AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Drinking Water: ദിവസവും 3 ലിറ്റർ വെള്ളം കുടിക്കാറുണ്ടോ? ശരീരത്തിൽ സംഭവിക്കുന്നത് ഇത്…

Drinking 3 Litres of Water Daily: ജലാംശത്തിന്റെ കുറവ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ദിവസവും 3 ലിറ്റർ (ഏകദേശം 12 ഗ്ലാസ്) വെള്ളം കുടിക്കുന്നത് ഗുണകരമാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. അവ നമ്മുടെ ശരീരത്തിൽ വരുത്തുന്ന മാറ്റങ്ങൾ അറിയാം...

Drinking Water: ദിവസവും 3 ലിറ്റർ വെള്ളം കുടിക്കാറുണ്ടോ? ശരീരത്തിൽ സംഭവിക്കുന്നത് ഇത്…
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 05 Oct 2025 | 10:20 AM

നമ്മുടെ ശരീരത്തിന്റെ 60% ലധികം ഭാഗവും വെള്ളമാണ്.  ശരീരത്തിലെ എല്ലാ പ്രവർത്തനങ്ങൾക്കും വെള്ളം അത്യന്താപേക്ഷിതമാണ്. ജലാംശത്തിന്റെ കുറവ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ദിവസവും 3 ലിറ്റർ (ഏകദേശം 12 ഗ്ലാസ്) വെള്ളം കുടിക്കുന്നത് ഗുണകരമാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. അവ നമ്മുടെ ശരീരത്തിൽ വരുത്തുന്ന മാറ്റങ്ങൾ അറിയാം…

3 ലിറ്റർ വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങൾ

മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നു

വിയർക്കുന്നതിലൂടെ നഷ്ടമാകുന്ന വെള്ളത്തിന്റെ അളവ് ശരീരത്തിന് നൽകുകയും ശരീര താപനില നിയന്ത്രിക്കുകയും ചെയ്യുന്നു. കൂടാതെ കോശങ്ങളിലേക്ക് പോഷകങ്ങൾ എത്തിക്കാനും മാലിന്യങ്ങൾ നീക്കം ചെയ്യാനും വെള്ളം അത്യാവശ്യമാണ്.

സന്ധികൾക്ക് വഴക്കം നൽകുന്ന തരുണാസ്ഥി (Cartilage)-യിൽ ഭൂരിഭാഗവും വെള്ളമാണ്. വെള്ളം കുടിക്കുന്നത് അവയുടെ പ്രവർത്തനത്തിന് ഗുണകരമാകും. മതിയായ ജലാംശം ഏകാഗ്രതയും മാനസികാവസ്ഥയും മെച്ചപ്പെടുത്താൻ സഹായിക്കും.

ദഹനവും കിഡ്‌നി പ്രവർത്തനവും

കുടലിന്റെ പ്രവർത്തനം സുഗമമാക്കാൻ വെള്ളം സഹായിക്കുകയും മലബന്ധ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. കൂടുതൽ വെള്ളം കുടിക്കുന്നത് കിഡ്‌നിയിൽ കല്ലുകൾ രൂപപ്പെടാനുള്ള സാധ്യത കുറയ്ക്കുന്നു. മൂത്രത്തിലൂടെ മാലിന്യങ്ങൾ കാര്യക്ഷമമായി പുറന്തള്ളാൻ ഇത് സഹായിക്കും.

 ALSO READ: 50 ല​ക്ഷത്തിലധികം ഇന്ത്യക്കാർ ചിക്കുൻ ​ഗുനിയ ഭീഷണിയിലോ?

ശരീര ഭാരം

ഭക്ഷണം കഴിക്കുന്നതിന് തൊട്ടുമുമ്പ് വെള്ളം കുടിക്കുന്നത് വയറു നിറഞ്ഞതായി തോന്നാനും, അതുവഴി അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കാനും സഹായിക്കും. വെള്ളം താൽക്കാലികമായി മെറ്റബോളിസം (Metabolism) വർദ്ധിപ്പിക്കുകയും കൂടുതൽ കലോറി എരിച്ച് കളയാൻ സഹായിക്കുകയും ചെയ്യും. മധുരപാനീയങ്ങൾക്ക് പകരം വെള്ളം കുടിക്കുന്നത് ഭാരം കുറയ്ക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു.

ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

മതിയായ ജലാംശം ചർമ്മത്തിന്റെ ഈർപ്പം നിലനിർത്താനും വരൾച്ച, പരുപരുപ്പ് എന്നിവ കുറയ്ക്കാനും സഹായിക്കുന്നു. ഇത് ചർമ്മത്തിന് മൃദുത്വവും ഇലാസ്തികതയും നൽകുന്നു.

അപകടസാധ്യതകൾ

മിക്ക ആളുകൾക്കും 3 ലിറ്റർ വെള്ളം സുരക്ഷിതമാണെങ്കിലും, ചില സാഹചര്യങ്ങളിൽ ഇത് അമിത ജലാംശത്തിന് കാരണമായേക്കാം. അമിതമായി വെള്ളം കുടിക്കുമ്പോൾ, രക്തത്തിലെ സോഡിയത്തിന്റെ (Sodium) അളവ് കുറയുകയും, ഹൈപ്പോനാട്രീമിയ (Hyponatremia) എന്ന അപകടകരമായ അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യാം. ഇത് തലച്ചോറിലെ കോശങ്ങൾ വീങ്ങാൻ ഇടയാക്കുകയും ചെയ്യാം.

 

Follow Us