AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

child deaths cough syrup: കഫ് സിറപ്പ് എങ്ങനെയാണ് ആളെക്കൊല്ലിയാകുന്നത്? ഈ വിഷാംശങ്ങളാണ് വില്ലൻ

How Cough syrup becomes poisonous: ഈ വിഷാംശങ്ങൾ ശരീരത്തിൽ പ്രവേശിക്കുമ്പോൾ, അവ വിഷലിപ്തമായ മാലിന്യങ്ങളായി (പ്രധാനമായും ഓക്സാലിക് ആസിഡ്) മാറുകയും വൃക്കകളിൽ അടിഞ്ഞുകൂടുകയും ചെയ്യുന്നു.

child deaths cough syrup: കഫ് സിറപ്പ് എങ്ങനെയാണ് ആളെക്കൊല്ലിയാകുന്നത്? ഈ വിഷാംശങ്ങളാണ് വില്ലൻ
Cough Syrup For ChildrenImage Credit source: unsplash
aswathy-balachandran
Aswathy Balachandran | Published: 05 Oct 2025 11:20 AM

കൊച്ചി: കുറച്ചു ദിവസങ്ങളായി ചുമ മരുന്ന് കഴിച്ച് മരിക്കുന്ന കുട്ടികളുടെ വാർത്തയാണ് ചർച്ചാ വിഷയം. ചില ചുമ മരുന്നുകൾ കഴിച്ചതിനെ തുടർന്ന് കുട്ടികൾ മരിക്കുന്ന സംഭവങ്ങൾ വർധിച്ചു വരുന്നതിന് പിന്നിൽ, മരുന്നുകളിൽ കലരുന്ന മാരകമായ വിഷാംശങ്ങളാണ് പ്രധാന വില്ലൻ എന്നാണ് വിലയിരുത്തൽ.

ചുമ മരുന്നുകളിൽ കലരുന്ന പ്രധാന വിഷവസ്തുക്കൾ ഡൈഎത്തിലീൻ ഗ്ലൈക്കോൾ (DEG), എത്തിലീൻ ഗ്ലൈക്കോൾ (EG) എന്നിവയാണ് ഇവ. ഇത് വ്യാവസായിക ആവശ്യങ്ങൾക്കും ഓട്ടോമൊബൈൽ ബ്രേക്ക് ഓയിലുകളിലും ഉപയോഗിക്കുന്ന രാസവസ്തുക്കളാണ്.

മരുന്നിന് മധുരം നൽകാനും സ്ഥിരത നൽകാനും സാധാരണയായി ഉപയോഗിക്കുന്ന പ്രൊപിലീൻ ഗ്ലൈക്കോൾ അല്ലെങ്കിൽ ഗ്ലിസറിൻ തുടങ്ങിയ ലായകങ്ങൾക്ക് (Solvents) പകരം വിലകുറഞ്ഞ ഈ വിഷവസ്തുക്കൾ മാലിന്യമായി കലരുകയോ അശ്രദ്ധമായി ഉപയോഗിക്കുകയോ ചെയ്യുന്നതാണ് ദുരന്തത്തിലേക്ക് നയിക്കുന്നത്.

Also read – 50 ല​ക്ഷത്തിലധികം ഇന്ത്യക്കാർ ചിക്കുൻ ​ഗുനിയ ഭീഷണിയിലോ?

ഈ വിഷാംശങ്ങൾ ശരീരത്തിൽ പ്രവേശിക്കുമ്പോൾ, അവ വിഷലിപ്തമായ മാലിന്യങ്ങളായി (പ്രധാനമായും ഓക്സാലിക് ആസിഡ്) മാറുകയും വൃക്കകളിൽ അടിഞ്ഞുകൂടുകയും ചെയ്യുന്നു. ഇത് അക്യൂട്ട് കിഡ്‌നി ഇഞ്ചുറിക്ക് (Acute Kidney Injury) കാരണമായി വൃക്കകളുടെ പ്രവർത്തനം പെട്ടെന്ന് നിലയ്ക്കാൻ ഇടയാക്കും.

വൃക്കകളെ തകർക്കുന്നതിനു പുറമേ, ഈ രാസവസ്തുക്കൾ നാഡീവ്യൂഹത്തെ ദോഷകരമായി ബാധിക്കുകയും കടുത്ത ക്ഷീണം, അബോധാവസ്ഥ, ചിലപ്പോൾ കോമ പോലുള്ള ഗുരുതരമായ അവസ്ഥകളിലേക്ക് നയിക്കുകയും ചെയ്യാം. ഈ വിഷവസ്തുക്കളുടെ സാന്നിധ്യം മരുന്ന് നിർമ്മാണത്തിലെ ഗുണനിലവാര പരിശോധനയിലെ വീഴ്ചകളേയും അസംസ്കൃത വസ്തുക്കൾ തിരഞ്ഞെടുക്കുന്നതിലെ അശ്രദ്ധയേയും സൂചിപ്പിക്കുന്നു. അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാൻ പ്രധാന കാരണം.