KSRTC Onam Trip: ആർപ്പോ! തിരുവോണം കെഎസ്ആർടിസിയിൽ; യാത്ര എങ്ങോടെന്ന് അറിയാമോ?

KSRTC Thiruvonam Day Travel: സെപ്റ്റംബർ ഏഴ് വരെയാണ് ഈ പ്രത്യേക ഓണം യാത്രകൾ കെഎസ്ആർടിസി സംഘടിപ്പിക്കുന്നത്. ആത്മീയതയും പ്രകൃതിസൗന്ദര്യവും പൈതൃക അനുഭവങ്ങളും കോർത്തിണക്കിയാണ് കെഎസ്ആർടിസി ഈ പാക്കേജുകൾ ഒരുക്കിയിരിക്കുന്നത്. ആത്മീയ യാത്രകളെ സ്നേഹിക്കുന്നവർക്കായിട്ടും യാത്രകൾ സജ്ജമാക്കിയിട്ടുണ്ട്. തിരുവോണ ദിനത്തിലും തുടർന്ന് വരുന്ന അവധി ദിനങ്ങളിലും യാത്രക്കാർക്കായി കെഎസ്ആർടിസി പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

KSRTC Onam Trip: ആർപ്പോ! തിരുവോണം കെഎസ്ആർടിസിയിൽ; യാത്ര എങ്ങോടെന്ന് അറിയാമോ?

Ksrtc Travel

Updated On: 

22 Aug 2026 | 09:52 PM

ഓണാവധി ആഘോഷമാക്കാൻ വ്യത്യസ്തവും പോക്കറ്റ് ഫ്രണ്ട്‌ലിയുമായ വഴികൾ തേടുന്ന യാത്ര സ്‌നേഹികൾക്ക് ഇത്തവണ കിടിലൻ സർപ്രൈസുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ (KSRTC Budget Tourism Cell). ഓണത്തിന് വീട്ടിലിരുന്ന് മടുത്തവർക്കും കുടുംബത്തോടും കൂട്ടുകാരോടും ഒപ്പം കുറഞ്ഞ ചെലവിൽ ദീർഘദൂര യാത്രകൾ ആഗ്രഹിക്കുന്നവർക്കുമായി ഇത്തവണ അന്തർസംസ്ഥാന ബമ്പർ പാക്കേജുകളാണ് കെഎസ്ആർടിസി ഒരുക്കിയിരിക്കുന്നത്.

ഓഗസ്റ്റ് 19 മുതൽ സെപ്റ്റംബർ ഏഴ് വരെയാണ് ഈ പ്രത്യേക ഓണം യാത്രകൾ കെഎസ്ആർടിസി സംഘടിപ്പിക്കുന്നത്. ആത്മീയതയും പ്രകൃതിസൗന്ദര്യവും പൈതൃക അനുഭവങ്ങളും കോർത്തിണക്കിയാണ് കെഎസ്ആർടിസി ഈ പാക്കേജുകൾ ഒരുക്കിയിരിക്കുന്നത്. ആത്മീയ യാത്രകളെ സ്നേഹിക്കുന്നവർക്കായിട്ടും യാത്രകൾ സജ്ജമാക്കിയിട്ടുണ്ട്.

ALSO READ: പോക്കറ്റ് കാലിയാകാതെ ഓണാവധി അഘോഷിക്കാം; കെഎസ്ആർടിസി കിടിലൻ പാക്കേജുകൾ

യാത്രയുടെ കൂടുതൽ വിവരങ്ങൾ

പഞ്ചപാണ്ഡവ ക്ഷേത്ര ദർശനവും ആറന്മുള വള്ളസദ്യയും കോർത്തിണക്കിയ യാത്ര സംഘടിപ്പിച്ചിരിക്കുന്നത് ഓഗസ്റ്റ് 29, സെപ്റ്റംബർ 1, 7, 11 തീയതികളിലാണ്. 910 മാത്രമാണ് ഈ യാത്രയുടെ നിരക്ക്. മധ്യതിരുവിതാംകൂറിലെ പ്രസിദ്ധമായ 5 പഞ്ചപാണ്ഡവ വിഷ്ണു ക്ഷേത്ര ദർശനം, പ്രശസ്തമായ ആറന്മുള വള്ളസദ്യ വിരുന്ന്, ലോകപ്രശസ്തമായ ആറന്മുള കണ്ണാടി നിർമ്മാണ ശാലയിലെ സന്ദർശനം, ചരിത്രപ്രസിദ്ധമായ തൃക്കാക്കുടി ഗുഹാക്ഷേത്ര ദർശനം എന്നിവയാണ് ഈ യാത്രയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ദീർഘദൂര വിനോദയാത്രകൾ ആഗ്രഹിക്കുന്നവർക്കായി കെഎസ്ആർടിസിയുടെ ചരിത്രത്തിലാദ്യമായി ജില്ലയിൽ നിന്നുള്ള ഹൈദരാബാദ് യാത്രയും സംഘടിപ്പിക്കുന്നുണ്ട്. കുറഞ്ഞ ചെലവിൽ സുരക്ഷിതമായി ഓണയാത്രകൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് അടുത്തുള്ള കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ഓഫീസുകൾ വഴിയോ ഔദ്യോഗിക ബുക്കിംഗ് നമ്പറുകൾ വഴിയോ യാത്രകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.

ഓണക്കാലത്ത് പ്രകൃതിദൃശ്യങ്ങൾ നിറഞ്ഞ മലയോര മേഖലകളിലേക്കും ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ കൂടുതൽ ആകർഷകമായ പാക്കേജുകൾ പ്രഖ്യാപിച്ചു. മൂന്നാർ, തെങ്കാശി സൂര്യകാന്തിപ്പാടങ്ങൾ, മലരിക്കൽ ആമ്പൽ പാടം എന്നിവയും ടൂർ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബർ അഞ്ചിന് സംഘടിപ്പിക്കുന്ന തെങ്കാശി – സുന്ദരപാണ്ഡ്യപുരം സൂര്യകാന്തിപ്പാടം ഇവിടേക്കുള്ള യാത്രയിൽ 1,110 രൂപയാണ് ഈടാക്കുക.

ഓഗസ്റ്റ് 23നുള്ള ഇല്ലിക്കൽ കല്ല് യാത്രയ്ക്ക് 820 രൂപയും, പൊൻമുടി യാത്രയ്ക്ക് 650 രൂപയും, പൂവാർ ബോട്ടിംഗ് യാത്രയ്ക്ക് 1,110 രൂപയുമാണ് നിരക്ക്. മലരിക്കൽ ആമ്പൽപ്പാടങ്ങൾ കാണാൻ ആ​ഗ്രഹിക്കുന്നവർക്കായി ഓഗസ്റ്റ് 24 മുതൽ യാത്ര തുടങ്ങുന്നതാണ്. ഇതിനായി 890 രൂപ മാത്രമാണ് ചെലവാകുന്നത്. റോസ്മല – പാലരുവി സർക്യൂട്ടിലേക്കുള്ള യാത്രയ്ക്ക് 520 രൂപയാണ് ഫീസ്. തിരുവോണ ദിനത്തിലും തുടർന്ന് വരുന്ന അവധി ദിനങ്ങളിലും യാത്രക്കാർക്കായി കെഎസ്ആർടിസി പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ഓ​ഗസ്റ്റ് 26 തിരുവോണ ദിവസത്തിൽ ഓണസദ്യയോടെയുള്ള പൊൻമുടി യാത്രയ്ക്ക് 875 രൂപയാണ് നിരക്ക്. അന്നേ ദിവസമുള്ള ഗവി ഇക്കോ-ടൂർ യാത്രയ്ക്ക് 1,750 രൂപയും, ഓഗസ്റ്റ് 29ലെ കുമരകം ഹൗസ്ബോട്ട് പാക്കേജ് യാത്രയ്ക്ക് 1,780 രൂപയും, സെപ്റ്റംബർ 6, 26 തീയതികളിലെ നെഫെർറ്റിറ്റി ലക്ഷ്വറി ക്രൂയിസ് യാത്രയ്ക്ക് 3,840 രൂപയും, ഓഗസ്റ്റ് 27ലെ നെല്ലിയാമ്പതി – പാലക്കാട് ട്രിപ്പിന് 2,000 രൂപയും, ഓഗസ്റ്റ് 27, 30 തീയതികളിലെ പുള്ളിക്കാനം ടൂറിന് 840 രൂപയും, ഓഗസ്റ്റ് 28, സെപ്റ്റംബർ 4 തീയതികളിലെ വാഗമൺ യാത്രയ്ക്ക് 1,020 രൂപയുമാണ് നിരക്ക്.

English Summary:

KSRTC Budget Tourism Cell has unveiled a lineup of 31 tour packages during this Onam season for travellers. These trips cover a wide range of destinations, blending spiritual heritage, natural beauty and unique festival experiences.

Loading...
Unable to load recommendations.
Follow Us
വാഴയിലയിൽ സദ്യ കഴിക്കുന്നതിന്റെ ഗുണങ്ങൾ! എങ്ങനെ കഴിക്കാം
ഭക്തി മയം! നമിത കാശിയിൽ, ചിത്രങ്ങൾ വൈറൽ
9 കാരറ്റ് സ്വര്‍ണം മതി വന്‍ ലാഭം നേടാം; വാങ്ങുമ്പോള്‍ ശ്രദ്ധിക്കാം
എന്തുകൊണ്ട് ടാറ്റ പഞ്ച് ഇ.വി വാങ്ങണം?
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു