Land Of Cheese: 300-ലധികം തരം ചീസുകൾ! എവിടെയാണ് ചീസ് പ്രേമികളുടെ ആ സ്വർഗ്ഗ ഭൂമി
Switzerland The Land Of Cheese: ഒരുപക്ഷേ നമ്മൾ ഇന്നേവരെ കണ്ടിട്ടില്ലാതത്തും രുചിച്ചിട്ടില്ലാത്തതുമായ നിരവധി ചീസുകൾ ഈ രാജ്യത്ത് പ്രതിദിനം ഉല്പാദിപ്പിക്കുന്നുണ്ട്. വലിയ സുഷിരങ്ങളുള്ള, നമ്മൾ സിനിമകളിലും ടോം ആൻഡ് ജെറി കാർട്ടൂണുകളിലും മാത്രം കണ്ടിട്ടുള്ള ഐക്കണിക് ചീസായ എമെൻ്റലർ ഇവിടെയാണ് ഉല്പാദിപ്പിക്കുന്നത്.

Switzerland The Land Of Cheese
സ്വിറ്റ്‌സർലൻഡ് എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് അവിടുത്തെ എണ്ണിയാൽ തീരാത്ത ചോക്ലേറ്റുകളുടെ വെറൈറ്റികളും മഞ്ഞുമൂടിയ മലനിരകളുമാണ്. എന്നാൽ അതിനേക്കാളൊക്കെ ഉപരി ലോകം സ്വിറ്റ്‌സർലൻഡിനെ പ്രണയിക്കുന്നത് നിങ്ങൾക്കറിയാത്ത മറ്റൊരു കാര്യത്തിലാണ്. അതെ ആരും ഇതുവരെ കേൾക്കാത്ത മറ്റൊരു രുചികൂടിയുണ്ട് ഈ സ്വപ്നഭൂമിയിൽ. അവിടുത്തെ വിസ്മയിപ്പിക്കുന്ന ചീസ് (Cheese) വൈവിധ്യങ്ങൾ.
മുന്നൂറിലധികം തരം ചീസുകളാണ് സ്വിറ്റ്‌സർലൻഡിൽ ഉല്പാദിപ്പിക്കുന്നത്. പശുവിൻ പാലും ആട്ടിൻ പാലും ഉപയോഗിച്ച് നിർമ്മിക്കുന്ന ഇവ ഓരോന്നും തനതായ രുചിക്ക് പേരുകേട്ടവയാണ്. ഒരുപക്ഷേ നമ്മൾ ഇന്നേവരെ കണ്ടിട്ടില്ലാതത്തും രുചിച്ചിട്ടില്ലാത്തതുമായ നിരവധി ചീസുകൾ ഈ രാജ്യത്ത് പ്രതിദിനം ഉല്പാദിപ്പിക്കുന്നുണ്ട്. വലിയ സുഷിരങ്ങളുള്ള, നമ്മൾ സിനിമകളിലും ടോം ആൻഡ് ജെറി കാർട്ടൂണുകളിലും മാത്രം കണ്ടിട്ടുള്ള ഐക്കണിക് ചീസായ എമെൻ്റലർ സ്വിറ്റ്‌സർലൻഡിലാണ് ഉല്പാദിപ്പിക്കുന്നത്. ഇതുകൂടാതെ ഗ്രുയർ, അപ്പൻസെല്ലർ എന്നിങ്ങനെ മറ്റ് തരങ്ങളും ഇവിടെയുണ്ട്.
ALSO READ: അമ്പുകുത്തി മല എങ്ങനെ എടക്കൽ ഗുഹയായി; മറഞ്ഞിരിക്കുന്ന രഹസ്യം തേടിയൊരു യാത്ര
സ്വിറ്റ്‌സർലൻഡിൽ ചീസ് വെറുമൊരു ഭക്ഷണ വസ്തു മാത്രമല്ല, ആ നാടിൻ്റെ വലിയൊരു ആഘോഷത്തിൻ്റെ കാരണം കൂടിയാണ്. ‘ചീസ് ഫൊണ്ട്യൂ’ (Cheese Fondue) എന്ന വിഭവമാണ് ഇതിന് ഉദാഹരണം. ഉരുക്കിയ ചീസിലേക്ക് ബ്രെഡ് കഷ്ണങ്ങൾ മുക്കി കഴിക്കുന്നത് സ്വിസ് ജനതയുടെ പ്രിയപ്പെട്ട വിരുന്നുകൂടിയാണ്. ആൽപ്‌സ് പർവ്വതനിരകളിലെ നല്ല പച്ചപ്പുലുകൾ തിന്ന വളരുന്ന പശുക്കളുടെ പാലാണത്രെ ഇവിടുത്തെ ചീസിൻ്റെ രുചിക്കും ഗുണമേന്മയ്ക്കും പിന്നിലെ രഹസ്യം.
യാതൊരു കൃത്രിമമായ രാസവസ്തുക്കളോ ഉല്പന്നങ്ങളോ ചേർക്കാതെ തികച്ചും പ്രകൃതിദത്തമായ രീതിയിലാണ് ഇന്നും അവിടെയുള്ള പലയിടത്തും ചീസ് ഉല്പാദിപ്പിക്കുന്നത്. എന്നാൽ വെറുതെയങ്ങ് ചീസ് ഉല്പാദിപ്പിക്കാൻ കഴിയില്ല. മറിച്ച് അവിടെ അതിൻ്റേതായ നിയമങ്ങളുണ്ട്. ഓരോ ചീസിനും അതിൻ്റെ ഉത്ഭവസ്ഥാനം വ്യക്തമാക്കുന്ന എഒപി പദവി ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സ്വിറ്റ്‌സർലൻഡിൽ നിന്ന് നിങ്ങൾ വാങ്ങുന്ന ഓരോ കഷ്ണം ചീസും ഏറ്റവും മികച്ച ഗുണനിലവാരത്തിലാകും കൈവശമെത്തുക.