AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Ignis EV: 310 KM റേഞ്ചുമായി സുസുക്കി ഇ​ഗ്നിസ് ഇ.വി; ഇന്ത്യയിലേക്ക് എന്നെത്തും, സാധ്യതകൾ ഇങ്ങനെ

Suzuki Ignis EV: ഇ​ഗ്നിസ് എന്ന പേര് നൽകിയിട്ടുണ്ടെങ്കിലും പുതിയ മോഡലിന്റെ രൂപം തീർത്തും വ്യത്യസ്തമാണ്. നേരത്തെ വിപണിയിൽ ഉണ്ടായിരുന്ന പെട്രോൾ ഇഗ്നിസിനേക്കാൾ 130 mm നീളം കുറവും 125 mm വീതി കുറവുമാണ് ഈ മോഡലിനുള്ളതെങ്കിലും, 40 mm ഉയരവും 25 mm വീൽബേസും കൂടിയിട്ടുണ്ട്. ഇത് നാല് പേർക്ക് സുഖമായി ഇരിക്കാൻ കഴിയുന്ന ക്യാബിനാണ്.

Ignis EV: 310 KM റേഞ്ചുമായി സുസുക്കി ഇ​ഗ്നിസ് ഇ.വി; ഇന്ത്യയിലേക്ക് എന്നെത്തും, സാധ്യതകൾ ഇങ്ങനെ
Suzuki Ignis EvImage Credit source: Suzuki Global Website
Amal KV
Amal KV | Published: 28 Nov 2026 | 07:06 PM

കഴിഞ്ഞ ദിവസമാണ് സുസുക്കി തങ്ങളുടെ പുതിയ എൻട്രിലെവൽ ഇ.വി കാറിന് ഇ​ഗ്നിസ് എന്ന പേര് നൽകി ലോക വിപണിയിൽ അവതരിപ്പിച്ചത്. 2025-ലെ ജപ്പാൻ മൊബിലിറ്റി ഷോയിൽ പ്രദർശിപ്പിച്ച വിഷൻ ഇ-സ്കൈ (Vision e-Sky) കൺസെപ്റ്റ് മോഡലിനെ വിപണയിൽ എത്തിക്കുകയായിരുന്നു കമ്പനി. 2027 മുതൽ ഈ മോഡൽ യൂറോപ്പ് തുടങ്ങിയ ആ​ഗോള വിപണിയിൽ ലഭ്യമാകും. ഇ-വിറ്റാരയ്ക്ക് (e Vitara) ശേഷം സുസുക്കിയുടെ രണ്ടാമത്തെ ഇലക്ട്രിക് വാഹനമാണിത്.

ബാറ്ററിയും റേഞ്ചും

ഇ-വിറ്റാരയിൽ ഉപയോ​ഗിച്ചിരിക്കുന്ന സുസുക്കിയുടെ ഹാർട്ടെക്ട്-ഇ (HEARTECT-e) ഇലക്ട്രിക് പ്ലാറ്റ്‌ഫോമിലാണ് പുതിയ ഇഗ്നിസ് ഇ.വിയും ഒരുക്കിയിരിക്കുന്നത്. നിർമ്മിച്ചിരിക്കുന്നത്. 26 kWh ലിഥിയം അയൺ ഫോസ്ഫേറ്റ് (LFP) ബാറ്ററി പായ്ക്ക് ആണ് വാഹനത്തിലുള്ളത്. ഫുൾ ചാർജിൽ 310 കി.മീ വരെ റേഞ്ച് ലഭിക്കും. മുമ്പിലെ ആക്സിലിൽ ഘടിപ്പിച്ചിരിക്കുന്ന ഇലക്ട്രിക് മോട്ടോർ 91 hp കരുത്തും 133 Nm ടോർക്കുമാണ്ഉ പ്രദാനം ചെയ്യുന്നത്. 50 kW ഡി.സി (DC) ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് ഏകദേശം 25 മിനിറ്റിനുള്ളിൽ 0 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാം. 3 kW എ.സി ചാർജറിൽ 8 മണിക്കