AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

IND-W vs ZIM-W : തകർപ്പൻ സെഞ്ചുറിമായി പ്രതിക റാവൽ; സിംബാബ്‌വെയെ 9 വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ

വനിതാ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ സിംബാബ്‌വെയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 198 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റു ചെയ്ത സിംബാബ്‌വെ 49.5 ഓവറില്‍ 197 റണ്‍സിന് ഓള്‍ ഔട്ടായി. ഇന്ത്യയ്ക്ക് വേണ്ടി ശ്രീ ചരണി നാലു വിക്കറ്റ് വീഴ്ത്തി. ക്രാന്തി ഗൗഡ് മൂന്നും, ദീപ്തി ശര്‍മ രണ്ടും, ഷഫാലി വര്‍മ ഒരു വിക്കറ്റും സ്വന്തമാക്കി. 92 പന്തില്‍ 62 റണ്‍സെടുത്ത ബിലവ്ഡ് ബിസയാണ് സന്ദര്‍ശകരുടെ ടോപ് സ്‌കോറര്‍.

IND-W vs ZIM-W : തകർപ്പൻ സെഞ്ചുറിമായി പ്രതിക റാവൽ; സിംബാബ്‌വെയെ 9 വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ
Pratika RawalImage Credit source: Indian Cricket Team Facebook
Jenish Thomas
Jenish Thomas | Published: 24 Oct 2026 | 09:07 AM

വഡോദര: സിംബാബ്‌വെയ്‌ക്കെതിരായ വനിതാ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. 198 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 27.1 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. സ്‌കോര്‍: സിംബാബ്‌വെ 49.5 ഓവറില്‍ 197, ഇന്ത്യ 27.1 ഓവറില്‍ ഒരു വിക്കറ്റിന് 200. സെഞ്ചുറി നേടിയ പ്രതിക റാവലും (96 പന്തില്‍ 100), അര്‍ധ സെഞ്ചുറി സ്വന്തമാക്കിയ ഷഫാലി വര്‍മയുമാണ് (33 പന്തില്‍ 64) ഇന്ത്യയുടെ ജയം അനായാസമാക്കിയത്. ഇരുവരും പുറത്താകാതെ നിന്നു. 15 ഫോറടങ്ങുന്നതായിരുന്നു പ്രതികയുടെ പ്രകടനം. ഷഫാലി അഞ്ച് ഫോറും, നാല് സിക്‌സും അടിച്ചുകൂട്ടി.

ക്യാപ്റ്റന്‍ സ്മൃതി മന്ദാനയുടെ വിക്കറ്റ് മാത്രമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 34 പന്തുകള്‍ നേരിട്ട സ്മൃതി നാലു ഫോറും സഹിതം 32 റണ്‍സെടുത്തു. ഒലിൻഡർ ചാരെ എറിഞ്ഞ പതിനാറാം ഓവറിലെ മൂന്നാം പന്തില്‍ ബിലവ്ഡ് ബിസയ്ക്ക് ക്യാച്ച് നല്‍കിയാണ് സ്മൃതി പുറത്തായത്.

ആദ്യം ബാറ്റു ചെയ്ത സിംബാബ്‌വെ 49.5 ഓവറില്‍ 197 റണ്‍സിന് ഓള്‍ ഔട്ടായി. ഇന്ത്യയ്ക്ക് വേണ്ടി ശ്രീ ചരണി നാലു വിക്കറ്റ് വീഴ്ത്തി. ക്രാന്തി ഗൗഡ് മൂന്നും, ദീപ്തി ശര്‍മ രണ്ടും, ഷഫാലി വര്‍മ ഒരു വിക്കറ്റും സ്വന്തമാക്കി. 92 പന്തില്‍ 62 റണ്‍സെടുത്ത ബിലവ്ഡ് ബിസയാണ് സന്ദര്‍ശകരുടെ ടോപ് സ്‌കോറര്‍.

Follow Us