഒരു മൂലയ്ക്കിരുന്ന് കരഞ്ഞോ; വായടപ്പിച്ച് അശ്വിന്‍

R Ashwin Admits He Is Sanju Samson’s PR Manager Amid Trolls’ Jibes: ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന് സ്ഥിരമായ അവസരം ലഭിക്കാത്തതിനെക്കുറിച്ചുള്ള ചര്‍ച്ചകളിലും അശ്വിന്‍ തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. 2026 ജനുവരിയില്‍ ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കിടെ സഞ്ജുവിനെ ടീമില്‍നിന്ന് മാറ്റുന്നതിനെതിരെ അദ്ദേഹം രംഗത്തെത്തി.

Sanju Samson: അതെ ഞാന്‍ സഞ്ജുവിന്റെ പിആര്‍ ആടാ! കളിയാക്കുന്നവര്‍ ഒരു മൂലയ്ക്കിരുന്ന് കരഞ്ഞോ; വായടപ്പിച്ച് അശ്വിന്‍

ആര്‍ അശ്വിന്‍, സഞ്ജു സാംസണ്‍

Published: 

24 Oct 2026 | 10:18 AM

ഇന്ത്യന്‍ ക്രിക്കറ്റില്‍ പ്രതിഭയുണ്ടായിട്ടും അവസരങ്ങള്‍ക്കായി കാത്തിരിക്കേണ്ടിവന്ന താരമാണ് സഞ്ജു സാംസണ്‍. സഞ്ജുവിന്റെ കരിയറിലെ ഉയര്‍ച്ചതാഴ്ചകള്‍ അടുത്തുനിന്ന് നിരീക്ഷിച്ചിട്ടുള്ള ആര്‍. അശ്വിന്‍ പലപ്പോഴും താരത്തിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. സഞ്ജുവിനെ ടീമില്‍നിന്ന് മാറ്റുന്ന തീരുമാനങ്ങളോടുള്ള വിയോജിപ്പായാലും മോശം ഫോമിന്റെ പേരില്‍ മാത്രം താരത്തെ തള്ളിക്കളയരുതെന്ന നിലപാടായാലും അശ്വിന്‍ തുറന്നുപറഞ്ഞിട്ടുണ്ട്. ഇരുവരും തമ്മിലുള്ള സൗഹൃദത്തിനൊപ്പം സഞ്ജുവിന്റെ ടീമിലെ സ്ഥാനത്തെക്കുറിച്ച് അശ്വിന്‍ നടത്തുന്ന വിമര്‍ശനങ്ങളും ക്രിക്കറ്റ് ലോകത്ത് ശ്രദ്ധ നേടാറുണ്ട്.

ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന് സ്ഥിരമായ അവസരം ലഭിക്കാത്തതിനെക്കുറിച്ചുള്ള ചര്‍ച്ചകളിലും അശ്വിന്‍ തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. 2026 ജനുവരിയില്‍ ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കിടെ സഞ്ജുവിനെ ടീമില്‍നിന്ന് മാറ്റുന്നതിനെതിരെ അദ്ദേഹം രംഗത്തെത്തി. തുടര്‍ച്ചയായ രണ്ട് മത്സരങ്ങളിലെ പരാജയത്തിന്റെ പേരില്‍ മാത്രം സഞ്ജുവിനെ പുറത്താക്കുന്നത് ശരിയല്ലെന്നും, ഓപ്പണിങ് സ്ഥാനത്ത് തിരിച്ചെത്തിയ താരത്തിന് മതിയായ അവസരം നല്‍കണമെന്നും അശ്വിന്‍ അഭിപ്രായപ്പെട്ടിരുന്നു.

എന്നാല്ഡ സഞ്ജു സാംസണിന്റെ പിആര്‍ ആയി അശ്വിന്‍ പ്രവര്‍ത്തിക്കുന്നു എന്ന തരത്തില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നതും സാധാരണയായി മാറിയിരിക്കുന്നു. സഞ്ജു സാംസണ്‍ പ്രതിസന്ധി നേരിടുമ്പോഴെല്ലാം അശ്വിന്‍ തന്റെ അഭിപ്രായം പറഞ്ഞ് രംഗത്തെത്തുന്നത് തന്നെയാണ് ഇതിന് പ്രധാന കാരണം. ഇപ്പോഴിതാ അക്കാര്യത്തെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് താരം.

Also Read: Sanju Samson: പരിക്കിന്റെ പിടിയില്‍ ഇഷാന്‍ കിഷന്‍; സഞ്ജു സാംസണ്‍ ഏകദിന ടീമിലേക്കോ?

സഞ്ജു സാംസണിന്റെ പിആര്‍

അശ്വിന്‍ സഞ്ജു സാംസണിന്റെ പിആര്‍ എന്നാണ് എല്ലാവരും പറയുന്നത്. ആരെല്ലാം എന്തൊക്കെ പറഞ്ഞാലും എനിക്കൊരു പ്രശ്‌നവുമില്ല, ഞാനൊരു ക്രിക്കറ്റ് ആരാധകനാണ്, എനിക്ക് സഞ്ജുവിനോട് സ്‌നേഹമോ വാത്സല്യമോ കാണിക്കേണ്ട കാര്യമില്ല. എന്നാല്‍ ക്രിക്കറ്റ് കാണുന്ന, അല്ലെങ്കില്‍ ക്രിക്കറ്റ് ആരാധകനായിട്ടുള്ള ഒരാള്‍ക്ക്, അദ്ദേഹത്തിന്റെ ബാറ്റുകൊണ്ടുള്ള പ്രകടനത്തെയാണ് പിന്തുണയ്ക്കാന്‍ സാധിക്കുന്നത്. ശരിയാണ് ഞാന്‍ പിആര്‍ ആണ്, എന്തുകൊണ്ട് ഇങ്ങനെ സംസാരിക്കാന്‍ പാടില്ല. വൈഭവ് സൂര്യവംശി അദ്ദേഹത്തിന്റെ വലിയ ആരാധകനാണ്, എന്നാല്‍ ന്യായമായ കാര്യങ്ങള്‍ നമ്മള്‍ കാണണം. അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ പോലുള്ള ഇന്ത്യയ്ക്ക് എത്രയെത്ര നേട്ടങ്ങളാണ് സമ്മാനിച്ചത്, അത് നമ്മള്‍ തീര്‍ച്ചയായും കാണണമെന്നും അശ്വിന്‍ പറഞ്ഞു.

English Summary

R Ashwin has addressed the online jibes suggesting that he acts as Sanju Samson’s PR manager. His comments have drawn attention to his support for the Kerala batter and the criticism surrounding Samson’s place in the Indian team.

Loading...
Unable to load recommendations.
Follow Us
ബീഫ് എത്ര ദിവസം വരെ ഫ്രിഡ്‌ജിൽ സൂക്ഷിക്കാം?
വെറുവയറ്റിൽ ഏലയ്ക്ക വെള്ളം കുടിച്ചാൽ... ഇതൊന്ന് അറിയൂ
വൻ മൈലേജും അത്യാവശ്യം, പെർഫോമൻസും - ബജാജ് CT 100X
മുടിക്കും ചർമത്തിനും ഒക്കെ ബെസ്റ്റാ! പഴത്തൊലി കളയല്ലേ
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി
വിസ്റ്റാഡോം കോച്ചിൻ്റെ ഉള്ളി കാഴ്ചകൾ
നിയുക്ത ഗവർണർ ഓംപ്രകാശ് മാഥൂറിന് സ്വീകരണം നൽകി മുഖ്യമന്ത്രി
കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് മുഖ്യമന്ത്രി