December 2026 Horoscope: മേടം രാശിയുടെ കുടുംബത്തിൽ തർക്കങ്ങൾ, മിഥുനം രാശി സാമ്പത്തിക പിരിമുറുക്കം നേരിടും; ഡിസംബർ മാസത്തെ സമ്പൂർണ്ണ രാശിഫലം
December 2026 Monthly Horoscope: മേടം രാശിക്ക് ഡിസംബർ മാസം സമ്മിശ്രമായ ഫലങ്ങളാണ് ഉള്ളത്. ഡിസംബർ 11ന് ശേഷം വിദേശത്തും സ്വദേശത്തും ആയി ജോലി ചെയ്യുന്നവർക്ക് മികച്ച ഫലങ്ങൾ ലഭിക്കാം.ഇടവം രാശിക്ക് ജോലിയിലും ബിസിനസിലും വിജയം കൈവരിക്കാൻ ആകും. സഹപ്രവർത്തകരുമായി നല്ല ഏകോപനം ഉണ്ടാകും. മിഥുനം രാശിക്ക് കരിയറിൽ വലിയ മാറ്റങ്ങളില്ലാതെ തുടരും. ജോലി ചെയ്യുന്നവർക്ക് മാസത്തിന്റെ ആദ്യത്തെ പകുതിയിൽ മികച്ച പ്രകടനവും സംതൃപ്തിയും ലഭിക്കും. കരിയറിൽ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. ജോലി ചെയ്യുന്നവർക്ക് ഡിസംബർ 16ന് ശേഷം കൂടുതൽ അനുകൂലമാകും. ബിസിനസിൽ പുതിയ പരീക്ഷണങ്ങൾ ഒഴിവാക്കി നിലവിലെ രീതി തന്നെ തുടരുന്നതാണ് ഉത്തമം.....

2026ലെ അവസാനമായ ഡിസംബറിൽ ജ്യോതിഷഫലമായി വളരെ പ്രാധാന്യമുള്ളതാണ്. നിരവധി ഗ്രഹസംക്രമണങ്ങളും നക്ഷത്ര സംയോജനങ്ങളും സംക്രമണങ്ങളും എല്ലാം നടക്കുന്ന ഒരു മാസമാണ് ഇത്. ഇതിന്റെ എല്ലാം സ്വാധീനം 12 രാശികളുടെയും ജീവിതത്തിൽ പ്രകടമാകും. ചിലർക്ക് ഈ മാസം എല്ലാ കാര്യങ്ങൾക്കൊണ്ടും അനുകൂലമാണെങ്കിൽ മറ്റുചിലരെ സംബന്ധിച്ച് ചില ബുദ്ധിമുട്ടുകളും കഷ്ടതകളും നേരിടേണ്ടതായി വന്നേക്കാം. ഇവരുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിതമായ സംഭവങ്ങൾ, ആരോഗ്യം സമ്പത്ത് കരിയർ ദാമ്പത്യം കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ തുടങ്ങിയവയുടെ ഒരു സൂചന മാത്രമാണ് ഇവിടെ നൽകുന്നത്. മേടം മുതൽ മീനം വരെയുള്ള രാശിയുടെ ഡിസംബർ മാസത്തിലെ സമ്പൂർണ്ണ രാശി ഫലം നോക്കാം.(IMAGE CREDIT SOURCE: TV9 NETWORK)

