മദ്യമുണ്ട്, കുപ്പിയും അ‌ടപ്പുമില്ല! ഗൾഫ് മേഖലയിലെ യുദ്ധത്തിൽ പണികിട്ടിയത് നാട്ടിലെ ‘ജവാനും’ കൂട്ടുകാർക്കും

Jawan Rum production disrupted: സംസ്ഥാനത്തെ ഏറ്റവും ജനപ്രിയ മദ്യങ്ങളിലൊന്നാണെങ്കിലും ജവാന്റെ നിർമാണം ഇപ്പോൾ നിർത്തിവച്ചിരിക്കുകയാണ്. കുപ്പിയും അ‌ടപ്പും കിട്ടാനില്ല എന്നതാണ് കാരണം. അ‌മേരിക്കയ്ക്ക് തിരിച്ചടിയായി ഇറാൻ ഗൾഫ് രാജ്യങ്ങളെയും ലക്ഷ്യമിട്ടതോടെ മേഖലയിലെ യുദ്ധം കാരണം മദ്യം നിറയ്ക്കുന്ന കുപ്പിക്കും അടപ്പിനും വില വർധിക്കാൻ ഇടയാക്കി. വിതരണക്കാർ വില കൂട്ടിച്ചോദിച്ചെങ്കിലും നൽകാൻ ബെവ്കോ തയാറായില്ല. ഇത് പ്രതിസന്ധിയിലേക്ക് നയിച്ചു..

മദ്യമുണ്ട്, കുപ്പിയും അ‌ടപ്പുമില്ല! ഗൾഫ് മേഖലയിലെ യുദ്ധത്തിൽ പണികിട്ടിയത് നാട്ടിലെ ‘ജവാനും കൂട്ടുകാർക്കും

Jawan Rum Production Disrupted

Published: 

17 Jun 2026 | 01:54 PM

​തിരുവല്ല: ഇറാൻ- അ‌മേരിക്ക- ഇസ്രായേൽ സംഘർഷം കൊത്തിക്കൊത്തി അ‌ടുക്കളയിൽ മാത്രമല്ല, ഒടുവിൽ മലയാളിയുടെ മദ്യക്കുപ്പിയിലും കേറി കൊത്തിയിരിക്കുന്നു!. അ‌മേരിക്കയ്ക്കുള്ള തിരിച്ചടി എന്ന നിലയിൽ ഗൾഫ് മേഖലയെയും ഇറാൻ ആക്രമിച്ചതിന്റെ ഫലം ഇപ്പോൾ മദ്യപാനികളായ മലയാളികളെയും കേരള സംസ്ഥാന ബിവറേജസ് കോർപ്പറേഷനെയും വരെ ബാധിച്ചിരിക്കുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ വന്നിരിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും ജനപ്രിയ മദ്യ ബ്രാൻഡുകളിലൊന്നായ ‘ജവാൻ’ റം ഇപ്പോൾ കിട്ടാനില്ല. ഇത് നിർമിക്കുന്നത് തിരുവല്ലയിലെ പുളിക്കീഴുള്ള ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലാണെങ്കിലും സാധനം കിട്ടാനില്ലാത്തതിന്റെ കാരണം ചെന്നുനിൽക്കുന്നത് ഗൾഫ് മേഖലയിലെ യുദ്ധത്തിലാണ്.

കുപ്പിയുമില്ല അ‌ടപ്പുമില്ല

സംസ്ഥാനത്തെ ഏറ്റവും ജനപ്രിയ മദ്യങ്ങളിലൊന്നാണെങ്കിലും ജവാന്റെ നിർമാണം ഇപ്പോൾ നിർത്തിവച്ചിരിക്കുകയാണ്. കുപ്പിയും അ‌ടപ്പും കിട്ടാനില്ല എന്നതാണ് കാരണം. അ‌മേരിക്കയ്ക്ക് തിരിച്ചടിയായി ഇറാൻ ഗൾഫ് രാജ്യങ്ങളെയും ലക്ഷ്യമിട്ടതോടെ മേഖലയിലെ യുദ്ധം കാരണം മദ്യം നിറയ്ക്കുന്ന കുപ്പിക്കും അടപ്പിനും വില വർധിക്കാൻ ഇടയാക്കി.

