Bigg Boss Malayalam Season 7: ‘അനുമോൾക്ക് നല്ല പിആർ ഉണ്ടായിരുന്നു എന്ന് നമുക്കൊക്കെ അറിയാം’; പ്രതികരിച്ച് അപ്പാനി ശരത്

Appani Sarath About Anumol: അനുമോൾക്ക് നല്ല പിആർ ഉണ്ടായിരുന്നു എന്ന് അപ്പാനി ശരത്. ഈ കാര്യം നമുക്കൊക്കെ അറിയാമായിരുന്നു എന്നും ശരത് പറഞ്ഞു.

Bigg Boss Malayalam Season 7: അനുമോൾക്ക് നല്ല പിആർ ഉണ്ടായിരുന്നു എന്ന് നമുക്കൊക്കെ അറിയാം; പ്രതികരിച്ച് അപ്പാനി ശരത്

അപ്പാനി ശരത്, അനുമോൾ

Published: 

24 Nov 2025 | 04:32 PM

അനുമോൾക്ക് നല്ല പിആർ ഉണ്ടായിരുന്നു എന്ന് നമുക്കൊക്കെ അറിയാമെന്ന് അപ്പാനി ശരത്. അനുമോൾക്ക് നല്ല ഓഡിയൻസ് ഉണ്ടെന്നും താരം പറഞ്ഞു. ബിഗ് ബോസ് മലയാളം സീസൺ 7 മത്സരാർത്ഥിയും സിനിമാതാരവുമായ ശരത് ഒരു യൂട്യൂബ് ചാനലിനോടാണ് അപ്പാനി ശരത് പ്രതികരിച്ചത്.

“അനുമോൾക്ക് നല്ല പിആർ ഉള്ള കാര്യം നമുക്കെല്ലാവർക്കും അറിയാം. അനുമോൾക്ക് നല്ല ഓഡിയൻസുള്ള കാര്യവും നമുക്കറിയാം. അനുമോൾക്ക് നല്ല ഓഡിയൻസുണ്ട്. കാരണം ഫ്ലവേഴ്സ് ചാനലിൽ പോയി വലിയ ഒരു ഷോ ചെയ്ത ആളാണ്. അപ്പോൾ അനുമോൾക്ക് അത്യാവശ്യം നല്ല ഓഡിയൻസുമുണ്ട്. അത്യാവശ്യം നല്ല പിആറുമുണ്ട്. എങ്കിൽ കൂടി അനുമോൾ കാണിക്കുന്ന, അനുമോൾ പറഞ്ഞതും ചെയ്തതുമായ തെറ്റുകൾ ചൂണ്ടിക്കാണിച്ചുകൂട എന്നില്ല. അനുമോളെ പേടിക്കേണ്ട കാര്യം നമുക്കാർക്കും ഇല്ലല്ലോ. അനുമോളുടെ പിആറെ പേടിക്കേണ്ട കാര്യം നമുക്കില്ലല്ലോ. പറഞ്ഞും പറയാതെയും ഒരുപാട് കളികൾ കളിച്ചിട്ടില്ലേ. അപ്പോൾ പിന്നെ പറഞ്ഞാലെന്താ കുഴപ്പം. പറഞ്ഞു, കഴിഞ്ഞു, ഇറങ്ങി. അത്രേയുള്ളൂ.”- അപ്പാനി ശരത് പറഞ്ഞു.

Also Read: Bigg Boss Malayalam Season 7: ‘ജിസേലിൻ്റെ വസ്ത്രധാരണത്തെപ്പറ്റി പറഞ്ഞത് ബിഗ് ബോസ് പ്രേക്ഷകർ ആരെന്നറിയില്ലാത്തതിനാൽ’; വിശദീകരിച്ച് ഷാനവാസ്

അനുമോൾ ഇത്തവണ ബിഗ് ബോസ് കിരീടം നേടിയപ്പോൾ കോമണറായി വന്ന അനീഷ് റണ്ണർ അപ്പായി. ഷാനവാസ്, നെവിൻ, അക്ബർ എന്നിവരാണ് അവസാന അഞ്ചിൽ ഉൾപ്പെട്ട മറ്റ് മത്സരാർത്ഥികൾ. ആദിലയും നൂറയും ഉൾപ്പെടെ ഏഴ് പേരാണ് അവസാന ആഴ്ചയിൽ ഹൗസിലുണ്ടായിരുന്നത്. എന്നാൽ, അവസാന ആഴ്ചയിലെ മിഡ്‌വീക്ക് എവിക്ഷനിലൂടെ ആദിലയും നൂറയും പുറത്തുപോയി.

അനുമോൾ കിരീടം നേടിയത് ശക്തമായ പിആറിൻ്റെ പിന്തുണയോടെയാണെന്ന ആരോപണങ്ങളുണ്ട്. ഹൗസിനുള്ളിലും പുറത്തും ഈ ആരോപണങ്ങൾ ചർച്ചയായിരുന്നു. അവസാന ആഴ്ച ഹൗസിൽ തിരികെയെത്തിയ മത്സരാർത്ഥികൾ ഇത് ചൂണ്ടിക്കാട്ടി അനുമോളെ ചോദ്യം ചെയ്തിരുന്നു.

 

ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
സൈന നെഹ്‌വാളിന്റെ ആസ്തിയെത്ര?
ഇന്ത്യന്‍ ആര്‍മിയുടെ റൈഫിള്‍ ഘടിപ്പിച്ച റോബോട്ടിനെ കണ്ടിട്ടുണ്ടോ? റിപ്പബ്ലിക് പരേഡിന്റെ റിഹേഴ്‌സലിനിടയിലെ കാഴ്ച
പ്രയാഗ്‌രാജിൽ വ്യോമസേനയുടെ പരിശീലന വിമാനം കുളത്തിൽ തകർന്നുവീണു
അമിത ലോഡ് ആപത്ത്
Bullet Train Video: ഇന്ത്യയിൽ ഉടൻ, ഇതാണ് ആ ബുള്ളറ്റ് ട്രെയിൻ