AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

അ‌തിതീവ്ര മഴ മുന്നറിയിപ്പ് വന്നത് രാത്രി, പരിശോധിക്കാൻ മറ്റ് സംവിധാനങ്ങൾ ഇല്ലായിരുന്നു: വിശദീകരിച്ച് സർക്കാർ

Kerala Rain: Chief Minister explains measures to deal with flood disaster: ഐഎംഡിയുടെ അതിതീവ്ര മഴ മുന്നറിയിപ്പ് വന്നത് രാത്രിയായിരുന്നുവെന്നും പരിശോധിക്കാൻ മറ്റ് സംവിധാനങ്ങൾ ഇല്ലായിരുന്നുവെന്നും മുഖ്യമന്ത്രി വിഡി സതീശൻ. മഴക്കെടുതികൾ ആരംഭിച്ച ഘട്ടത്തിൽ തന്നെ ദുരന്തനിവാരണ സെക്രട്ടറി യോ​ഗം ചേർന്ന് മുൻകരുതൽ എടുത്തിരുന്നതായും പ്രളയക്കെടുതി നേരിടാൻ പത്തനംതിട്ടയിൽ പ്രത്യേക സന്നാഹമൊരുക്കുമെന്നും അ‌ദ്ദേഹം അ‌റിയിച്ചു.

അ‌തിതീവ്ര മഴ മുന്നറിയിപ്പ് വന്നത് രാത്രി, പരിശോധിക്കാൻ മറ്റ് സംവിധാനങ്ങൾ ഇല്ലായിരുന്നു: വിശദീകരിച്ച് സർക്കാർ
Kerala Rain Cm Explains Measures To Deal With Flood DisasterImage Credit source: Special arrangement
Prasanth Kumar
Prasanth Kumar | Published: 03 Aug 2026 | 03:42 PM

തിരുവനന്തപുരം: പ്രളയക്കെടുതിയിൽ സർക്കാരിനെതിരേയുള്ള ആക്ഷേപങ്ങളിൽ സർക്കാരിന്റെ വിശദീകരണം വ്യക്തമാക്കി മുഖ്യമന്ത്രി. ഐഎംഡിയുടെ അതിതീവ്ര മഴ മുന്നറിയിപ്പ് വന്നത് രാത്രിയായിരുന്നുവെന്നും പരിശോധിക്കാൻ മറ്റ് സംവിധാനങ്ങൾ ഇല്ലായിരുന്നുവെന്നും മുഖ്യമന്ത്രി വിഡി സതീശൻ. കാലവർഷക്കെടുതിയിൽ‌ അടിയന്തര യോ​ഗം ചേർന്നശേഷം മാധ്യമങ്ങളോട് സംസാരിക്കവേ ആണ് അ‌ദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്നാണ് യോഗത്തിന്റെ വിലയിരുത്തലെന്ന് മുഖ്യമന്ത്രി അ‌റിയിച്ചു. മഴക്കെടുതികൾ ആരംഭിച്ച ഘട്ടത്തിൽ തന്നെ ദുരന്തനിവാരണ സെക്രട്ടറി യോ​ഗം ചേർന്ന് മുൻകരുതൽ എടുത്തിരുന്നതായും പ്രളയക്കെടുതി നേരിടാൻ പത്തനംതിട്ടയിൽ പ്രത്യേക സന്നാഹമൊരുക്കുമെന്നും അ‌ദ്ദേഹം അ‌റിയിച്ചു.

വ്യാജ പ്രചാരണങ്ങൾക്കെതിരേ നടപടി

ഡാമുകളിൽ നിന്ന് വെള്ളമൊഴുക്കുന്നു എന്നത് വ്യാജപ്രചാരണമാണെന്നും ഇത്തരം വ്യാജ പ്രചാരണങ്ങളിൽ കർശനമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. ഒരു ഡാമിലും വെള്ളം അധികമില്ലെന്നും തുറന്നുവിടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി വിശദമാക്കി. നിലവിൽ മൂഴിയാറിൽ മാത്രമാണ് പ്രശ്നമുള്ളത്. 350 മില്ലീമീറ്റർ വരെ മഴ പെയ്തതാണ് പ്രശ്നം. തെറ്റായ വാർത്ത പ്രചരിപ്പിച്ചാൽ കർശന നടപടി വരുമെന്നും അ‌ദ്ദേഹം പറഞ്ഞു.

ALSO READ: മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം, ക്യാമ്പിലുള്ളവർക്ക് 3,800 രൂപ, വീട് നഷ്ടമായവർക്ക് 12 ലക്ഷം: മുഖ്യമന്ത്രി

മഴക്കെടുതി നേരിടുന്നതിൽ സർക്കാരിന് ഒരു വീഴ്ചയും ഉണ്ടായിട്ടില്ല എന്ന് വിഡി സതീശൻ ഉറപ്പിച്ചുപറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണ് എന്ന് അ‌ദ്ദേഹം കുറ്റപ്പെടുത്തി. ”ഇതിനേക്കാൾ വലിയ പ്രളയം കണ്ടവനാണ് ഞാൻ. എന്റെ മണ്ഡലത്തിൽ 75,000 പേരെ ക്യാമ്പിൽ താമസിപ്പിച്ചതാണ് ഞങ്ങൾ. ആദ്യത്തെ മൂന്നു ദിവസവും ഒരു തരി അരി പോലും കിട്ടാതെ എറണാകുളത്തെയും കൊടുങ്ങല്ലൂരിലെയും മാർക്കറ്റിൽനിന്ന് കടംവാങ്ങിയാണ് കൊടുത്തിരുന്നത്”.

