PM Shri Scheme: പി എം ശ്രീ: മുൻ സർക്കാർ പണം വാങ്ങിയെന്ന് മുഖ്യമന്ത്രി; ഒരു പൈസ പോലും എൽഡിഎഫ് സർക്കാർ വാങ്ങിയിട്ടില്ലെന്ന് വി ശിവൻകുട്ടി
PM Shri Scheme: കൂടാതെ തടഞ്ഞുവെച്ച പണവും വന്നിട്ടുണ്ട് 106 കോടി രൂപ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. ആശയപരമായി പദ്ധതിയോടുള്ള എതിർപ്പുകളിൽ ഒന്ന് പാഠ്യപദ്ധതിയിൽ കേന്ദ്രസർക്കാർ ഇടപെടരുത് എന്നതാണ് പദ്ധതി നടക്കാനുള്ള അവകാശം സംസ്ഥാന സർക്കാരിന് നൽകണമെന്നും ഒരു കാരണവശാലും ഇടപെടാനുള്ള അവകാശം കേന്ദ്രസർക്കാറിന് നൽകില്ല എന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കി...........

V Shivankutty, Vd Satheesan
തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയിൽ മുൻ സർക്കാർ ഒപ്പിട്ടതുകൊണ്ട് കേരളം ഇപ്പോൾ അതിൽ പങ്കാളികളാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പദ്ധതിയുമായി ബന്ധപ്പെട്ട 99 കോടിയിലധികം രൂപ കൈപ്പറ്റിയതായും അദ്ദേഹം പറഞ്ഞു. സർക്കാർ ഇപ്പോൾ പി എം ശ്രീ പദ്ധതിയിൽ തുടരാൻ നിർബന്ധിതരായി മാറിയിരിക്കുകയാണ്. ഉപസമിതി റിപ്പോർട്ടിന് ശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക എന്നും അദ്ദേഹം പറഞ്ഞു.കൂടാതെ തടഞ്ഞുവെച്ച പണവും വന്നിട്ടുണ്ട് 106 കോടി രൂപ കേന്ദ്രം അനുവദിച്ചിട്ടുണ്ട്.
ആശയപരമായി പദ്ധതിയോടുള്ള എതിർപ്പുകളിൽ ഒന്ന് പാഠ്യപദ്ധതിയിൽ കേന്ദ്രസർക്കാർ ഇടപെടരുത് എന്നതാണ് പദ്ധതി നടക്കാനുള്ള അവകാശം സംസ്ഥാന സർക്കാരിന് നൽകണമെന്നും ഒരു കാരണവശാലും ഇടപെടാനുള്ള അവകാശം കേന്ദ്രസർക്കാറിന് നൽകില്ല എന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കി.
ALSO READ:പ്രിയമോടെ പ്രിയദർശിനി! സൗജന്യ യാത്ര ആദ്യ ദിനം പ്രയോജനപ്പെടുത്തിയത് 13 ലക്ഷത്തിലധികം സ്ത്രീകള്‍
കൂടാതെ കേന്ദ്രസർക്കാരിന്റെ പദ്ധതിയായ പിഎംശ്രീയിൽ തീരുമാനമെടുക്കുന്നതിനുവേണ്ടി നാലംഗ സംഘത്തെ മന്ത്രിസഭ ഉപസമിതിയെ നിയോഗിച്ചു മന്ത്രിമാരായ എം ഷംസുദ്ദീൻ, റോജി എം ജോൺ, പിസി വിഷ്ണുനാഥ് എം ലിജു എന്നിവരാണ് നാലംഗ ഉപസമിതിയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഈ സമിതിയുടെ റിപ്പോർട്ട് പ്രകാരം ആയിരിക്കും സംസ്ഥാന സർക്കാർ തുടർ നടപടികൾ സ്വീകരിക്കുക എന്നാണ് റിപ്പോർട്ട്.
മുഖ്യമന്ത്രി വി ഡി സതീശന്റെ വാദങ്ങൾ തള്ളി മുൻ വിദ്യാഭ്യാസ മന്ത്രി
അതേസമയം പിഎം ശ്രീ പദ്ധതിയിൽ നിന്നും 99 കോടി രൂപയോളം മുൻ സർക്കാർ കൈപ്പറ്റി എന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ വാദങ്ങൾ തള്ളി മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട എൽഡിഎഫ് സർക്കാർ ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധമാണെന്നും വി ശിവൻകുട്ടി വ്യക്തമാക്കി.കഴിഞ്ഞ സർക്കാർ പദ്ധതിയിലേക്ക് പോകുന്ന തരത്തിലുള്ള ഒരു നിലപാടുകളും സ്വീകരിച്ചിട്ടില്ല.
എസ് എസ് കെ ഫണ്ട് ലഭിക്കുന്നതിനുവേണ്ടി താൽക്കാലികമായി ഉണ്ടാക്കിയ ഒരു സംവിധാനം മാത്രമാണ്. പി എംശ്രീ നടപ്പിലാക്കാൻ സാധിക്കുക എന്ന കഴിഞ്ഞ സർക്കാർ കേന്ദ്രസർക്കാറിന് അറിയിച്ചിരുന്നതായും വി ശിവൻകുട്ടി മാധ്യമങ്ങളോട് വ്യക്തമാക്കി. അതേസമയം പിഎം ശ്രീ പദ്ധതിയെക്കുറിച്ച് പഠിക്കുന്നതിൽ തെറ്റില്ലെന്നാണ് വി ശിവൻകുട്ടി സ്വീകരിക്കുന്ന നിലപാട്.പിഎം ശ്രീ വിഷയത്തിൽ അന്നത്തെ സർക്കാർ അന്ന് രൂപീകരിച്ച സബ് കമ്മിറ്റി പിന്നീട് അതിനെക്കുറിച്ച് യാതൊരുവിധത്തിലുള്ള ചർച്ചയും നടത്തിയിട്ടില്ല. കൂടാതെ കേന്ദ്രത്തിന് എൽഡിഎഫ് സർക്കാർ കത്ത് നൽകിയില്ല എന്ന വാദവും വസ്തുത വിരുദ്ധമാണ്.
രണ്ട് കത്തുകൾ ആണ് കേന്ദ്രത്തിന് എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നൽകിയത് ഒന്ന് പദ്ധതി നടപ്പിലാക്കാമെന്ന് കാട്ടിയും അവസാനത്തേത് പിന്മാറി എന്നായിരുന്നു ഇത് തെറ്റാണെന്ന് തെളിയിക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു എന്നും വി ശിവൻകുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം പിഎം ശ്രീ പദ്ധതിയിൽ മുൻ സർക്കാർ ഒപ്പിട്ടതുകൊണ്ട് ഇപ്പോൾ കേരളം പദ്ധതിയിൽ പങ്കാളികളാകാൻ നിർബന്ധിതരായി എന്ന തരത്തിലാണ് മുഖ്യമന്ത്രി വി ഡി സതീശൻ വാദം ഉന്നയിച്ചത്.
ENGLISH SUMMARY
Chief Minister VD Satheesan said that Kerala is now a participant in the PM Shri scheme because the previous government signed it. He also said that more than Rs 99 crore related to the scheme has been received. The government is now forced to continue with the PM Shri scheme. He said that further steps will be taken after the sub-committee report.