KSEB: വൈകിട്ട് 6 മുതൽ രാത്രി 12വരെ വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി
KSEB Power Restrictions Until June 30: ജൂൺ 16ന് സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ രാത്രി 9 മുതൽ 12 വരെ നേരിയ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വായ്പയായി വാങ്ങിയ വൈദ്യുതി ജൂൺ 16 മുതൽ തിരിച്ചുനൽകേണ്ട സാഹചര്യമുണ്ടെന്നും കെഎസ്ഇബി അറിയിച്ചു.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം. ജൂൺ 30 വരെ വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി അറിയിച്ചു. എല്‍നിനോ പ്രതിഭാസം തുടര്‍ന്നതിനെ തുടര്‍ന്ന് രാജ്യത്താകമാനം വൈദ്യുതി ലഭ്യതയില്‍ കുറവുണ്ടായി. മഴക്കുറവും ഉത്പാദനത്തെ ബാധിച്ചു. ആഭ്യന്തര ഉത്പാദനം അതിന്റെ പൂര്‍ണ തോതില്‍ ലഭിക്കുന്നുണ്ടെങ്കിലും പ്രതിദിനം 900 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടാകുന്നതായും കെഎസ്ഇബി അറിയിച്ചു.
വൈദ്യുതി പ്രതിസന്ധിക്ക് കാരണം?
പസഫിക് സമുദ്രത്തിലുണ്ടായ എൽനിനോ പ്രഭാസത്തെ തുടർന്ന് ഉണ്ടായ ഉയർന്ന താപനിലയാണ് വൈദ്യുതി നിയന്ത്രണത്തിന് കാരണമായത്. കൂടാതെ, വൈദ്യുതി ആവശ്യകതയിലെ വർധനയും പ്രതിസന്ധിക്ക് കാരണമായി. സംസ്ഥാനത്ത് മൺസൂൺ എത്തിയിട്ടും മഴ ശക്തിപ്പെടാത്തതിനാൽ വൈദ്യുതി ആവശ്യകത പ്രതീക്ഷിച്ചതിലും കൂടുതലായി 4900 മെഗാവാട്ട് വരെ ഉയർന്നു.
ALSO READ: പനി പടരുന്നു; സംസ്ഥാനത്ത് വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ അടിയന്തര ഡ്രൈ ഡേ
വൈദ്യുതി ഉപഭോഗത്തിലും 10 ദശലക്ഷം യൂണിറ്റിന്റെ വർധന രേഖപ്പെടുത്തി. ഇതോടെ ജൂൺ 16 മുതൽ 30 വരെ ഏകദേശം 900 മെഗാവാട്ടിന്റെ വൈദ്യുതി കുറവ് നേരിടേണ്ടിവരുമെന്നാണ് കണക്ക്. കൂടാതെ, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വായ്പയായി വാങ്ങിയ വൈദ്യുതി ജൂൺ 16 മുതൽ തിരിച്ചുനൽകേണ്ട സാഹചര്യമുണ്ടെന്നും കെഎസ്ഇബി വിദഗ്ധർ അറിയിച്ചു. ജൂൺ 16ന് സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ രാത്രി 9 മുതൽ 12 വരെ നേരിയ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വരും ദിവസങ്ങളിലും ആവശ്യാനുസരണം നിയന്ത്രണങ്ങൾ തുടർന്നേക്കുമെന്നും കെഎസ്ഇബി വ്യക്തമാക്കി.
‘സംസ്ഥാനത്ത് ജൂൺ 1-നുതന്നെ മൺസൂൺ എത്തിയെങ്കിലും മഴ വേണ്ടത്ര ശക്തിപ്രാപിക്കാത്തതിനാൽ അന്തരീക്ഷ താപനില കാര്യമായി കുറഞ്ഞിട്ടില്ല. ആകെ 4100 മെഗാവാട്ടിന്റെ ആവശ്യകതയാണ് പ്രതീക്ഷിച്ചിരുന്നത് എങ്കിലും 4900 മെഗാവാട്ട് വരെ ഉയരുന്ന സ്ഥിതിയുണ്ട്. വൈദ്യുതി ഉപയോഗത്തിലും 10 ദശലക്ഷം യൂണിറ്റിന്റെ വർദ്ധനയുണ്ടായിട്ടുണ്ട്.
ആഭ്യന്തര ഉത്പാദനമായ 1700 മെഗാവാട്ടും കേന്ദ്ര നിലയങ്ങളിൽനിന്നുള്ള 1701 മെഗാവാട്ടും ദീർഘകാല കരാറുകളിലൂടെ ലഭ്യമാകുന്ന 612 മെഗാവാട്ടും വൈദ്യുതി പൂർണ്ണതോതിൽ ലഭിക്കുമ്പോഴും ഏതാണ്ട് 900 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് ജൂൺ 16 മുതൽ 30 വരെ നിലനിൽക്കുകയാണ്. പവർ എക്സ്ചേഞ്ചുകളിലെ വൈദ്യുതിലഭ്യതയും ഈ സവിശേഷസാഹചര്യത്തിൽ 5% ആയി ചുരുങ്ങിയിരിക്കുകയാണ്. ഇക്കാരണങ്ങളാൽ ജൂൺ 16-ന് രാത്രി 9-നും 12-നുമിടയിൽ സംസ്ഥാനത്തെ ചില ഭാഗങ്ങളിൽ നേരിയ തോതിലുള്ള വൈദ്യുതി നിയന്ത്രണം വേണ്ടിവന്നിട്ടുണ്ട്’ എന്ന് കെഎസ്ഇബി കുറിപ്പിൽ അറിയിച്ചു.
വൈദ്യുതി മന്ത്രിയുടെ നേതൃത്വത്തിൽ യോഗം
സംസ്ഥാനത്തെ നിലവിലെ സാഹചര്യം വിലയിരുത്താൻ വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ഉന്നതതല യോഗം ചേർന്നു. ദൈനംദിന കരാറുകളിലൂടെ പരമാവധി വൈദ്യുതി ലഭ്യമാക്കാൻ മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ, വൈദ്യുതിയുടെ ലഭ്യത കുറവ് രൂക്ഷമാകുന്ന സാഹചര്യത്തിൽ ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി വൈദ്യുതി ശൃംഖലയുടെ സ്ഥിരത ഉറപ്പാക്കുന്നതിന് കെഎസ്ഇബിക്ക് അനുമതിയും നൽകി.
ഫെയ്സ്ബുക്ക് പോസ്റ്റ്
English Summary:
Electricity restrictions have been announced again in the state. The restrictions will be in place until June 30. KSEB announced that moderate restrictions will be imposed from 6 pm to 12 am. Despite the arrival of the monsoon in the state, the rains have not intensified, so the electricity demand has increased to 4900 MW, which is higher than expected.