AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

8th Pay Commission: 30 മാസത്തെ ശമ്പള കുടിശ്ശിക! സർക്കാർ ജീവനക്കാരുടെ കാത്തിരിപ്പ് എന്ന് വരെ?

8th Pay Commission Arrears: ശമ്പള വർധനവ് നിർണ്ണയിക്കുന്നതിൽ ഫിറ്റ്മെന്റ് ഫാക്ടറാണ് ഏറ്റവും പ്രധാനം. ജീവനക്കാരുടെ സംഘടനകൾ ഉയർന്ന ഫിറ്റ്മെന്റ് ഫാക്ടർ ആവശ്യപ്പെടുന്നുണ്ടെങ്കിലും, സർക്കാർ ഇതുവരെ ഔദ്യോഗിക കണക്കുകൾ പുറത്തുവിട്ടിട്ടില്ല. അടിസ്ഥാന ശമ്പളത്തിലും പെൻഷനിലും ഗണ്യമായ വർധനവാണ് 8-ാം കമ്മീഷനിലൂടെ പ്രതീക്ഷിക്കുന്നത്.

8th Pay Commission: 30 മാസത്തെ ശമ്പള കുടിശ്ശിക! സർക്കാർ ജീവനക്കാരുടെ കാത്തിരിപ്പ് എന്ന് വരെ?
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 28 Oct 2026 | 01:37 PM

എട്ടാം ശമ്പള കമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പ് നീളുംതോറും കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആശങ്കയും ഉയരുകയാണ്. 2026 ഡിസംബർ 31ന് ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി അവസാനിച്ചു. തുടർന്ന് 2026 ജനുവരി 1 മുതൽ എട്ടാം ശമ്പള പരിഷ്കരണം നടപ്പിലാക്കേണ്ടതാണ്. എന്നാൽ, കമ്മീഷൻ രൂപീകരിക്കുന്നതിൽ സംഭവിച്ച കാലതാമസം ശമ്പള പരിഷ്കരണത്തെയും ബാധിച്ചു. എട്ടാം ശമ്പള കമ്മീഷന്റെ ശുപാർശകൾക്കായി അടുത്ത വർഷം പകുതിവരെയെങ്കിലും കാത്തിരിക്കേണ്ടി വരും.

കുടിശ്ശിക ലഭിക്കുമോ?

8-ാം ശമ്പള കമ്മീഷന്റെ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിൽ കാലതാമസമുണ്ടായാൽ ജീവനക്കാർക്ക് വൻതുക കുടിശ്ശികയായി ലഭിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. പുതിയ ശമ്പള പരിഷ്കരണം 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് കരുതപ്പെടുന്നത്. എന്നാൽ ശുപാർശകൾ പൂർണ്ണമായി നടപ്പിലാക്കാൻ ഒന്നര മുതൽ രണ്ടര വർഷം വരെ (30 മാസം വരെ) സമയം എടുത്തേക്കാം. അങ്ങനെ സംഭവിച്ചാൽ മുൻകാല ശമ്പള കമ്മീഷനുകളുടെ, പ്രത്യേകിച്ച് 6-ാം ശമ്പള കമ്മീഷന്റെ മാതൃകയിലായിരിക്കും കുടിശ്ശിക നൽകുക.

ALSO READ: ശമ്പളം 30.15% വർദ്ധിക്കും! എട്ടാം ശമ്പള കമ്മീഷനിൽ ജീവനക്കാർക്ക് വൻ നേട്ടം

എന്താണ് 6-ാം ശമ്പള കമ്മീഷൻ മാതൃക?

6-ാം ശമ്പള കമ്മീഷൻ ശുപാർശകൾ നടപ്പാക്കുന്നതിൽ കാലതാമസം നേരിട്ടപ്പോൾ, 2006 ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് കുടിശ്ശിക അനുവദിച്ചത്. ജീവനക്കാരുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ ഈ കുടിശ്ശിക തുക ഒന്നിലധികം ഗഡുക്കളായാണ് അന്ന് വിതരണം ചെയ്തത്. 8-ാം ശമ്പള കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുന്നതിലും കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിക്കുന്നതിലും വൈകലുണ്ടായാൽ 24 മുതൽ 30 മാസത്തെ കുടിശ്ശിക തുക ജീവനക്കാരുടെയും പെൻഷൻകാരുടെയും അക്കൗണ്ടിലേക്ക് ഒരുമിച്ച് എത്തും.

അടിസ്ഥാന ശമ്പളത്തിന് മാത്രം കുടിശ്ശിക

ശമ്പള പരിഷ്കരണ കുടിശ്ശിക കണക്കാക്കുമ്പോൾ അടിസ്ഥാന ശമ്പളത്തിലെ വ്യത്യാസത്തിന് മാത്രമാണ് കുടിശ്ശിക തുക ലഭിക്കുക. ക്ഷാമബത്ത (DA), വീട്ടുവാടക ബത്ത (HRA), ട്രാൻസ്പോർട്ട് അലവൻസ് (TPTA) തുടങ്ങിയ പ്രതിമാസ അലവൻസുകൾക്ക് സാധാരണയായി മുൻകാല പ്രാബല്യത്തോടെയുള്ള അരിയർ നൽകാറില്ല.

ശമ്പള വർധനവും ഫിറ്റ്മെന്റ് ഫാക്ടറും

ശമ്പള വർധനവ് നിർണ്ണയിക്കുന്നതിൽ ഫിറ്റ്മെന്റ് ഫാക്ടറാണ് ഏറ്റവും പ്രധാനം. ജീവനക്കാരുടെ സംഘടനകൾ ഉയർന്ന ഫിറ്റ്മെന്റ് ഫാക്ടർ ആവശ്യപ്പെടുന്നുണ്ടെങ്കിലും, സർക്കാർ ഇതുവരെ ഔദ്യോഗിക കണക്കുകൾ പുറത്തുവിട്ടിട്ടില്ല. അടിസ്ഥാന ശമ്പളത്തിലും പെൻഷനിലും ഗണ്യമായ വർധനവാണ് 8-ാം കമ്മീഷനിലൂടെ പ്രതീക്ഷിക്കുന്നത്. കേന്ദ്ര സർവീസിൽ നിന്ന് വിരമിച്ച ലക്ഷക്കണക്കിന് പെൻഷൻകാർക്കും 8-ാം ശമ്പള കമ്മീഷൻ ആശ്വാസമേകും. പുതുക്കിയ ഫിറ്റ്മെന്റ് ഫാക്ടറിന്റെ അടിസ്ഥാനത്തിൽ പ്രതിമാസ പെൻഷനിലും ഗണ്യമായ വർധനവുണ്ടാകും.

English Summary:

The delay in implementing the 8th Pay Commission could result in central government employees receiving up to 30 months of salary arrears, depending on the timeline for approval and implementation. Following the pattern of previous Pay Commissions, employees may receive arrears from January 1, 2026, if the revised pay structure is implemented retrospectively from that date.

Follow Us