ALSO READ: വനിതകൾക്ക് കെഎസ്ആർടിസിയിൽ ഗവിയിലേക്ക് ഫ്രീയായി പോകാം; ബസ് സമയവും റൂട്ടും അറിയാം

അസംസ്കൃത സാധനങ്ങൾക്ക് കുറവു നേരിട്ടതിനാൽ പ്ലാസ്റ്റിക് ബോട്ടിലിനും അലുമിനിയം അടപ്പിനും വിതരണക്കാർ വില കൂട്ടി ചോദിച്ചതോടെയാണ് കുപ്പിക്കും അ‌ടപ്പിനും ക്ഷാമം നേരിട്ടത്. തുടർന്ന് ബിവറേജസ് കോർപ്പറേഷൻ ജവാന്റെ ഉത്പാദനം ഇക്കഴിഞ്ഞ 11 മുതൽ താൽക്കാലികമായി നിർത്തിവയ്ക്കുകയായിരുന്നു. വിതരണക്കാർ വില കൂട്ടിച്ചോദിച്ചതോടെ സർക്കാർ സ്ഥാപനമായതിനാൽ വില കൂടുതൽ നൽകാൻ നിയമം അനുവദിക്കുന്നില്ലെന്നും കരാറിൽ പറഞ്ഞിരിക്കുന്ന തുകയ്ക്കു മാത്രമേ വാങ്ങാൻ കഴിയൂ എന്നും മാനേജ്മെന്റ് നിലപാടെടുത്തു.

കുപ്പിയും അ‌ടപ്പും ഇല്ലാതെ ജവാൻ നിർമാണം നിർത്തി വച്ചെങ്കിലും കമ്പനിയുമായി ചർച്ച നടത്തി പരിഹാരമുണ്ടാക്കുകയോ, ബദൽ മാർഗം തേടുകയോ, സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തി കരാറിൽ താൽക്കാലികമായി ഭേദഗതി വരുത്തുകയോ ചെയ്യാനുള്ള സാധ്യതകളൊന്നും ബവ്കോ മാനേജ്മെന്റ് തേടിയില്ല എന്നാണ് റിപ്പോർട്ട്. അ‌സംസ്കൃത വസ്തുക്കൾ ഇല്ല എന്ന് കാട്ടി ടിഎസ്സിഎൽ മാനേജർ നാലുതവണ ബെവ്കോ എംഡിക്ക് കത്ത് നൽകിയെങ്കിലും കത്തിന്മേൽ മറുപടിയോ നടപടിയോ ലഭിച്ചില്ല.

കുറഞ്ഞ വിലയിൽ കിട്ടും എന്നതാണ് ജവാനെ മദ്യപരുടെ പ്രിയപ്പെട്ട ബ്രാൻഡാക്കുന്ന മുഖ്യ കാരണം. എന്നാൽ ജവാൻ കിട്ടാനില്ല എന്ന നില വന്നതോടെ, ആ വിൽപ്പന സ്വകാര്യ ബ്രാൻഡുകളുടെ മദ്യത്തിന് നേട്ടമാകുകയും വിൽപ്പന കുതിച്ചുയരുകയും ചെയ്തു എന്ന് റിപ്പോർട്ടുകൾ പറയുന്നു. പ്രൊഡക്ഷൻ നിർത്തിവച്ച് ഒരാഴ്ചയാകാറായിട്ടും പ്രതിസന്ധിക്കു പരിഹാരമുണ്ടാക്കാത്തതിനാൽ സിഎംഡി എം.ആർ. അജിത്കുമാറിനെ എക്​സൈസ് മന്ത്രി എം. ലിജു വിളിച്ചുവരുത്തിയെങ്കിലും പ്രശ്നം പരിഹരിക്കാനായിട്ടില്ല.

തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ ദിവസം 10,000 കെയ്സ് (90,000 ലീറ്റർ) ജവാനാണ് ഉൽപാദിപ്പിച്ചിരുന്നത്. ഇതിന്റെ ബവ്കോ ഔട്‌ലെറ്റിലെ വില ലിറ്ററിന് 640 രൂപയാണ്. ജവാൻ കിട്ടാതായത് നാട്ടിലെ ‘ജവാന്റെ കൂട്ടുകാർക്ക്’ മാത്രമല്ല ബെവ്കോയ്ക്കും വൻ തിരിച്ചടിയായി. ഇപ്പോൾ ഉൽപാദനം നിർത്തിവച്ചിരിക്കുന്നതിനാൽ സർക്കാരിന് ഈ അഞ്ചു ദിവസംകൊണ്ട് ഏകദേശം 28.8 കോടി രൂപയുടെ കച്ചവടം നഷ്ടമായി എന്നാണ് റിപ്പോർട്ട്.

നിലവിൽ കുപ്പി വിതരണം ചെയ്തുകൊണ്ടിരിക്കുന്ന ഏജൻസിയുമായി 2027 ഏപ്രിൽ വരെ കരാറുണ്ട്. പ്രശ്നപരിഹാരം ഇനിയും ​വൈകിയാൽ അ‌ത് ബെവ്കോയുടെ നഷ്ടവും സ്വകാര്യ ബ്രാൻഡുകളുടെ ലാഭവും കൂട്ടും. മുൻപ് പഞ്ചസാര ഫാക്ടറിയായിരുന്ന ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡ് 2016-17 വർഷത്തിലാണ് പഞ്ചസാര ഫാക്ടറിയിൽ നിന്ന് ഡിസ്റ്റിലറിയിലേക്ക് മാറിയത്. ഇന്ന് ബെവ്കോയുടെ പൊൻമുട്ടയിടുന്ന താറാവാണ് ഈ ഫാക്ടറി എന്നതും എടുത്തുപറയേണ്ടിയിരിക്കുന്നു.

English Summary

Although it is one of the most popular liquors in the state, the production of Jawan Rum has now been stopped. The reason is that bottles and caps are not available. As Iran targeted Gulf countries in retaliation for America, the war in the region has led to an increase in the price of bottles and caps for filling alcohol. Even though the suppliers asked for an increase in the price, Bevco was not ready to pay. This is said to have led to a crisis.

Follow Us
Related Stories
ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധം; യുവാവിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് പത്തനംതിട്ട കുടുംബ കോടതി
Driving Test: ക്യാമറ നോക്കി നോക്കി ‘എച്ച്’ എടുക്കാം; ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റംവരുത്തി
Kerala Weather Update: മഴ ഒഴിഞ്ഞിട്ടില്ല… രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിനും സാധ്യത
Kerala Fuel Regulations: എറണാകുളത്ത് ഇന്ധനക്ഷാമമില്ല, കാനുകളിൽ ഇന്ധനം വാങ്ങുന്നവർക്കായി പുതിയ നിയമങ്ങൾ
Thiruvananthapuram News: പ്രണയം നിരസിച്ചതിന് 16കാരിയെ കുത്തികൊലപ്പെടുത്താൻ ശ്രമം; കഴുത്തിന് ​ഗുരുതര പരിക്ക്
Priyadarshini Project: പ്രിയദർശിനി ഉണ്ടാക്കുന്നത് കനത്ത നഷ്ടം; ഇന്ധനത്തിനുള്ള കളക്ഷൻ പോലും കിട്ടുന്നില്ല: പരാതിയുമായി സ്വകാര്യ ബസ് ഉടമകൾ
സമ്പത്തിലും മിശിഹ തോല്‍ക്കില്ല; മെസ്സിയുടെ ആസ്തി എത്ര?
കണ്ണീച്ചയും പല്ലികളും ഇനി വീടിന്റെ പടി ചവിട്ടില്ല; ചെറുനാരങ്ങ മതി
മുടിയുടെയും ആരോഗ്യത്തിന് ​ഗ്രാമ്പു മതിയോ?
ഭാരം കുറയും സൗന്ദര്യം കൂടും! റാ​ഗിയുടെ ​ഗുണങ്ങൾ
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ
കാട്ടാന ഗേറ്റ് തകർക്കുന്നത് കണ്ടോ?
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം