AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

OTT Releases this Week: ഒക്ടോബർ അവസാനം നെറ്റ്ഫ്ലിക്സിൽ നിരവധി ചിത്രങ്ങൾ, ഒടിടി വേറെയും

October Malayalam OTT Release : വിജയ് സേതുപതിയുടെ ബത്ത, കീർത്തി സുരേഷിൻ്റെ അക്ക, ഫഹദ് ഫാസിൽ ചിത്രം ഡോണ്ട് ട്രബിൾ ദ ട്രബിൾ, അവറാച്ചൻ്റെ സന്തതികൾ എന്നിവയെല്ലാം വിവിധ പ്ലാറ്റ്ഫോമുകളിൽ സ്ട്രീം ചെയ്യുന്ന ചിത്രങ്ങളാണ്. മിക്കവറും ഒക്ടോബർ അവസാനം എത്തുന്ന ചിത്രങ്ങളും നെറ്റ്ഫ്ലിക്സിലാണെന്നതാണ് പ്രത്യേകത. സൂപ്പർതാര ചിത്രങ്ങളടക്കം ഒടിടിയിൽ എത്തുന്നുണ്ട്.

OTT Releases this Week: ഒക്ടോബർ അവസാനം നെറ്റ്ഫ്ലിക്സിൽ നിരവധി ചിത്രങ്ങൾ, ഒടിടി വേറെയും
Ott Releases This WeekImage Credit source: TV9 Network, Social Media
Arun Nair
Arun Nair | Updated On: 28 Oct 2026 | 06:32 PM

ഒക്ടോബർ അവസാന ആഴ്ചയിൽ ഒന്നിലധികം ചിത്രങ്ങളാണ് ഒടിടിയിയിൽ എത്തുന്നത്. സൂപ്പർ താര ചിത്രങ്ങളടക്കം ഇതിലുണ്ട് എന്നതാണ് പ്രത്യേകത. വിജയ് സേതുപതിയുടെ ബത്ത, കീർത്തി സുരേഷിൻ്റെ അക്ക, ഫഹദ് ഫാസിൽ ചിത്രം ഡോണ്ട് ട്രബിൾ ദ ട്രബിൾ, അവറാച്ചൻ്റെ സന്തതികൾ എന്നിവയെല്ലാം വിവിധ പ്ലാറ്റ്ഫോമുകളിൽ സ്ട്രീം ചെയ്യുന്ന ചിത്രങ്ങളാണ്. ഏതൊക്കെയാണ് ചിത്രങ്ങൾ ഇവ എന്നൊക്കെ ഒടിടിയിൽ എത്തും ഏതൊക്കെയാണ് പ്ലാറ്റ്ഫോമുകളാണ് എന്നിങ്ങനെയുള്ള വിശദമായ വിവരങ്ങൾ പരിശോധിക്കാം.

ബത്ത

വിജയ് സേതുപതി, ലിജോമോൾ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം സംവിധാനം ചെയ്തത് ബാലാജി തരണീധരനാണ്. സിനി1 സ്റ്റുഡിയോസ്, എ ഫോർ ആപ്പിൾ സ്റ്റുഡിയോസ്, സ്റ്റാർ സ്റ്റുഡിയോസ്18 എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം ഒരു തമിഴ് കോമഡി ഡ്രാമയാണ്. മാസ്റ്റർ സായ് പൃഥ്വിരാജ്, ബേബി സഹസ്ര ശ്രീ, ശാന്തി ബാലചന്ദ്രൻ, ഹരി കൃഷ്ണൻ, അർജുൻ ചിദംബരം എന്നിവരും ബത്തയിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ഒക്ടോബർ 29-ന് നെറ്റ്ഫ്ലിക്സിലാണ് ചിത്രം എത്തുന്നത്.

ALSO READ: Avaraachan & Sons OTT: അവറാച്ചൻ ഒടിടിയിൽ എത്തുന്നത് ഒക്ടോബർ അവസാനം, പ്ലാറ്റ്ഫോം ഇത്

അക്ക

കീർത്തി സുരേഷ്, രാധിക ആപ്തേ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം നെറ്റ്ഫ്ലിക്സിലാണ് എത്തുന്നത്. അൻഷുമാൻ പുഷ്കർ മലയാളി താരങ്ങളായ പൂർണിമ ഇന്ദ്രജിത്ത്, വിശാഖ് നായർ, പൂജ മോഹൻരാജ്, ദിനേഷ് പ്രഭാകർ എന്നിവരാണ് അക്കയിൽ വിവിധ വേഷങ്ങളിലെത്തുന്നത്. ഒക്ടോബർ 30-നാണ് അക്ക സ്ട്രീമിംഗ് ആരംഭിക്കുന്നത്.

ഡോണ്ട് ട്രബിൾ ദ് ട്രബിൾ

ഫഹദ് ഫാസിൽ നായകനായെത്തുന്ന ഡോണ്ട് ട്രബിൾ ദ് ട്രബിളും നെറ്റ്ഫ്ലിക്സിലാണ് സ്ട്രീം ചെയ്യുന്നത്. ഒക്ടോബർ 30-നാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ശശാങ്ക് യെലേട്ടി സംവിധാനം ചെയ്ത് തെലുഗ് ചിത്രമാണിത്. സാറ പലേക്കർ, സൗരഭ് സച്ച്ദേവ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിൻ്റെ മലയാളം വേർഷനും നെറ്റ്ഫ്ലിക്സിൽ കാണാം.

അവറാച്ചൻ ആൻ്റ് സൺസ്

ബിജുമേനോനൊപ്പം യുവതാര നിരയും എത്തിയ ചിത്രമാണ് അവറാച്ചൻ ആൻ്റ് സൺസ്. ഗണപതി, ശ്രീനാഥ് ഭാസി, അഖില ഭാർഗവൻ, പാർവ്വതി ബാബു, എന്നിവരെല്ലാം വിവിധ വേഷങ്ങളിലെത്തിയ ചിത്രം ഒക്ടോബർ 30-നാണ് ഒടിടിയിൽ സ്ട്രീം ചെയ്യുന്നത്.

English Summary

October Last week Malayalam OTT Releases Big Update:  from Baththa to Avaraachan and Sons Multiple movies will stream on Netflix and Other Many Platforms from October 29th.

Follow Us