AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Anandita Sunder: എന്നെ ട്രാൻസ് വുമണിനെ പോലെയുണ്ടെന്ന്! കളിയാക്കലുകൾക്ക് കിടിലൻ മറുപടി നൽകി ഖുശ്ബുവിന്റെ മകൾ അനന്ദിത

Anandita Sunder About Transpersons:എന്നാൽ എന്നും മറ്റുള്ള ആളുകളെ തളർത്തുക ഒരു വിഭാഗത്തെ കളിയാക്കുക എന്ന രീതിയിൽ സോഷ്യൽ ഇടങ്ങളിൽ പ്രവർത്തിക്കുന്ന ഒരുപറ്റം ആളുകൾ തന്നെ കളിയാക്കുന്ന രീതിയെ കുറിച്ചാണ് അനന്ദിത സംസാരിക്കുന്നത്. ഒരു കൂട്ടം ആളുകൾ തന്നെ കാണാൻ ട്രാൻസ് വുമണിനെ പോലെ ഉണ്ട് എന്നാണ് പറയുന്നത്. എന്നാൽ അവർ നല്ല സുന്ദരികൾ അല്ലേ എന്നാണ് താരം ചോദിക്കുന്നത്. ഇതൊരു കളിയാക്കലായി തനിക്ക് തോനുന്നില്ലെന്നും...........

Anandita Sunder: എന്നെ ട്രാൻസ് വുമണിനെ പോലെയുണ്ടെന്ന്! കളിയാക്കലുകൾക്ക് കിടിലൻ മറുപടി നൽകി ഖുശ്ബുവിന്റെ മകൾ അനന്ദിത
Anandita SunderImage Credit source: Social Media
Ashli C
Ashli C | Published: 11 Oct 2026 | 01:21 PM

തെന്നിന്ത്യയിലെ എക്കാലത്തെയും സൂപ്പർതാരമാണ് ഖുശ്ബു സുന്ദർ. സിനിമ അഭിനേത്രി എന്ന നിലയിൽ മാത്രമല്ല രാഷ്ട്രീയപ്രവർത്തക എന്ന നിലയിലും ഖുശ്ബു ഇപ്പോൾ പരിചിതമാണ്. ഇപ്പോഴിതാ ഖുശ്ബുവിന്റെ മകൾ അനന്തിത സുന്ദർ സോഷ്യൽ മീഡിയയിൽ അടക്കം നേരിട്ട് കൊണ്ടിരിക്കുന്ന കളിയാക്കലുകളെ കുറിച്ച് തുറന്ന സംസാരിക്കുകയാണ്.ഒരുകാലത്ത് അമിതഭാരത്തിന്റെ പേരിൽ നിരവധി കളിയാക്കലുകൾ നേരിടേണ്ടിവന്ന അനന്ദിത പിന്നീട് ഭാരം കുറച്ച് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധേയയായി മാറിയിരുന്നു.

എന്നാൽ എന്നും മറ്റുള്ള ആളുകളെ തളർത്തുക ഒരു വിഭാഗത്തെ കളിയാക്കുക എന്ന രീതിയിൽ സോഷ്യൽ ഇടങ്ങളിൽ പ്രവർത്തിക്കുന്ന ഒരുപറ്റം ആളുകൾ തന്നെ കളിയാക്കുന്ന രീതിയെ കുറിച്ചാണ് അനന്ദിത സംസാരിക്കുന്നത്. ഒരു കൂട്ടം ആളുകൾ തന്നെ കാണാൻ ട്രാൻസ് വുമണിനെ പോലെ ഉണ്ട് എന്നാണ് പറയുന്നത്. എന്നാൽ അവർ നല്ല സുന്ദരികൾ അല്ലേ എന്നാണ് താരം ചോദിക്കുന്നത്. ഇതൊരു കളിയാക്കലായി തനിക്ക് തോനുന്നില്ലെന്നും അതിനേക്കാൾ ഉപരി ഒരു വിഭാ​ഗത്തോടുള്ള വിയോജിപ്പാണിതെന്നും താരം.

അനന്ദിതയുടെ വാക്കുകൾ ഇങ്ങനെ…

ട്രാൻസ്ജെൻഡർ സ്ത്രീകളെ പോലെയുണ്ട് എന്നെ കാണാൻ എന്നാണ് ആളുകൾ പറയുന്നത് എന്നാൽ അവർക്ക് എന്താ സൗന്ദര്യം ഇല്ലേ? എന്തു ഭംഗിയാണ് അവരെ കാണാൻ. അവർ ജീവിതത്തിലെ ഗ്രേറ്റ് ആയിട്ടുള്ള ആളുകളാണ്. മാത്രമല്ല തനിക്ക് അറിയുന്ന ഒരുപാട് ട്രാൻസ്ജെൻഡറുകൾ നല്ല ക്യൂട്ടും സ്നേഹവും ഉള്ള കഴിവുള്ള ആളുകളാണ്. എന്നാൽ ഇവരെ വച്ചാണ് ഇപ്പോൾ ഒരു വിഭാഗം ആളുകൾ എന്നെ കളിയാക്കുന്നത്. ട്രാൻസ്വുമണിനെ പോലെയുണ്ടെന്ന് പറയുന്നു. അത് തന്നെ കളിയാക്കൽ എന്നതിനപ്പുറത്ത് ഒരു വിഭാഗത്തെ കളിയാക്കുന്നത് പോലെ കൂടിയാണ്.

ഞാനിപ്പോൾ വളർന്നു എന്റെ അച്ഛനുമായി എനിക്ക് ഒരുപാട് സാമ്യമുണ്ട്. അത് നല്ല കാര്യമല്ലേ. ട്രാൻസ്വുമണിനെ പോലെയുണ്ട് എന്ന് പറയുമ്പോൾ അത് എനിക്ക് കളിയാക്കൽ ആയിട്ട് തോന്നുന്നില്ല. അതിൽ ഇൻസൾട്ട് ആവണ്ട കാര്യമോ ഇല്ല. എന്നാൽ ഇത് ഒരാളെ കളിയാക്കുക എന്നതിലുപരി മറ്റൊരു തലത്തിലാണ് ഇത് ചർച്ച ആക്കപ്പെടുന്നത് എന്നും അനന്ദിത.

ENGLISH SUMMARY

Khushbu’s daughter, Ananthita Sundar, is opening up about the mockery she has faced, including on social media. Ananthita, who was once teased for being overweight, later surprised everyone by losing weight and garnering significant attention online.

Follow Us