Bigg Boss Malayalam: രാഹുൽ ഈശ്വർ പുറത്ത്, ഫൈനൽ ഉറപ്പിച്ച് പോയിട്ടും പിഴച്ചതെവിടെ
ബിഗ് ബോസ് മലയാളം എട്ടാം സീസണിലെ മറ്റൊരു വീക്കെൻഡ് എപിസോഡ് കൂടി അവസാനിക്കുമ്പോൾ ഒരു മത്സരാർത്ഥി കൂടി ഹൗസിനോട് വിടപറഞ്ഞിരിക്കുകയാണ്. രാഹുൽ ഈശ്വറാണ് ഹൗസിൽ നിന്ന് പുറത്തായിരിക്കുന്നത്. ഫൈനലിൽ എത്തുമെന്ന് ഉറപ്പിച്ചാണ് രാഹുൽ ഈശ്വർ ഹൗസിലേക്ക് എത്തിയത് എങ്കിൽ ഷോ അവസാനിക്കാൻ ഏതാനും ദിവസങ്ങൾ ബാക്കി നിൽക്കെ പുറത്തായിരിക്കുകയാണ് ഇപ്പോൾ.
ബിഗ് ബോസ് മലയാളം എട്ടാം സീസണിലെ മറ്റൊരു വീക്കെൻഡ് എപിസോഡ് കൂടി അവസാനിക്കുമ്പോൾ ഒരു മത്സരാർത്ഥി കൂടി ഹൗസിനോട് വിടപറഞ്ഞിരിക്കുകയാണ്. രാഹുൽ ഈശ്വറാണ് ഹൗസിൽ നിന്ന് പുറത്തായിരിക്കുന്നത്. ഫൈനലിൽ എത്തുമെന്ന് ഉറപ്പിച്ചാണ് രാഹുൽ ഈശ്വർ ഹൗസിലേക്ക് എത്തിയത് എങ്കിൽ ഷോ അവസാനിക്കാൻ ഏതാനും ദിവസങ്ങൾ ബാക്കി നിൽക്കെ പുറത്തായിരിക്കുകയാണ് ഇപ്പോൾ. മലയാളി ഹൗസ് എന്ന ബിഗ് ബോസിന്റെ ശൈലിയിലുള്ള റിയാലിറ്റ ഷോയുടെ ടൈറ്റിൽ വിന്നർ ആയ രാഹുൽ ഈശ്വർ ബിഗ്ബോസിലേക്ക് എത്തുമ്പോൾ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയാണ് ഉണ്ടായിരുന്നത്. എന്തായാലും ഫൈനലിൽ രാഹുൽ എത്തും എന്നാണ് കൂടുതൽ പേരും പ്രതീക്ഷിച്ചിരുന്നത്.
കാരണം ചാനൽ ചർച്ചകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പൊതു വേദിയിലൂടെയും വാർത്തകളിലുമൊക്കെ സജീവമായി നിന്നിരുന്ന വ്യക്തി എന്ന നിലയിൽ പ്രേക്ഷകർക്ക് സുപരിചിതനായ ആളാണ് രാഹുൽ. അതുകൊണ്ട് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമുണ്ടായിരുന്നില്ല. ഇത് മത്സരത്തിൽ രാഹുലിന് ഗുണകരമാകുമെന്നും പിന്നീട് രാഹുലിന്റെ പൊതുവെയുള്ള ശൈലിയുമെല്ലാം ബിഗ് ബോസ് കണ്ടന്റിന് പറ്റിയതാണെന്നുമുള്ള വിചാരമാണ് പ്രേക്ഷകരിൽ പലർക്കുമുണ്ടായിരുന്നത്.