AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kozhikode Voter ID Found: കോഴിക്കോട്ടെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് 926 വോട്ടർ ഐഡി കാർഡുകൾ കണ്ടെത്തി

Kozhikode Pantheerankavu 926 Voter ID Found: പന്തീരാങ്കാവ് ശ്രീകൃഷ്ണ മന്ദിരത്തിനു സമീപമുള്ള സ്വകാര്യ പറമ്പിലാണ് സംഭവം. പറമ്പിൻ്റെ ചുറ്റുമതിൽ കഴിഞ്ഞ ദിവസം ഇടിഞ്ഞുവീണതോടെയാണ് മണ്ണിനടിയിൽ ചാക്കിനുള്ളിൽ സൂക്ഷിച്ച നിലയിൽ വോട്ടർ ഐഡി കാർഡുകൾ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പ്രദേശവാസികൾ ഉടൻ തന്നെ പന്തീരാങ്കാവ് പൊലീസിലും വില്ലേജ് ഓഫീസിലും വിവരമറിയിച്ചു.

Kozhikode Voter ID Found: കോഴിക്കോട്ടെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് 926 വോട്ടർ ഐഡി കാർഡുകൾ കണ്ടെത്തി
കണ്ടെത്തിയ ഐഡി കാർഡുകൾImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 28 Nov 2026 | 08:52 PM

കോഴിക്കോട്: പന്തീരാങ്കാവിനു സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ചാക്കിൽ കുഴിച്ചിട്ട നിലയിൽ വോട്ടർ തിരിച്ചറിയൽ കാർഡുകൾ കണ്ടെത്തി. പന്തീരാങ്കാവ് ശ്രീകൃഷ്ണ മന്ദിരത്തിനു സമീപമുള്ള സ്വകാര്യ പറമ്പിലാണ് സംഭവം. പറമ്പിൻ്റെ ചുറ്റുമതിൽ കഴിഞ്ഞ ദിവസം ഇടിഞ്ഞുവീണതോടെയാണ് മണ്ണിനടിയിൽ ചാക്കിനുള്ളിൽ സൂക്ഷിച്ച നിലയിൽ വോട്ടർ ഐഡി കാർഡുകൾ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പ്രദേശവാസികൾ ഉടൻ തന്നെ പന്തീരാങ്കാവ് പൊലീസിലും വില്ലേജ് ഓഫീസിലും വിവരമറിയിച്ചു.

ഇവർ നടത്തിയ പരിശോധനയിൽ 926 വോട്ടർ തിരിച്ചറിയൽ കാർഡുകൾ ഇവിടെ നിന്ന് എണ്ണി തിട്ടപ്പെടുത്തി. ചാക്കിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ 926 വോട്ടർ തിരിച്ചറിയൽ കാർഡുകളുടെ ഉറവിടം സംബന്ധിച്ച് നിർണ്ണായക സ്ഥിരീകരണം. ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ വോട്ടർമാരുടെ 2015 വരെ ഉപയോഗത്തിൽ ഉണ്ടായിരുന്ന പഴയ ഐഡി കാർഡുകളാണ് ഇവയെന്ന് അധികൃതർ സ്ഥിരീകരിച്ചു. ഒളവണ്ണയിൽ ബിഎൽഒമാരായി പ്രവർത്തിച്ചവർ ആരെങ്കിലുമാകാം ഇത് ഉപേക്ഷിച്ചതെന്നാണ് നിഗമനം.

ALSO READ: കിങ് സ്റ്റാറിന് ഇത് നല്ലകാലം! ഒരു വര്‍ഷത്തിനിടെ കിട്ടിയത് മൂന്ന്

പുതിയ വോട്ടർ ഐഡി കാർഡുകൾ വിതരണം ചെയ്തപ്പോൾ തിരിച്ചെടുത്തവയാകാം ഇതെന്നാണ് നിലവിലെ സൂചന. എണ്ണിത്തിട്ടപ്പെടുത്തിയ ഐഡി കാർഡുകൾ ജില്ലാ ഭരണകൂടത്തിന് കൈമാറുമെന്ന് പന്തീരാങ്കാവ് വില്ലേജ് ഓഫിസർ അറിയിച്ചു. പുതിയ കാർഡുകൾ നൽകിയപ്പോൾ വോട്ടർമാരിൽ നിന്ന് കൈപ്പറ്റിയ പഴയ തിരിച്ചറിയൽ കാർഡുകൾ യഥാക്രമം നശിപ്പിക്കാത്തതാണെന്നാണ് പ്രാഥമിക നിഗമനം.

കോഴിക്കോട് ബസ്സിൽ 20 കാരിയെ കൂട്ടബലാത്സംഗം ചെയ്തു

കോഴിക്കോട് താമരശ്ശേരിയിൽ 20-കാരിയെ നിർത്തിയിട്ട ബസ്സിൽ പീഡിപ്പിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ബസ്സിലെ സ്ഥിരം യാത്രക്കാരിയാണ് യുവതി. പുതുപ്പാടി സ്വദേശി കെ.കെ. അനീഷ്, കൈതപ്പൊയിൽ സ്വദേശി പി.എസ്. സജിത്ത് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രിൽ മുതൽ യുവതി നിരന്തരമായ പീഡനത്തിന് ഇരയായതായാണ് റിപ്പോർട്ട്. ബസ്സിൽ സ്ഥിരമായി യാത്ര ചെയ്തിരുന്ന യുവതിയുമായി പ്രതികൾ ആദ്യം സൗഹൃദം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് ഒരു ദിവസം കാറിൽ കൊണ്ടുപോയി ലഹരി നൽകി പീഡിപ്പിക്കുകയും, മറ്റൊരാളുടെ സഹായത്തോടെ ഇതിൻ്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു.

പകർത്തിയ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ സൂക്ഷിച്ച് ഇത് കാണിച്ച് ഭീഷണിപ്പെടുത്തിയാണ് തുടർന്നുള്ള ദിവസങ്ങളിൽ പ്രതികൾ യുവതിയെ അതിക്രൂരമായി പീഡിപ്പിച്ചത്. തങ്ങൾ ജോലി ചെയ്യുന്ന ബസ്സിൽ കയറ്റി കൊണ്ടുപോവുകയും, വാഹനം നിർത്തിയിട്ട് നിരവധി തവണ പീഡിപ്പിക്കുകയും ചെയ്തതായി 20-കാരി പൊലീസിന് മൊഴി നൽകി. യുവതിയുടെ പരാതിയുടെയും മൊഴിയുടെയും അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് പ്രതികളായ കെ.കെ. അനീഷിനെയും പി.എസ്. സജിത്തിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ദൃശ്യങ്ങൾ പകർത്താൻ സഹായിച്ച മൂന്നാമത്തെയാളെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തിവരികയാണ്.

English Summary:

Hundreds of old voter identity cards were discovered buried in a sack on a private property near Pantheerankavu in Kozhikode. identity cards, confirmed to be old Olavanna Grama Panchayat voter IDs up to 2015.

Follow Us