AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Vismaya Mohanlal: CJP സമരത്തെ പിന്തുണയ്ക്കുന്നു! പറഞ്ഞതെന്താണെന്ന ബോധ്യമുണ്ടെന്ന് വിസ്മയ

Vismaya Mohanlal: ഏതൊരു പ്രശ്നത്തിലും മനുഷ്യത്വമാണ് മുന്നിൽ നിൽക്കേണ്ടത് പാർട്ടി ഏതു തന്നെയായാലും നാളെ ആര് തെറ്റ് ചെയ്താലും നമുക്ക് അത് ചോദ്യം ചെയ്യാനുള്ള അവകാശമുണ്ട്. മറ്റുള്ളവരെ തനിക്ക് നിയന്ത്രിക്കാൻ സാധിക്കില്ലെന്നും തനിക്ക് തന്നെ മാത്രമേ നിയന്ത്രിക്കാൻ ആകുവെന്നും താരം കൂട്ടിച്ചേർത്തു. മറ്റാരും നമ്മുടെ നിയന്ത്രണത്തിന് അതീതരല്ല അതുകൊണ്ടുതന്നെ.........

Vismaya Mohanlal: CJP സമരത്തെ പിന്തുണയ്ക്കുന്നു! പറഞ്ഞതെന്താണെന്ന ബോധ്യമുണ്ടെന്ന് വിസ്മയ
Vismaya Mohanlal Image Credit source: Social Media
Ashli C
Ashli C | Published: 03 Aug 2026 | 07:34 PM

നീറ്റ് യു ജി പരീക്ഷാ ക്രമക്കേടുകൾക്കെതിരെ നടന്ന സിജെപി സമരത്തെ പിന്തുണച്ചത് ഉത്തമ ബോധ്യത്തോടെ എന്ന് നടിയും നടൻ മോഹൻലാലിന്റെ മകളും ആയ വിസ്മയ മോഹൻലാൽ. സിജെപി സമരത്തെ പിന്തുണച്ചത്തിൽ ഉറച്ചുനിൽക്കുന്നു എന്നും താൻ എന്താണ് പറഞ്ഞതെന്ന് തനിക്ക് വ്യക്തമാണ്, തെറ്റിദ്ധരിച്ചവരെ മാറ്റാൻ സാധിക്കില്ലെന്നും താരം പറഞ്ഞു. സിജെപി സമരത്തെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയതോടെ വലിയ രീതിയിലുള്ള സൈബർ ആക്രമണം ആയിരുന്നു വിസ്മയ മോഹൻലാൽ നേരിട്ടത്. ജനാധിപത്യത്തിൽ ചോദ്യം ചെയ്യാനുള്ള അവകാശം ഉണ്ടെന്നാണ് വിസ്മയ മോഹൻലാൽ പറയുന്നത്.

മനുഷ്യത്വമാണ് മുന്നിൽ നിൽക്കേണ്ടത്…

ഏതൊരു പ്രശ്നത്തിലും മനുഷ്യത്വമാണ് മുന്നിൽ നിൽക്കേണ്ടത് പാർട്ടി ഏതു തന്നെയായാലും നാളെ ആര് തെറ്റ് ചെയ്താലും നമുക്ക് അത് ചോദ്യം ചെയ്യാനുള്ള അവകാശമുണ്ട്. മറ്റുള്ളവരെ തനിക്ക് നിയന്ത്രിക്കാൻ സാധിക്കില്ലെന്നും തനിക്ക് തന്നെ മാത്രമേ നിയന്ത്രിക്കാൻ ആകുവെന്നും താരം കൂട്ടിച്ചേർത്തു. മറ്റാരും നമ്മുടെ നിയന്ത്രണത്തിന് അതീതരല്ല അതുകൊണ്ടുതന്നെ മറ്റുള്ളവരുടെ പ്രതികരണങ്ങൾ അലോസരപ്പെടുത്താറില്ലെന്നും, ഇത്തരം കാര്യങ്ങൾക്ക് വേണ്ടി തനിക്ക് തന്റെ ഊർജ്ജം നഷ്ടപ്പെടുത്താൻ താല്പര്യമില്ലെന്നും നടി കൂട്ടിച്ചേർത്തു.

