”പിന്നെയൊരു തിരിച്ചുപോക്കില്ല, ആഗ്രഹിക്കാത്ത ടീമിലേക്ക് എത്തപ്പെടാം”: രാജസ്ഥാൻ വിട്ടത് വിവരിച്ച് സഞ്ജു

Sanju Samson reacts to IPL team change: രാജസ്ഥാൻ വിടുക എന്നത് തന്റെ കരിയറിലെ ഏറ്റവും വലിയ റിസ്ക് ആയിരുന്നുവെന്ന് സഞ്ജു വെളിപ്പെടുത്തി. ജിയോസ്റ്റാറിന്റെ 'സൂപ്പർസ്റ്റാഴ്സ്' പരിപാടിയിൽ പങ്കെടുക്കവേയാണ് സഞ്ജുവിന്റെ ഐപിഎൽ കരിയറിലെ നിർണായക മാറ്റം എന്ന് കരുതപ്പെടുന്ന രാജസ്ഥാൻ ടീം വിടലിനെക്കുറിച്ച് അ‌ദ്ദേഹം മനസ് തുറന്നത്.

പിന്നെയൊരു തിരിച്ചുപോക്കില്ല, ആഗ്രഹിക്കാത്ത ടീമിലേക്ക് എത്തപ്പെടാം: രാജസ്ഥാൻ വിട്ടത് വിവരിച്ച് സഞ്ജു

Sanju Samson Reacts To Ipl Team Change

Published: 

24 Jul 2026 | 10:26 PM

മും​ബൈ: അ‌ത്രമേൽ ​വൈകാരികമായ അ‌ടുപ്പമുണ്ടായിരുന്ന രാജസ്ഥാൻ റോയൽസ് (RR) വിട്ട് മഹേന്ദ്രസിങ് ധോണിയുടെ തട്ടകമായ ചെ​ന്നൈ സൂപ്പർ കിങ്സിലേക്ക് (CSK) എത്തിയതിനെക്കുറിച്ച് മനസ് തുറന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു വി സാംസൺ. രാജസ്ഥാൻ വിടുക എന്നത് തന്റെ കരിയറിലെ ഏറ്റവും വലിയ റിസ്ക് ആയിരുന്നുവെന്ന് സഞ്ജു വെളിപ്പെടുത്തി. ജിയോസ്റ്റാറിന്റെ ‘സൂപ്പർസ്റ്റാഴ്സ്’ പരിപാടിയിൽ പങ്കെടുക്കവേയാണ് സഞ്ജുവിന്റെ ഐപിഎൽ കരിയറിലെ നിർണായക മാറ്റം എന്ന് കരുതപ്പെടുന്ന രാജസ്ഥാൻ ടീം വിടലിനെക്കുറിച്ച് അ‌ദ്ദേഹം മനസ് തുറന്നത്. 2025 സീസൺ രാജസ്ഥാൻ റോയൽസിനൊപ്പമുള്ള തന്റെ അവസാനത്തെ സീസണായിരിക്കുമെന്ന് താൻ ഉറപ്പിച്ചിരുന്നുവെന്നും കുടുംബത്തോടും ഭാര്യയോടും ആഴ്ചകളോളം ചർച്ച ചെയ്ത ശേഷമാണ് ടീം വിടാൻ തീരുമാനമെടുത്തതെന്നും അദ്ദേഹം വെളിപ്പെടുത്തി.

”രാജസ്ഥാൻ റോയൽസ് വിടുക എന്നത് വലിയൊരു റിസ്ക് ആയിരുന്നു. ടീം മാനേജ്‌മെന്റിനെ തീരുമാനം അറിയിച്ചുകഴിഞ്ഞാൽ പിന്നെ തിരിച്ചുപോക്കില്ല. നമ്മൾ ആഗ്രഹിക്കാത്ത ടീമിലേക്ക് എത്തപ്പെടാം” എന്ന സാഹചര്യമുണ്ടായിരുന്നുവെന്നും അ‌തല്ലെങ്കിൽ ലേലത്തിൽപ്പോലും എത്തിപ്പെടുന്ന അവസ്ഥ വരാമായിരുന്നുവെന്നും സഞ്ജു പറയുന്നു. ചെപ്പോക്കിലെ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിലേക്ക് മാറുമ്പോൾ പൂജ്യത്തിൽ നിന്ന് തുടങ്ങേണ്ടിവരുമെന്ന് അറിയാമായിരുന്നുവെന്നും സഞ്ജു പറഞ്ഞു.

