Bigg Boss Malayalam: ബിഗ് ബോസിൽ മോഹൻലാലിന്റെ ചോദ്യങ്ങൾ സ്ക്രിപ്റ്റഡോ! രഹസ്യം വെളിപ്പെടുത്തി ശ്രീകാന്ത് മുരളി
ലോകത്ത് തന്നെ ഏറ്റവും അധികം പ്രചാരമുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളത്തിലും ബിഗ് ബോസ് മത്സരത്തിന് വലിയ പ്രേക്ഷക പിന്തുണയാണ് ഉള്ളത്. നിലവിൽ ബിഗ് ബോസിന്റെ എട്ടാം സീസൺ ആണ് മലയാളത്തിൽ പുരോഗമിക്കുന്നത്. ഷോ ആരംഭിച്ച കാലം മുതൽ മലയാളം ബിഗ് ബോസിന്റെ ഹോസ്റ്റായി തുടരുന്നത് പ്രിയ താരം മോഹൻലാലാണ്.
ലോകത്ത് തന്നെ ഏറ്റവും അധികം പ്രചാരമുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളത്തിലും ബിഗ് ബോസ് മത്സരത്തിന് വലിയ പ്രേക്ഷക പിന്തുണയാണ് ഉള്ളത്. നിലവിൽ ബിഗ് ബോസിന്റെ എട്ടാം സീസൺ ആണ് മലയാളത്തിൽ പുരോഗമിക്കുന്നത്. ഷോ ആരംഭിച്ച കാലം മുതൽ മലയാളം ബിഗ് ബോസിന്റെ ഹോസ്റ്റായി തുടരുന്നത് പ്രിയ താരം മോഹൻലാലാണ്. എക്കാലത്തും ബിഗ് ബോസ് മത്സരത്തെക്കുറിച്ചും അതിന്റെ അണിയറ വിശേഷങ്ങൾ കുറിച്ചും അറിയാൻ ഏറെ താല്പര്യമുണ്ട്.
ബിഗ് ബോസ് മലയാളം ഷോയുടെ ആദ്യ രണ്ടു സീസണുകളിൽ അണിയറ പ്രവർത്തകനായി പ്രവർത്തിച്ച നടനും സംവിധായകനുമായ ശ്രീകാന്ത് മുരളി ഷോയുടെ അണിയറ വിശേഷങ്ങളെ കുറിച്ച് കഴിഞ്ഞദിവസം സുജിത്ത് ഭക്തന് നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു. മോഹൻലാൽ ഷോയിൽ ചോദിക്കുന്ന ചോദ്യങ്ങളും അദ്ദേഹത്തിന്റെ അവതരണവും സ്ക്രിപ്റ്റഡ് ആണോ എന്ന അവതാരകന്റെ ചോദ്യത്തിനാണ് മറുപടി നൽകിയത്.
Also Read: സുന്ദര രാവണന് ശേഷം ഹൃദയത്തിൽ തൊട്ട് കാവൽമിഴിയെ; അതിമനോഹരത്തിലെ അടുത്ത ഗാനം പുറത്ത്
താൻ ആദ്യ രണ്ടു വർഷങ്ങളിൽ എഡിഷൻ ഡയറക്ടർ ആയിട്ടാണ് പ്രവർത്തിച്ചത്. ഷോയുടെ ഹോസ്റ്റ് എന്ന നിലയിൽ മോഹൻലാലിന് ആദ്യത്തെ ചോദ്യങ്ങൾ വേണമെങ്കിൽ എഴുതി കൊടുക്കാമെങ്കിലും തുടർന്ന് മത്സരാർത്ഥികളുടെ മറുപടിക്ക് അനുസരിച്ചിട്ടാണല്ലോ അദ്ദേഹം പ്രതികരിക്കേണ്ടത്. അപ്പോൾ അതുകൊണ്ടുതന്നെ ഷോയെ കുറിച്ചുള്ള കൃത്യമായ ധാരണ അദ്ദേഹത്തിന് ഉണ്ടാകും എന്നാണ് ശ്രീകാന്ത് മുരളി പറഞ്ഞത്.
ബിഗ് ബോസ് ഒരു റിയാലിറ്റി ഷോയാണ്. ആ ഷോയ്ക്ക് കൃത്യമായ ഒരു രൂപഘടന ഉണ്ട് അതനുസരിച്ചിട്ടാണ് കാര്യങ്ങൾ പോകുന്നത്. ഷോയുടെ ഫോർമാറ്റ് വളരെ കൃത്യമാണ്. ആ ഫോർമാറ്റിൽ യാതൊരുവിധ മാറ്റവും വരുത്താൻ പറ്റില്ല. ആ ഫോർമാറ്റിൽ നിന്നുകൊണ്ട് ആണ് മോഹൻലാൽ ചോദ്യങ്ങൾ ചോദിക്കുന്നത്. ആദ്യത്തെ ഒരു ചോദ്യം മാത്രമാണ് എഴുതി ചോദിക്കാൻ കഴിയുക. പിന്നീട് വരുന്ന ചോദ്യങ്ങളൊക്കെ ആദ്യം ചോദിച്ച ചോദ്യത്തിന് കിട്ടുന്ന മറുപടിക്ക് അനുസരിച്ചാണ്. അതുകൊണ്ട് സ്ക്രിപ്റ്റഡ് ആണോ എന്ന ചോദ്യത്തിനുള്ള മറുപടി അതാണ് എന്നും ശ്രീകാന്ത് മുരളി അഭിമുഖത്തിൽ പറഞ്ഞു.
English Summary
Bigg Boss is one of the most popular reality shows globally. In the Malayalam version as well, the show enjoys significant support from the audience. Currently, the eighth season of Bigg Boss Malayalam is underway. Ever since the show’s inception, the beloved star Mohanlal has served as its host.