ALSO READ:അഖിൽ മാരാരും രഞ്ജിനി ഹരിദാസും റിയാസും, ആ വലിയ അപ്ഡേറ്റ് വന്നു… ബി​ഗ് ബോസിൽ ഇത്തവണ തീപാറും!

കൂടുതൽ ആക്രമണം നേരിട്ടത് താൻ ആണ്…

വിസ്മയുടെ അഭിപ്രായത്തെ മോഹൻലാലും സുചിത്രയും പിന്തുണയ്ക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ വഴി ഈ ആക്രമണം നടത്തുന്നവർക്ക് മുഖമില്ലെന്ന് മോഹൻലാൽ പറഞ്ഞു. സോഷ്യൽ മീഡിയയെ പേടിച്ചു ജീവിക്കേണ്ട കാലമാണിത്. അത്തരം കാര്യങ്ങൾ ചെയ്യുന്നതിൽ സന്തോഷിക്കുന്നവരുമുണ്ട്. എന്നാൽ അതൊന്നും തങ്ങൾ ഗൗനിക്കുന്നില്ല എന്നും കൂടുതൽ ആക്രമണം നേരിട്ടത് താൻ ആണെന്നുമാണ് മോഹൻലാൽ പറയുന്നത്. ഇത്തരത്തിൽ ആക്രമണം നടത്തുന്നവർ അതിലൂടെ സന്തോഷം കണ്ടെത്തേണ്ടത് എന്നാണ് സുചിത്ര മോഹൻലാൽ പ്രതികരിച്ചത്. ചിന്തിക്കാനും പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം മക്കൾക്ക് ഉണ്ടെന്നും ചിന്തിക്കുന്നവരോട് പ്രകടിപ്പിക്കേണ്ട എന്ന് പറയാൻ സാധിക്കില്ലെന്നും അവർ വ്യക്തമാക്കി.

വിസ്മയ ഒരു വ്യക്തിയാണ് അഭിപ്രായങ്ങൾ പറയാനുള്ള എല്ലാ വിധത്തിലുള്ള സ്വാതന്ത്ര്യവും ഉണ്ട്

വിസ്മയക്ക് സംസാരിക്കാനുള്ള എല്ലാവിധ സ്വാതന്ത്ര്യവും ഉണ്ട് എന്നും വിസ്മയ ഒരു വ്യക്തിയാണ് സംസാരിക്കാൻ അഭിപ്രായങ്ങൾ പറയാനുള്ള എല്ലാ വിധത്തിലുള്ള സ്വാതന്ത്ര്യവും ഉണ്ട് എന്നാണ് മോഹൻലാൽ പ്രതികരിച്ചത്. എന്ത് പറഞ്ഞാലും എന്ത് പ്രതികരിച്ചാലും കുഴപ്പമായിട്ട് മാറുന്ന ഒരു സമയമുണ്ട് ഞാൻ എല്ലാം അതിൽ കൂടെയാണ് കടന്നുപോകുന്നത്. പോപ്പുലാരിറ്റി കൂടുമ്പോഴാണ് കുഴപ്പം ഉണ്ടാകുന്നത് എന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.അതേസമയം ഓഗസ്റ്റ് ഏഴിനാണ് വിസ്മയ മോഹൻലാൽ ആദ്യമായി അരങ്ങേറ്റം മുറിക്കുന്ന തുടക്കം എന്ന സിനിമ തീയറ്ററുകളിൽ എത്തുന്നത് ജൂൺ ആന്റണി സംവിധാനം ചെയ്ത ചിത്രത്തിൽ വിസ്മയ മോഹൻലാൽ ശ്രദ്ധേയമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

ENGLISH SUMMARY

Actress and actor Mohanlal’s daughter Vismaya Mohanlal said that she supported the CJP protest against NEET UG exam irregularities with full conviction. The actor said that she stands firm in supporting the CJP protest and is clear about what she said, and that those who misunderstood cannot be changed.

Follow Us