Asthram Recipe: മണ്ഡലക്കാല സ്പെഷ്യൽ അസ്ത്രം കഴിച്ചിട്ടുണ്ടോ? നാടൻ കറി തയ്യാറാക്കുന്നത് ഇങ്ങനെ
Mandala Kalam Special Asthram Recipe: ചില പ്രദേശങ്ങളിൽ വൃശ്ചിക മാസത്തിൽ 41 ദിവസത്തെ വൃതം നോറ്റ് ആദ്യമായി മലയ്ക്ക് പോകുന്ന കന്നിഅയ്യപ്പൻരെ യാത്രയയ്ക്കുന്ന അന്നേ ദിവസം ഉച്ചയ്ക്കാണ് കഞ്ഞിയും അസ്ത്രവും വിളമ്പും. നാട്ടിലുള്ള ആളുകളെയെല്ലാം ഇതിനായി ക്ഷണിക്കും. വരാനിരിക്കുന്ന മണ്ഡലകാലത്ത്, ഒരു നേരത്തെ ഭക്ഷണം ചൂട് കഞ്ഞിയും അസ്ത്രവും ആക്കിയാലോ. വളരെയധികം ആരോഗ്യഗുണങ്ങളുള്ള അസ്ത്രം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
മണ്ഡലമകരവിളക്ക് തീർത്ഥാടന കാലത്ത് ശബരിമല ഭക്തരും വ്രതമെടുക്കുന്നവരും തയ്യാറാക്കുന്ന ഏറ്റവും രുചികരവും പോഷകസമൃദ്ധവുമായ പരമ്പരാഗത കൂട്ടുകറിയാണ് ‘അസ്ത്രം’. ചേമ്പ്, കാച്ചിൽ, ഏത്തക്കായ തുടങ്ങിയ കിഴങ്ങുവർഗ്ഗങ്ങളും കട്ടത്തൈരും അരച്ച തേങ്ങയും ചേർത്താണ് ഈ വിഭവം തയ്യാറാക്കുന്നത്. ഇന്നത്തെ ചെങ്ങന്നൂർ, മാവേലിക്കര, കരുനാഗപ്പള്ളി, കാർത്തികപ്പള്ളി എന്നീ താലൂക്കൂകളുടെ ഭാഗങ്ങൾ ചേർന്നാണ് ഓണാട്ടുകര എന്നറിയപ്പെടുന്നത്. അസ്ത്രം എന്ന കറിക്ക് പേരുകേട്ടത് ഈ ഓണാട്ടുകരയിലാണ്. ചില സ്ഥലങ്ങളിൽ ഈ അസ്ത്രത്തെ പുഴുക്ക് എന്നും അറിയപ്പെടുന്നു.
ചില പ്രദേശങ്ങളിൽ വൃശ്ചിക മാസത്തിൽ 41 ദിവസത്തെ വൃതം നോറ്റ് ആദ്യമായി മലയ്ക്ക് പോകുന്ന കന്നിഅയ്യപ്പൻരെ യാത്രയയ്ക്കുന്ന അന്നേ ദിവസം ഉച്ചയ്ക്കാണ് കഞ്ഞിയും അസ്ത്രവും വിളമ്പും. നാട്ടിലുള്ള ആളുകളെയെല്ലാം ഇതിനായി ക്ഷണിക്കും. വരാനിരിക്കുന്ന മണ്ഡലകാലത്ത്, ഒരു നേരത്തെ ഭക്ഷണം ചൂട് കഞ്ഞിയും അസ്ത്രവും ആക്കിയാലോ. വളരെയധികം ആരോഗ്യഗുണങ്ങളുള്ള അസ്ത്രം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ALSO READ: ഒരു നൊസ്റ്റാൾജിക് ചായക്കടിയായലോ! വെട്ടുകേക്ക് ഈസിയായി ഉണ്ടാക്കാം
ആവശ്യമായ പ്രധാന ചേരുവകൾ
ചേമ്പ്- 1
പച്ചകായ- 1
മഞ്ഞൾപ്പൊടി- കാൽ ചീസ്പൂൺ
മുളകുപൊടി- അര ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
വെള്ളം- ഒന്നര കപ്പ്
കടല- 1 കപ്പ് വൻപയർ
തേങ്ങ- ആവശ്യത്തിന്
ജീരകം- അര ടീസ്പൂൺ
ചുവന്നുള്ളി- 5
വെളുത്തുള്ളി- 1
പച്ചമുളക്- 3
കടുക്
വറ്റൽമുളക്
കറിവേപ്പില
ആവശ്യമെങ്കിൽ ചേനയും കപ്പയും എല്ലാം ഉൾപ്പെടുത്താവുന്നതാണ്.
കൂട്ടുകറി തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ ഒരു ചേമ്പും, പച്ച കായയും കഴുകി വൃത്തിയാക്കിയ ശേഷം ചെറിയ കഷ്ണങ്ങളായി അരിഞ്ഞെടുക്കുക. അത്യാവശ്യം വലുപ്പത്തിൽ തന്നെ അരിയാം. അതിലേയ്ക്ക് ഒന്നര കപ്പ് വെള്ളം ഒഴിച്ച് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, അര ടീസ്പൂൺ മുളകുപൊടിയും, ആവശ്യത്തിന് ഉപ്പും, ചേർത്ത് അടച്ചു വെച്ച് വേവിക്കുക. ശേഷം നന്നായി വെന്ത ഇതിലേക്ക് ഒരു കപ്പ് കടലയോ അല്ലെങ്കിൽ വൻപയറോ വേവിച്ചത് ചേർത്തിളക്കി യോജിപ്പിക്കുക.
പിന്നീട് ചിരകി മാറ്റിയ തേങ്ങയിലേയ്ക്ക് അഞ്ച് ചുവന്നുള്ളി, അര ടീസ്പൂൺ ജീരകം, മൂന്ന് പച്ചമുളക്, എന്നിവ ചേർത്ത് നന്നായി അരച്ചെടുത്ത് അതിലേയ്ക്കു ചേർക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ചു ചൂടാക്കി അതിലേക്ക് കടുകും വറ്റലുമുളകും ചേർത്ത് താളിക്കുക. കറിവേപ്പിലയും ചേർക്കാം. നന്നായി താളിച്ചെടുത്തത് കുറുകി വന്ന പുഴുക്കിലേയ്ക്ക് ചേർത്ത് ഇളക്കിയെടുക്കാം.
English Summary:
During Mandala Kalam season, traditional Kerala ‘Asthram’ curry remains a cherished Space in Sabarimala pilgrims and households fasting routine. Here Is The Recipe In Malayalam