AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

8th Pay Commission: ശമ്പള വർദ്ധനവിൽ നിർണായകം! എട്ടാം ശമ്പള കമ്മീഷൻ ചെലവ് എത്ര?

ശമ്പള പരിഷ്കരണം മുൻകാല പ്രാബല്യത്തോടെ നടപ്പാക്കുന്ന സാഹചര്യമുണ്ടായാൽ, നടപ്പാക്കൽ വൈകുന്നതനുസരിച്ച് കുടിശ്ശിക തുക വർദ്ധിക്കും. ഇത് ഒടുവിൽ കേന്ദ്ര സർക്കാരിന് ഒറ്റയടിക്ക് വലിയ തുക നൽകേണ്ട സാഹചര്യം സൃഷ്ടിക്കുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അതിനാൽ, നിശ്ചിത സമയത്തിനുള്ളിൽ തന്നെ ശുപാർശകൾ നടപ്പാക്കുന്നതാണ് ഉചിതമെന്ന നിലപാടാണ് റിപ്പോർട്ടിലുള്ളത്.

8th Pay Commission: ശമ്പള വർദ്ധനവിൽ നിർണായകം! എട്ടാം ശമ്പള കമ്മീഷൻ ചെലവ് എത്ര?
പ്രതീകാത്മക ചിത്രംImage Credit source: Unsplash
Nithya Vinu
Nithya Vinu | Published: 28 Nov 2026 | 03:03 PM

എട്ടാം ശമ്പള കമ്മീഷൻ ശുപാർശകൾ നടപ്പാക്കുന്നത് 2028-ലേക്ക് നീട്ടിവച്ചാൽ കേന്ദ്ര സർക്കാരിന് താൽക്കാലിക ആശ്വാസം ലഭിച്ചേക്കാമെങ്കിലും, ഭാവിയിൽ വലിയ സാമ്പത്തിക ബാധ്യതയ്ക്ക് വഴിവയ്ക്കുമെന്ന് ഡ്യൂഷെ ബാങ്ക് റിസർച്ചിന്റെ (Deutsche Bank Research) റിപ്പോർട്ട്. ശമ്പള പരിഷ്കരണം മൂലം കേന്ദ്രത്തിന്റെ ചെലവിൽ കുറഞ്ഞത് 3 ലക്ഷം കോടി രൂപയുടെ അധിക ബാധ്യത വരുമെന്നാണ് വിലയിരുത്തൽ.

കുടിശ്ശിക വർദ്ധിക്കും; ഭാരം കൂടും

ശമ്പള പരിഷ്കരണം മുൻകാല പ്രാബല്യത്തോടെ നടപ്പാക്കുന്ന സാഹചര്യമുണ്ടായാൽ, നടപ്പാക്കൽ വൈകുന്നതനുസരിച്ച് കുടിശ്ശിക തുക വർദ്ധിക്കും. ഇത് ഒടുവിൽ കേന്ദ്ര സർക്കാരിന് ഒറ്റയടിക്ക് വലിയ തുക നൽകേണ്ട സാഹചര്യം സൃഷ്ടിക്കുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അതിനാൽ, നിശ്ചിത സമയത്തിനുള്ളിൽ തന്നെ ശുപാർശകൾ നടപ്പാക്കുന്നതാണ് ഉചിതമെന്ന നിലപാടാണ് റിപ്പോർട്ടിലുള്ളത്. എങ്കിലും, 2027-ൽ തന്നെ കമ്മീഷൻ ശുപാർശകൾ നടപ്പാക്കാൻ കേന്ദ്രം പരിഗണിക്കുമെന്നാണ് ഡ്യൂഷെ ബാങ്ക് പ്രതീക്ഷിക്കുന്നത്.

ധനക്കമ്മിയും ബജറ്റ് വെല്ലുവിളികളും

ധനക്കമ്മി: 2027-28 സാമ്പത്തിക വർഷത്തിൽ ജിഡിപിയുടെ 4.3 ശതമാനം ധനക്കമ്മി  ആണ് ഡ്യൂഷെ ബാങ്ക് പ്രവചിക്കുന്നത്. 2026-27 സാമ്പത്തിക വർഷത്തിലും ഈ ലക്ഷ്യം കൈവരിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.

മറ്റ് സമ്മർദ്ദങ്ങൾ: ശമ്പള പരിഷ്കരണത്തിന് പുറമെ, ഉയർന്ന ക്രൂഡ് ഓയിൽ വില, സബ്സിഡി ചെലവുകൾ, ആർബിഐയിൽ നിന്നുള്ള ലാഭവിഹിതം കുറയാൻ സാധ്യത എന്നിവയും കേന്ദ്രത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിച്ചേക്കാം. 2026-27-ൽ ആർബിഐയിൽ നിന്ന് 2.9 ലക്ഷം കോടി രൂപയുടെ ലാഭവിഹിതമാണ് പ്രതീക്ഷിക്കുന്നത്.

ഉപഭോഗവും വളർച്ചയും

ശമ്പള വർദ്ധനവ് സർക്കാരിന്റെ ചെലവ് കൂട്ടുമെങ്കിലും, ജീവനക്കാരുടെ വരുമാനം ഉയരുന്നത് വീടുകളിലെ ഉപഭോഗത്തിനും ആഭ്യന്തര ഡിമാൻഡിനും കരുത്തേകും. പശ്ചിമേഷ്യൻ പ്രതിസന്ധി ഉണ്ടായിട്ടും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ കരുത്ത് കാട്ടുന്നതായും, യഥാർത്ഥ ജിഡിപി വളർച്ച 2026-27-ൽ 7.3 ശതമാനവും, 2027-28-ൽ 7.2 ശതമാനവും, 2028-29-ൽ 7.3 ശതമാനവും ആയിരിക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കേന്ദ്ര ബജറ്റ് 2027-28 അടുത്തിരിക്കെ, സാമ്പത്തിക അച്ചടക്കം പാലിച്ചുകൊണ്ട് ശമ്പള കമ്മീഷൻ ചെലവ് ഉൾക്കൊള്ളുക എന്നതാണ് കേന്ദ്രത്തിന് മുന്നിലെ പ്രധാന വെല്ലുവിളി.

Follow Us