കനത്ത മഴ ദുരന്തം വിതയ്ക്കുമ്പോൾ വാർത്താസമ്മേളനം നടത്തി രാഷ്ട്രീയ ആരോപണം ഉന്നയിക്കുകയാണ് പ്രതിപക്ഷ നേതാവ് ചെയ്തതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മഴ സംബന്ധിച്ച് വെളുപ്പിന് അഞ്ചുമണിക്കു വിവരം കിട്ടിയതു മുതൽ ജില്ലാ കലക്ടർമാരുമായും എംഎൽഎമാരും മന്ത്രിമാരുമായും സംസാരിച്ച് എല്ലാ സജ്ജീകരണങ്ങളും നടത്തിയിരുന്നെന്നും മലപ്പുറത്ത് എത്തിയപ്പോൾ ഒരു സുഹൃത്തിന്റെ വീട്ടിൽ ഭക്ഷണം കഴിക്കാനാണു പോയതെന്നും സൽക്കാരത്തിനല്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

2018ലും 2019ലും പ്രളയം ഉണ്ടായപ്പോൾ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു എന്ന് എനിക്കറിയില്ലായിരുന്നു എന്നും വിഡി സതീശൻ പറഞ്ഞു. ദുരിതബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം നടത്താൻ ഫയർ ഫോഴ്സ് സംവിധാനങ്ങളും എൻഡിആർഎഫ് സംഘങ്ങളും സജ്ജമാണ്. പത്തനംതിട്ടയിൽ ഒരു ടീമിനെയും കോട്ടയത്ത് രണ്ട് ടീമുകളെയും വിന്യസിച്ചിട്ടുണ്ട്. ആരക്കോണത്തുനിന്ന് രണ്ട് എൻഡിആർഎഫ് സംഘങ്ങളെ കൂടി അധികമായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ അ‌റിയിച്ചു.

വീഴ്ച പരിശോധിക്കണം: സണ്ണി ജോസഫ്

സംസ്ഥാനത്ത് മഴമുന്നറിയിപ്പു കൃത്യമായി നൽകുന്നതിൽ വീഴ്ചയുണ്ടായോ എന്നു പരിശോധിക്കണമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ആവശ്യപ്പെട്ടു. മുന്നറിയിപ്പു നൽകേണ്ട ഏജൻസിയുടെ ഭാഗത്തുനിന്ന് കൃത്യമായി അറിയിപ്പു ലഭിച്ചില്ല, തങ്ങൾക്കു ലഭ്യമായ മുന്നറിയിപ്പ് ഉദ്യോഗസ്ഥർ ജനങ്ങളെ അറിയിച്ചിട്ടുണ്ടെന്നാണ് തനിക്കു ലഭിച്ച വിവരമെന്നും തന്റെ വകുപ്പിന് ഇതുമായി ബന്ധമില്ലെന്നും അ‌ദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ജലവൈദ്യുത പദ്ധതികളുള്ള അണക്കെട്ടുകളിലെ ജലനിരപ്പ് 42.5 ശതമാനമാണെന്നും സണ്ണി​ ജോസഫ് വ്യക്തമാക്കി. ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 10 ശതമാനം കൂടി ഇപ്പോൾ 40% ആയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ സമയം ഇടുക്കിയിൽ 73% ആയിരുന്നു ജലനിരപ്പ്. മഴക്കെടുതിയിൽ വൈദ്യുതി മേഖലയിൽ ഏറ്റവും വലിയ നാശനഷ്ടം സംഭവിച്ചത് പത്തനംതിട്ടയിലും കണ്ണൂരിലുമാണ്.

മഴക്കെടുതിയിൽ തകരാറിലായ 92% വൈദ്യുതി കണക്‌ഷനുകളും ചുരുങ്ങിയ സമയത്തിനുള്ളിൽ പുനഃസ്ഥാപിച്ചതായും മന്ത്രി അ‌റിയിച്ചു. ആകെ 4,80,614 വൈദ്യുതി കണക്ഷനുകൾ തകരാറിലായി. ഇതിൽ ഇനി 35,118 എണ്ണം മാത്രമാണ് പരിഹരിക്കാനുള്ളത്. 2892 ട്രാൻസ്ഫോമറുകൾക്ക് തകരാർ പറ്റി. ഇതിൽ 2600 എണ്ണവും നന്നാക്കി ചാർജ് ചെയ്തുവെന്നും അ‌ദ്ദേഹം പറഞ്ഞു.

English Summary

Chief Minister VD Satheesan said that the IMD’s extremely heavy rain warning came at night and there were no other means to check it. Speaking to the media after holding an emergency meeting on the monsoon, he said that the Disaster Management Secretary had met and taken precautions at the very beginning of the rains and that special preparations would be made in Pathanamthitta to deal with the flood.

Follow Us