മേടം: മേടം രാശിക്ക് ഡിസംബർ മാസം സമ്മിശ്രമായ ഫലങ്ങളാണ് ഉള്ളത്. ഡിസംബർ 11ന് ശേഷം വിദേശത്തും സ്വദേശത്തും ആയി ജോലി ചെയ്യുന്നവർക്ക് മികച്ച ഫലങ്ങൾ ലഭിക്കാം. വലിയ ബിസിനസ് റിസ്ക്കുകളും അനാവശ്യ ജോലി മാറ്റങ്ങളും ഒഴിവാക്കുക. കഠിനാധ്വാനത്തിനനുസൃതമായ സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. വരുമാനവും സമ്പാദ്യവും മെച്ചപ്പെടാൻ സാധ്യത. ഡിസംബർ 16 വരെ ആരോഗ്യ കാര്യത്തിൽ അതീവ ജാഗ്രത പാലിക്കുക. അപകടങ്ങളും പരിക്കുകളും ഒഴിവാക്കാൻ യാത്ര ചെയ്യുമ്പോൾ സൂക്ഷിക്കുക. പ്രണയ ദാമ്പത്യ ബന്ധങ്ങളിൽ സമ്മിശ്ര ഫലങ്ങൾ ആണെങ്കിലും ഐക്യം ഉണ്ടാകും. വിവാഹാലോചനകൾക്കും ചർച്ചകൾക്ക് അനുകൂലമായ സമയം. കുടുംബത്തിൽ ചെറിയ തർക്കങ്ങൾ ഉണ്ടാകുമെങ്കിലും വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല ഡിസംബർ അഞ്ചിനു ശേഷം ഗാർഹിക അന്തരീക്ഷത്തിൽ ചെറിയ അസ്വസ്ഥതകൾക്ക് സാധ്യതയുണ്ട്.

ഇടവം: ജോലിയിലും ബിസിനസിലും വിജയം കൈവരിക്കാൻ ആകും. സഹപ്രവർത്തകരുമായി നല്ല ഏകോപനം ഉണ്ടാകും. കഠിനാധ്വാനത്തിനനുസൃതമായ വരുമാനം ലഭിക്കുമെങ്കിലും വലിയ മുന്നേറ്റം പ്രതീക്ഷിക്കേണ്ടതില്ല. അനാവശ്യ ചെലവുകൾ നിയന്ത്രിച്ചു സാമ്പത്തിക സന്തുലിതാവസ്ഥ പാലിക്കുക. വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകില്ല എന്നാലും മുൻകാല അസുഖങ്ങളിൽ ജാഗ്രത പാലിക്കണം. വാഹനം ഓടിക്കുമ്പോഴും ഒഴിവാക്കാൻ ശ്രദ്ധ വേണം. പ്രണയ ദാമ്പത്യ ബന്ധങ്ങളിൽ ചെറിയ അഭിപ്രായ വ്യത്യാസങ്ങൾക്കും അസ്വസ്ഥതകൾക്കും ഇടയുണ്ട്. ക്ഷമയോടെ ചിന്തിച്ച് പ്രശ്നങ്ങൾ പരിഹരിക്കുക. കുടുംബ കാര്യങ്ങളിൽ സമ്മിശ്രഫലം ആണെങ്കിലും ഡിസംബർ അഞ്ചിനു ശേഷം ഗാർഹിക ജീവിതത്തിൽ സമാധാനവും ആശ്വാസവും ലഭിക്കും.

മിഥുനം: കരിയറിൽ വലിയ മാറ്റങ്ങളില്ലാതെ തുടരും. ജോലി ചെയ്യുന്നവർക്ക് മാസത്തിന്റെ ആദ്യത്തെ പകുതിയിൽ മികച്ച പ്രകടനവും സംതൃപ്തിയും ലഭിക്കും. ബിസിനസ്സിൽ കഠിനാധ്വാനം ഫലം ചെയ്യും. വരുമാനം ഉണ്ടാവുമെങ്കിലും ഡിസംബർ 5 നു ശേഷം ചെലവുകൾ വർധിക്കാനുള്ള സാധ്യതയുണ്ട്. പണം സൂക്ഷിച്ചു ഉപയോഗിക്കുക. ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ടാകില്ല, എന്നിരുന്നാലും ചെറിയ അസുഖങ്ങളിൽ നിന്ന് വേഗത്തിൽ സുഖം പ്രാപിക്കാനുള്ള വഴികൾ കാണണം. അവിവാഹിതർ അല്ലാത്തവർക്ക് നല്ല വിവാഹാലോചനകൾക്കും വിവാഹം ഉറപ്പിക്കാനും ഒക്കെ മികച്ച സമയമാണ്. ദാമ്പത്യത്തിൽ പഴയ പ്രശ്നങ്ങൾ കുറഞ്ഞ് ഐക്യം കൂടും. കുടുംബത്തിലും ഗാർഹിക ജീവിതത്തിലും ചെറിയ അസ്വസ്ഥതകൾ ഉണ്ടാകുമെങ്കിലും വലിയ പ്രശ്നങ്ങളില്ല വിവേകത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുക.