Also Read: ക്വാർട്ടറിൽ തോറ്റില്ലെങ്കിൽ, ഇന്ത്യ- പാക് പോരാട്ടം! ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: 4 ടീമുകൾ ക്വാർട്ടർ ഉറപ്പിച്ചു

ചെ​ന്നൈയിൽ എത്തിയ ശേഷം തുടർച്ചയായ ആദ്യ മൂന്ന് മത്സരങ്ങളിൽ നിരാശാജനകമായ പ്രകടനമാണ് പുറത്തെടുത്തത്. ഈ ഘട്ടത്തിൽ ടീം മാനേജ്‌മെന്റും നായകൻ എം.എസ്. ധോണിയും നൽകിയ പിന്തുണ വിലമതിക്കാനാവാത്തതായിരുന്നു എന്ന് സഞ്ജു ഓർമിച്ചു. ”ധോണി ഭായ് എന്നോട് പറഞ്ഞു, മറ്റ് ചിന്തകളിലേക്ക് പോകാതെ നിന്റെ സ്വാഭാവിക ഗെയിമിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ, എല്ലാം ശരിയാകും എന്ന്, ആ വാക്കുകൾ എനിക്ക് വലിയ ആത്മവിശ്വാസമാണ് നൽകിയത്”.

”ഞാൻ സാധാരണയായി അദ്ദേഹത്തെ അഭിമുഖീകരിച്ചാണ് ഇരിക്കാറുള്ളത്. അങ്ങനെ ഞങ്ങൾ ഇരുന്നു, അദ്ദേഹം എന്നെ നോക്കി എനിക്ക് സുഖമാണോ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു, ‘ഭയ്യാ, ഞാൻ സുഖമായിരിക്കുന്നു.’ അപ്പോൾ ഞാൻ അറിയാതെതന്നെ ‘പക്ഷെ’, എന്ന് പറഞ്ഞു. അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു, ‘പക്ഷെകളിൽ ശ്രദ്ധിക്കരുത്, ഏറ്റവും നല്ലത് ചെയ്യുന്നതിൽ ശ്രദ്ധിക്കുക. എല്ലാം ശരിയാകും.’ എനിക്ക് അതൊരു വലിയ പാഠമായിരുന്നു” എന്ന് സഞ്ജു പറയുന്നു.

ധോണിയുടെ വാക്കുകൾ നൽകിയ ആത്മവിശ്വാസം തനിക്ക് ഊർജമായെന്നും തൊട്ടടുത്ത കളിയിൽ അ‌ത് പ്രതിഫലിച്ചുവെന്നും സഞ്ജു പറയുന്നുണ്ട്. ഡൽഹി ക്യാപിറ്റൽസിനെതിരെ നടന്ന ആ മത്സരത്തിൽ പുറത്താകാതെ 115 റൺസ് നേടി സഞ്ജു ഏവരെയും ഞെട്ടിച്ചിരുന്നു. ചെ​ന്നൈ ടീമിലെത്തിയ ശേഷം നടന്ന ടൂർണമെന്റിൽ 14 ഇന്നിങ്സുകളിൽ നിന്ന് രണ്ട് സെഞ്ചുറികളടക്കം 477 റൺസാണ് സഞ്ജു ആകെ നേടിയത്.

ഒരുകാലത്ത് രാജസ്ഥാന്റെ മുഖമായിരുന്നു സഞ്ജു. പതിനൊന്ന് സീസണുകളോളം രാജസ്ഥാന്റെ നീലക്കുപ്പായത്തിൽ തിളങ്ങിയ സഞ്ജു, ടീമിന്റെ എക്കാലത്തെയും മികച്ച റൺവേട്ടക്കാരൻ കൂടിയായിരുന്നു. പിന്നീട് ചെ​ന്നൈയിലേക്ക് എത്തിയപ്പോഴും രാജസ്ഥാൻ ആരാധകരുമായും ടീം അ‌ംഗങ്ങളുമായും ഉള്ള ആത്മബന്ധം മാറ്റമില്ലാതെ, അ‌തേപടി സഞ്ജു തുടർന്നുപോകുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.

English Summary

Sanju Samson says leaving Rajasthan was the biggest risk of his career. While participating in GeoStar’s ‘Superstars’ program, he opened up about leaving Rajasthan, which is considered to be a crucial change in Sanju’s IPL career. He also said that the support given by Mahendra Singh Dhoni when he arrived in Chennai gave him a lot of confidence.

Follow Us
കറ്റാർവാഴ ജെൽ വീട്ടിൽ തയ്യാറാക്കാം മിനിറ്റുകൾക്കകം
കീശകീറില്ല! ചെടികൾ വേഗത്തിൽ വളരും, ഈ സൂത്രങ്ങൾ പരീക്ഷിക്കൂ
ആഴ്ചയിൽ എത്ര ദിവസം മുടിയിൽ എണ്ണ തേയ്ക്കണം?
റോസാ പൂവ് കുല കുലയായി പൂക്കണോ? അടുക്കളയിലെ ഇതൊന്ന് മതി
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി