Onam Sadhya 2026: ശര്‍ക്കരവരട്ടിക്കും ഉപ്പേരിക്കും തീവില; ഓണസദ്യയ്ക്ക് ചെലവ് ഇമ്മിണി കൂടുതലാകും

Sharp Rise in Sharkara Varatti and Upperi Prices: ഈ വര്‍ഷവും സദ്യയൊരുക്കി മലയാളി അല്‍പം വിയര്‍ക്കും. പച്ചക്കറി, പഴങ്ങള്‍, പൂക്കള്‍ തുടങ്ങി എല്ലാത്തിന്റെയും വില റെക്കോഡ് വേഗത്തില്‍ കുതിക്കുകയാണ്. അത്തം വന്നെത്തും മുമ്പേ മലകയറ്റം ആരംഭിച്ച പച്ചക്കറികള്‍ അത്ര പെട്ടെന്ന് താഴേക്കില്ലെന്ന് ഉറപ്പിച്ച് കഴിഞ്ഞു. പഴത്തിന്റെ കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ.

Onam Sadhya 2026: ശര്‍ക്കരവരട്ടിക്കും ഉപ്പേരിക്കും തീവില; ഓണസദ്യയ്ക്ക് ചെലവ് ഇമ്മിണി കൂടുതലാകും

ഓണസദ്യ

Updated On: 

19 Aug 2026 | 01:39 PM

ഓണക്കാലം വന്നെത്തി, ഓണാഘോഷങ്ങളില്‍ ഏറ്റവും പ്രധാനം ഓണസദ്യ തന്നെയാണ്. എല്ലാ വിഭവങ്ങളും കൂട്ടി നല്ലൊരു സദ്യ കഴിക്കുമ്പോള്‍ കിട്ടുന്ന സന്തോഷം അതൊന്ന് വേറെ തന്നെയാണല്ലേ? എന്നാല്‍ ഈ വര്‍ഷവും സദ്യയൊരുക്കി മലയാളി അല്‍പം വിയര്‍ക്കും. പച്ചക്കറി, പഴങ്ങള്‍, പൂക്കള്‍ തുടങ്ങി എല്ലാത്തിന്റെയും വില റെക്കോഡ് വേഗത്തില്‍ കുതിക്കുകയാണ്. അത്തം വന്നെത്തും മുമ്പേ മലകയറ്റം ആരംഭിച്ച പച്ചക്കറികള്‍ അത്ര പെട്ടെന്ന് താഴേക്കില്ലെന്ന് ഉറപ്പിച്ച് കഴിഞ്ഞു. പഴത്തിന്റെ കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ.

കീശ കാലിയാക്കും ഓണച്ചന്തകള്‍

ഓണക്കാലം വന്നതോടെ നിത്യോപയോഗ സാധനങ്ങളുടെ ഉള്‍പ്പെടെ വിലയില്‍ ഗംഭീര വര്‍ധനവ്. സാധാരണക്കാരുടെ പോക്കറ്റ് കാലിയാക്കും വിധത്തിലാണ് സാധനങ്ങളുടെ വില ഉയര്‍ന്നത്. അരി, പച്ചക്കറി, വെളിച്ചെണ്ണ തുടങ്ങി എല്ലാത്തിനെയും വിലക്കയറ്റം ബാധിച്ചിട്ടുണ്ട്. വില വര്‍ധനവ് കുടുംബബജറ്റ് താളം തെറ്റിച്ചതോടെ ഓണം എങ്ങനെ ആഘോഷിക്കുമെന്ന ആശങ്കയിലാണ് മലയാളികള്‍.

അരിയ്ക്കാണ് ഈ വര്‍ഷം ആദ്യം വില വര്‍ധിച്ചത്. കേരളത്തില്‍ കൂടുതലായി ഉപയോഗിക്കുന്ന മട്ട അരിക്ക് 65 രൂപയായി വില. ഒരു മാസത്തിനിടെ വിവിധയിനം അരികള്‍ക്കും അഞ്ച് മുതല്‍ 20 രൂപ വരെയാണ് വില ഉയര്‍ന്നത്. ആന്ധ്ര ജയ അരിക്ക് 42 രൂപയില്‍ നിന്ന് 45 രൂപയിലേക്കും കര്‍ണാടക വടി മട്ടയ്ക്ക് 55 നിന്ന് 58 രൂപയിലേക്കും വില ഉയര്‍ന്നു. കര്‍ണാടക പച്ചരിയ്ക്ക് 29.50 രൂപയില്‍ നിന്ന് 32 രൂപയിലേക്കും, കര്‍ണാടക കുറുവയ്ക്ക് 34 രൂപയില്‍ നിന്ന് 40 രൂപയിലേക്കുമാണ് വില കുതിച്ചത്.

പച്ചക്കറികള്‍ക്കും സമാനരീതിയില്‍ തന്നെയാണ് വില ഉയരുന്നത്. രണ്ടാഴ്ചയ്ക്കിടെ പല പച്ചക്കറികള്‍ക്കും 10 മുതല്‍ 50 രൂപ വരെയാണ് വില വര്‍ധിച്ചത്. ഇഞ്ചിയുടെ മൊത്തവില 200 ല്‍ നിന്ന് 240 രൂപയായി. തക്കാളിക്ക് 40 രൂപയും. ബീന്‍സിന് 120 രൂപയും, വെളുത്തുള്ളിക്ക് 280 രൂപയും കാരറ്റിന് 80 രൂപയും ബീറ്റ്‌റൂട്ടിന് 60 രൂപയും പയറിന് 50 രൂപയുമാണ് വില. ഇവയ്ക്ക് പുറമെ പാവയ്ക്ക, വെണ്ട തുടങ്ങിയവയ്ക്കും വില 60 രൂപയോളമെത്തി.

Also Read: Coconut Oil: വെളിച്ചെണ്ണ 229 രൂപയ്ക്ക്, 20 രൂപ വീണ്ടും കുറച്ചു

വെളിച്ചെണ്ണ വിലയിലും കുതിപ്പ്

വെളിച്ചെണ്ണവിലയിലും വലിയ വര്‍ധനവുണ്ട്. വെളിച്ചെണ്ണ 300 കടന്നതോടെ 2025ന് സമാന സാഹചര്യം കേരളത്തിലുണ്ടാകുമോ എന്ന ആശങ്കയിലാണ് ഉപഭോക്താക്കള്‍. 2025 ലെ ഓണത്തിന് വെളിച്ചെണ്ണ വില 600 രൂപയ്ക്കടുത്തായിരുന്നു വെളിച്ചെണ്ണ വില. ഏകദേശം 500 രൂപയ്ക്ക് അടുത്തേക്ക് ഈ വര്‍ഷവും വെളിച്ചെണ്ണ വില ഉയരുമെന്ന് വ്യാപാരികള്‍ മുന്നറിയിപ്പ് നല്‍കുന്നു. വെളിച്ചെണ്ണയ്ക്ക് മാത്രമല്ല, തേങ്ങയുടെ വില ഉയരുന്നുണ്ട്. ഇത് സദ്യയിലെ പല വിഭവങ്ങളും ഒരുക്കുന്നതിന് വെല്ലുവിളിയാകും.

ഉപ്പേരികള്‍ക്കും വില കൂടുന്നു

ഓണസദ്യയിലെ പ്രധാനികളാണ് ശര്‍ക്കരവരട്ടിയും ഉപ്പേരിയും. എന്നാല്‍ ഇത്തവണ ഇവ വാങ്ങിക്കുന്നതും അല്‍പം ബുദ്ധിമുട്ടാകും. നേന്ത്രക്കായയുടെ വില വര്‍ധിച്ചത് ഉപ്പേരി നിര്‍മാണത്തെ സാരമായി ബാധിച്ചു. 60 രൂപയോളമാണ് നിലവില്‍ ഒരു കിലോ നേന്ത്രപ്പഴത്തിന്റെ വില. നേന്ത്രപ്പഴത്തിന് മാത്രമല്ല, മറ്റ് പഴങ്ങള്‍ക്കും വില ഉയര്‍ന്നിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ ശര്‍ക്കരവരട്ടി കിലോയ്ക്ക് 200 ന് മുകളില്‍ വിലയായി, ഉപ്പേരിക്കും ഏകദേശം ഇതേ വില തന്നെയാണ് ഈടാക്കുന്നത്.

English Summary

Sharkara Varatti and Upperi prices have increased ahead of Onam 2026. The price rise could make traditional Onam Sadya more expensive this year. Consumers may have to spend more on these popular banana-based snacks during the festive season.

Loading...
Unable to load recommendations.
Follow Us
കണ്ണ് പോലെ രണ്ട് ക്യാമറ! ഐക്യൂ നിയോ 11 അ‌ൾട്ര എത്തി
ദുബായ് സ്വര്‍ണം വാങ്ങാം, 12,000  രൂപയ്ക്ക് മേല്‍ ഇളവ് ഉറപ്പ്‌
അരളി പൂ വിഷമാണോ? പൂക്കളമിടാൻ വാങ്ങുമ്പോൾ ശ്രദ്ധിക്കണം
10000mAh ബാറ്ററി! ഐക്യൂ Z11S ലോഞ്ച് ചെയ്തു
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്