കർക്കടകം: കരിയറിൽ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. ജോലി ചെയ്യുന്നവർക്ക് ഡിസംബർ 16ന് ശേഷം കൂടുതൽ അനുകൂലമാകും. ബിസിനസിൽ പുതിയ പരീക്ഷണങ്ങൾ ഒഴിവാക്കി നിലവിലെ രീതി തന്നെ തുടരുന്നതാണ് ഉത്തമം. വരുമാനത്തിന് നല്ല സമയമാണെങ്കിലും സമ്പാദ്യം കുറയാനുള്ള സാധ്യത കാണുന്നു. അതേസമയം തന്നെ കടങ്ങളും വായ്പകളും ഉണ്ടെങ്കിൽ തിരിച്ചടയ്ക്കാനും ഇത് മികച്ച സമയമാണ്. വരുമാനം വർദ്ധിക്കും എന്നാൽ അനാവശ്യ ചെലവുകൾ ഒഴിവാക്കണം. ആരോഗ്യകാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. ഡിസംബർ അഞ്ചിനു ശേഷം കൂടുതൽ ജാഗ്രത പാലിക്കുക. 16ന് ശേഷം സ്ഥിതിയിൽ കൂടുതൽ മെച്ചം ഉണ്ടാകും. പ്രണയ ബന്ധത്തിൽ ചെറിയ പിരിമുറുക്കങ്ങൾക്കും ദാമ്പത്യത്തിൽ വെല്ലുവിളികൾക്കും സാധ്യതയുണ്ട്. വിവാഹാലോചനകൾക്ക് അനുകൂലമായ ഒരു സമയമാണിത്. കുടുംബത്തിൽ ചെറിയ തർക്കങ്ങൾ ഉണ്ടാകുമെങ്കിലും വേഗത്തിൽ പരിഹരിക്കപ്പെടും. ഗാർഹിക സുഖസൗകര്യങ്ങൾ വർധിക്കുകയും വീടിനായി പുതിയ സാധനങ്ങൾ വാങ്ങാൻ സാധിക്കുകയും ചെയ്യും.

ചിങ്ങം : കരിയറിൽ നല്ല ഫലങ്ങൾ ഉണ്ടാകും. ജോലിയിൽ കഠിനാധ്വാനം ചെയ്യേണ്ടതായി വരും. ബിസിനസ്സിൽ വലിയ റിസ്ക്കുകൾ ഒഴിവാക്കുക. മാസത്തിന്റെ രണ്ടാം പകുതിയിൽ ആശ്വാസം ലഭിക്കും. കഠിനാധ്വാനത്തിന് നല്ല ഫലം ഉണ്ടാകും. വരുമാനം വർദ്ധിക്കും. ഡിസംബർ 22ന് ശേഷം സമ്പാദ്യം മെച്ചപ്പെടാൻ സാധ്യത. അനാവശ്യ ചെലവുകൾ നിയന്ത്രിക്കുക. മാസത്തിന്റെ ആദ്യപകുതിയിൽ പ്രതിരോധശേഷി കുറയാൻ സാധ്യത. രണ്ടാം പകുതിയിൽ അത് മെച്ചപ്പെടും. യോഗയും വ്യായാമവും ശീലമാക്കണം. പ്രണയബന്ധങ്ങൾക്കും വിവാഹ ആലോചനകൾക്കും അനുകൂലമായ സമയം. ദാമ്പത്യ ജീവിതത്തിൽ സന്തുലിതാവസ്ഥ നിലനിർത്താൻ മുതിർന്നവരുടെ ഉപദേശം തേടുക. കുടുംബത്തിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാകില്ലെങ്കിലും മാസത്തിന്റെ ആദ്യപകുതിയിൽ ഗാർഹിക അന്തരീക്ഷത്തിൽ ചെറിയ സമ്മർദ്ദങ്ങൾക്ക് സാധ്യതയുണ്ട്. രണ്ടാം പകുതി ആശ്വാസകരമാകും.

കന്നി: പ്രൊഫഷണൽ രംഗത്ത് വെല്ലുവിളികളും ഉയർച്ച താഴ്ചകളും നേരിടാം. ബിസിനസ്സിൽ റിസ്ക്കുകൾ ഒഴിവാക്കുക.യാത്രയുമായി ബന്ധപ്പെട്ടവർക്ക് അതിലൂടെ നേട്ടം ലഭിക്കും. പരിശ്രമത്തിനനുസൃതമായ വരുമാനവും സമ്പാദ്യവും ഉണ്ടാകും. ആരോഗ്യകാര്യത്തിൽ അച്ചടക്കവും ജാഗ്രതയും പാലിക്കുക. മാസത്തിന്റെ ആദ്യപകുതി രണ്ടാം പകുതിയേക്കാൾ മികച്ചതായിരിക്കും. പ്രണയബന്ധങ്ങളിൽ വലിയ മാറ്റങ്ങളില്ലാതെ സ്ഥിരതയിൽ തുടരും. ദാമ്പത്യത്തിൽ ചെറിയ വെല്ലുവിളികൾ ഉണ്ടാകാം. കുടുംബ ബന്ധം സന്തോഷമായി നിലനിൽക്കും. ആഘോഷങ്ങൾക്ക് സാധ്യതയുണ്ട്. ഗാർഹിക പ്രശ്നങ്ങൾ മുതിർന്നവരുടെ മാർഗ്ഗനിർദ്ദേശത്തോടെ പരിഹരിക്കാൻ ശ്രമിക്കുക.

തുലാം: കഠിനാധ്വാനത്തിലൂടെ ജോലിയിലും ബിസിനസിലും വിജയം നേടാനാകും. മാസത്തിലെ രണ്ടാം പകുതി കൂടുതൽ അനുകൂലമായിരിക്കും. ചില ജോലികൾ ആവർത്തിക്കേണ്ടതായി വന്നേക്കാം. വരുമാനത്തിന് മികച്ച മാസമാണ്. പ്രത്യേകിച്ച് രണ്ടാം പകുതിയിൽ നേട്ടങ്ങൾ കൂടും. കടങ്ങൾ തിരിച്ചടക്കാനും പണം തിരികെ ലഭിക്കാനും അനുകൂല സാഹചര്യം. ആരോഗ്യം പൊതുവേ മികച്ചത് ആയിരിക്കും. ഭക്ഷണക്രമത്തിലും ദിനചര്യയിലും അച്ചടക്കം പാലിക്കണം. ഹൃദയം, കാൽമുട്ട് സംബന്ധമായ പ്രശ്നമുള്ളവർ ജാഗ്രത കാണിക്കുക. പ്രണയത്തിൽ പഴയ സംശയങ്ങൾ മാറി സ്നേഹം കൂടും. വിവാഹാലോചനകൾക്ക് നല്ല സമയമാണ്. ദാമ്പത്യ ബന്ധം സന്തോഷമായി നിലനിൽക്കും. കുടുംബ കാര്യങ്ങൾ അനുകൂലമാണെങ്കിലും ആദ്യ പകുതിയിൽ തർക്കങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കണം. അനാവശ്യമായ സംസാരങ്ങൾ ഒഴിവാക്കുക. ഗാർഹിക ജീവിതത്തിൽ നല്ല ഫലങ്ങളും പ്രതീക്ഷിക്കാം.

വൃശ്ചികം: ജോലിചെയ്യുന്നവർക്ക് മികച്ച ഫലങ്ങൾ പ്രതീക്ഷിക്കാം ബിസിനസിൽ വലിയ റിസ്ക്കുകൾ ഒഴിവാക്കി നിലവിലെ രീതി തന്നെ തുടരുക. വിദേശകാര്യങ്ങളിൽ അനുകൂല മാറ്റങ്ങൾ ഉണ്ടാകും. വരുമാനത്തിൽ വലിയ വർദ്ധനവ് പ്രതീക്ഷിക്കേണ്ടതില്ലെങ്കിലും സമ്പാദ്യം സുരക്ഷിതമായിരിക്കും. അനാവശ്യ ചെലവുകൾ ഒഴിവാക്കി മിതത്വം പാലിക്കുക. വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യത കുറവാണെങ്കിലും ആദ്യപകുതിയിൽ അസിഡിറ്റി, പനി, തലവേദന എന്നിവയ്ക്ക് സാധ്യതയുണ്ട്. ഭക്ഷണക്രമത്തിലും ദിനചര്യയും ശ്രദ്ധ വേണം. പ്രണയത്തിൽ സംയമനം പാലിക്കുക. വിവാഹാലോചനകൾക്ക് അത്ര മികച്ച സമയമല്ല. ദാമ്പത്യത്തിൽ സന്തോഷവും യാത്രകൾക്കുള്ള അവസരവും ലഭിക്കും. കുടുംബത്തിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടാകുമെങ്കിലും വേഗത്തിൽ പരിഹരിക്കാൻ ആകും. മാസത്തിന്റെ ആദ്യ ദിവസങ്ങളിൽ ഗാർഹിക ഉപകരണങ്ങളിൽ ശ്രദ്ധിക്കുക. ബാക്കിയുള്ള ദിവസങ്ങളിൽ ചെറിയ ആശ്വാസം ലഭിക്കും.

ധനു: ജോലിസ്ഥലത്ത് ഉയർച്ച താഴ്ചകൾ ഉണ്ടാകാം. പ്രധാന തീരുമാനങ്ങൾ മാസത്തിലെ ആദ്യ രണ്ടു ദിവസങ്ങളിൽ എടുക്കുക. ബിസിനസിനെക്കാൾ ജോലി ചെയ്യുന്നവർക്ക് അനുകൂല സാഹചര്യമാണിത്. വരുമാനത്തിനും ലാഭത്തിനും മികച്ച സമയം. സമ്പാദ്യത്തിൽ അല്പം കുറവ് വരാനുള്ള സാധ്യത കാണുന്നു. അനാവശ്യ ചെലവുകൾ ഒഴിവാക്കി മിതത്വം പാലിക്കുക. രോഗപ്രതിരോധശേഷി മെച്ചപ്പെടുമെങ്കിലും ഹൃദയം, ശ്വാസകോശം സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ ജാഗ്രത പാലിക്കുക. ശരിയായ ഭക്ഷണക്രമണവും ജീവിതശൈലിയും പിന്തുടരുക. പ്രണയബന്ധങ്ങൾ ആഴത്തിലാക്കാൻ വിവാഹങ്ങൾ തീരുമാനമാകാനും അനുകൂലമായ സമയമാണ്. ദാമ്പത്യത്തിലെ ചെറിയ തർക്കങ്ങൾ തുടക്കത്തിലെ പരിഹരിക്കുക. കുടുംബകാര്യങ്ങളിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടാകാമെങ്കിലും ഗാർഹിക ജീവിതത്തിലെ ബുദ്ധിമുട്ടുകൾ ഉടൻ സമാധാനം ലഭിക്കുകയും ചെയ്യും.

മകരം: ജോലിയിലും ബിസിനസിനും അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. കഠിനാധ്വാനത്തിന് അംഗീകാരം ലഭിക്കും. ഡിസംബർ 22 ശേഷം റിസ്ക്കുകൾ ഒഴിവാക്കി സംസാരത്തിൽ സൗമ്യത പാലിക്കുക. വരുമാനത്തിൽ ചെറിയ തടസ്സം ഉണ്ടാകുമെങ്കിലും ഡിസംബർ 11 ശേഷം സമ്പാദ്യം മെച്ചപ്പെടും. സാമ്പത്തിക നിലവിൽ പൊതുവേ സന്തുലിതമായിരിക്കും. ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് ഉള്ള സാധ്യത കുറവാണെങ്കിലും ഡിസംബർ അഞ്ചിനു ശേഷം ആരോഗ്യ കാര്യത്തിൽ അശ്രദ്ധ ഒഴിവാക്കി ജാഗ്രത പാലിക്കുക. പ്രണയബന്ധങ്ങൾക്ക് നല്ല സമയമാണ്. വിവാഹ ആലോചനകളിൽ നല്ല ബന്ധങ്ങൾ വരാൻ സാധ്യത. ദാമ്പത്യത്തിൽ തെറ്റിദ്ധാരണകളും സംശയങ്ങളും ഒഴിവാക്കി പരസ്പര വിശ്വാസം നിലനിർത്താൻ ശ്രമിക്കണം. അന്തരീക്ഷം കുടുംബ പ്രശ്നങ്ങൾക്ക് ആശ്വാസം ലഭിക്കും. കാഫിക ജീവിത ചെറിയ അസ്വസ്ഥതകൾ വേഗത്തിൽ പരിഹരിക്കാൻ ആകും.

കുംഭം : ബിസിനസ്സിൽ റിസ്ക്കുകൾ ഒഴിവാക്കി ജാഗ്രതയോടെ മുന്നോട്ട് പോയാൽ മികച്ച ഫലം ലഭിക്കും. ഡിസംബർ 2ന് ശേഷം അനുകൂലം. ജോലി ചെയ്യുന്നവർക്ക് നല്ല സമയംയ. വരുമാനത്തിനും സമ്പാദ്യത്തിനും മികച്ച സമയമാണ്. ഡിസംബർ അഞ്ചിനു ശേഷം സാമ്പത്തിക നേട്ടങ്ങൾ വർദ്ധിക്കും. കഠിനാധ്വാനത്തിന് നല്ല ഫലം ലഭിക്കും. വലിയ ആരോഗ്യ പ്രശ്നങ്ങൾക്കുള്ള സാധ്യത കുറവാണെങ്കിലും ആരോഗ്യകാര്യത്തിൽ അശ്രദ്ധ ഒഴിവാക്കുക. ചെറിയ അസ്വസ്ഥതകൾ ഉണ്ടായാലും വേഗത്തിൽ സുഖം പ്രാപിക്കും. പ്രണയബന്ധങ്ങൾക്കും വിവാഹാലോചനകൾക്കും വളരെ അനുകൂലമായ സമയമാണ്. ദാമ്പത്യത്തിൽ ചെറിയ തർക്കങ്ങൾ ഉണ്ടാകാമെങ്കിലും പൊതുവേ സന്തോഷകരമായിരിക്കും. കുടുംബത്തിൽ തർക്കങ്ങൾ ഒഴിവാക്കാൻ ക്ഷമയും മുതിർന്നവരുടെ നിർദ്ദേശങ്ങളും പാലിക്കുക. ഗാർഹിക ജീവിതത്തിൽ സമ്മിശ്ര ഫലങ്ങൾ ആണെങ്കിലും ആശ്വാസം ലഭിക്കും.

മീനം: ബിസിനസ്സിൽ തടസ്സങ്ങൾ നേരിടാമെങ്കിലും ജോലി ചെയ്യുന്നവർക്ക് മാസത്തിന്റെ രണ്ടാം പകുതിയിൽ മികച്ച നേട്ടങ്ങൾ ലഭിക്കും. യാത്രകൾ ഫലം ചെയ്യും. സമ്പാദ്യം സംരക്ഷിക്കാൻ സാധിക്കും. ഡിസംബർ 11ന് ശേഷം സ്ഥിതി കൂടുതൽ മെച്ചപ്പെടും. അനാവശ്യ ചെലവുകൾ ഒഴിവാക്കുക. വലിയ ആരോഗ്യ പ്രശ്നങ്ങൾക്കുള്ള സാധ്യത കുറവാണെങ്കിലും ആരോഗ്യകാര്യത്തിൽ ജാഗ്രത പാലിക്കുക. ചെറിയ അസുഖങ്ങളിൽ നിന്ന് വേഗം മുക്തി നേടും. പ്രണയബന്ധങ്ങളിൽ സംയമനം പാലിക്കുക. വിവാഹാലോചനകൾക്ക് അനുകൂലമായ ഒരു സമയമല്ലെങ്കിലും സംയമനത്തോടെ കാര്യങ്ങൾ ചെയ്യുക. ദാമ്പത്യത്തിൽ ചെറിയ അസ്വസ്ഥതകൾ ഉണ്ടാകും എന്നതിനാൽ ജാഗ്രത വേണം. കുടുംബത്തിൽ സന്തോഷമായി നിലനിൽക്കും. പഴയ പ്രശ്നങ്ങൾ പരിഹരിക്കാൻ അവസരം ലഭിക്കും. ഗാർഹിക കാര്യങ്ങളിൽ ശ്രദ്ധ ആവശ്യമാണ്.