AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Ramayana Movie: അഡ്വാൻസ് ബുക്കിം​ഗ് 25 കോടി പിന്നിട്ടു, ചരിത്രം സൃഷ്ടിക്കാൻ രാമായണ എത്തുന്നു

ഇന്ത്യൻ സിനിമ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് നിതേഷ് തിവാരി ഒരുക്കുന്ന രാമായണ. ബ്രഹ്മാണ്ഡ ചിത്രമായി ഒരുക്കുന്ന സിനിമ നവംബർ 5നാണ് തിയേറ്ററുകളിൽ റിലീസിന് എത്തുന്നത്. രൺബീർ കപൂർ, സായി പല്ലവി, യഷ്, തുടങ്ങിയവരാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്. റിലീസിന് മുന്നേ തന്നെ സിനിമയുടെ ആവേശത്തിലാണ് പ്രേക്ഷകർ. ഇതിനോടകം തന്നെ ഏകദേശം 25 കോടി രൂപ പ്രീ ബുക്കിംഗ് കളക്ഷൻ ചിത്രം നേടിക്കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ.

Ramayana Movie: അഡ്വാൻസ് ബുക്കിം​ഗ് 25 കോടി പിന്നിട്ടു, ചരിത്രം സൃഷ്ടിക്കാൻ രാമായണ എത്തുന്നു
Ramayana Movie Image Credit source: Screen Grab
Amal KV
Amal KV | Updated On: 28 Oct 2026 | 12:49 AM

ഇന്ത്യൻ സിനിമ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് നിതേഷ് തിവാരി ഒരുക്കുന്ന രാമായണ. ബ്രഹ്മാണ്ഡ ചിത്രമായി ഒരുക്കുന്ന സിനിമ നവംബർ 5നാണ് തിയേറ്ററുകളിൽ റിലീസിന് എത്തുന്നത്. രൺബീർ കപൂർ, സായി പല്ലവി, യഷ്, തുടങ്ങിയവരാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്. റിലീസിന് മുന്നേ തന്നെ സിനിമയുടെ ആവേശത്തിലാണ് പ്രേക്ഷകർ. ഇതിനോടകം തന്നെ ഏകദേശം 25 കോടി രൂപ പ്രീ ബുക്കിംഗ് കളക്ഷൻ ചിത്രം നേടിക്കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ.

ട്രാക്കർ റിപ്പോർട്ട് പ്രകാരം രാമായണം സിനിമയുടെ ഏകദേശം 2.43 ലക്ഷം ടിക്കറ്റുകൾ ഇതിനകം വിറ്റഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ 166 നഗരങ്ങളിലായി 5,600 ഷോകൾക്കാണ് നിലവിൽ ടിക്കറ്റ് വിൽപ്പന പുരോ​ഗമിക്കുന്നത്. ദീപാവലി സമയത്ത് മറ്റ് വലിയ റിലീസുകൾ ഇല്ലാത്തതിനാൽ, ഷോകളുടെ എണ്ണം ഇനിയും വർധിക്കാൻ സാധ്യതയുണ്ടെന്നാണ് സിനിമ വിദ​ഗ്ധരുടെ അഭിപ്രായം. 3 മണിക്കൂർ 15 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിന് സെൻസർ ബോർഡ് യു (U) സർട്ടിഫിക്കറ്റാണ് നൽകിയിരിക്കുന്നത്. രാജ്യത്തുടനീളം വിവിധ ഭാഷകളിൽ റിലീസ് ചെയ്യുന്നുണ്ടെങ്കിലും, ചിത്രത്തിന്റെ പ്രധാന കളക്ഷനായി പ്രതീക്ഷിക്കുന്നത് ഹിന്ദി പതിപ്പിനെയാണ്.

Also Read: അവറാച്ചൻ ഒടിടിയിൽ എത്തുന്നത് ഒക്ടോബർ അവസാനം, പ്ലാറ്റ്ഫോം ഇത്

സിനിമയിൽ ശ്രീരാമന്റെ വേഷത്തിൽ റൺബീർ കപൂർ ആണ് എത്തുന്നത്. രാവണ വേഷത്തിൽ വരുന്നത് ആകട്ടെ യഷും ആണ്. സായി പല്ലവി സീതാ ദേവിയുടെ കഥാപാത്രത്തെയാണ് കൈകാര്യം ചെയ്യുന്നത്. ഇന്ത്യൻ സിനിമ ചരിത്രത്തിലെ മറ്റൊരു മികച്ച റിലീസ് ആയി രാമായണം മാറും എന്നാണ് സിനിമ ആസ്വാദകർ പ്രതീക്ഷിക്കുന്നത്. സിനിമയുടെ ട്രെയിലർ തന്നെ ഏറെ പ്രതീക്ഷ നൽകുന്നതായിരുന്നു. നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും പ്രമുഖ വിഷ്വൽ എഫക്ട് സ്റ്റുഡിയോ ആയ ഡി.എൻ.ഇ.ജിയും യഷിന്റെ പോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും സംയുക്തമായാണ് സിനിമ നിർമ്മിക്കുന്നത്.

മികച്ച നിലവാരം പുലർത്തുന്ന ഗ്രാഫിക്സുകളും സിനിമാ സെറ്റുകളും പ്രസന്റേഷനും ആണ് ട്രെയിലറിലൂടെ കാണാൻ കഴിയുന്നത്. സിനിമയുടേതായി പുറത്തുവന്ന ഗാനങ്ങളും ഇതിനോടൊപ്പം തന്നെ വലിയ പ്രചാരം നേടി കഴിഞ്ഞു. ഇന്ത്യൻ സിനിമയിലെ വൻ താരനിരയും സിനിമയിൽ അണിനിരക്കുന്നുണ്ട്. ദീപാവലി റിലീസായി എത്തുന്ന സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധാകർ. ഓപ്പണിം​ഗ് കളക്ഷനിലൂടെ തന്നെ ഈ ചിത്രം ചരിത്രം കുറിക്കുമെന്നാണ് പലരും അഭിപ്രായം പങ്കുവെക്കുന്നത്.

English Summary

Ramayana, directed by Nitesh Tiwari, is a film that Indian cinema audiences are eagerly awaiting. Being crafted as a grand-scale epic, the movie is set to hit theaters on November 5th. Ranbir Kapoor, Sai Pallavi, and Yash are among those playing the lead roles in the film.

Follow Us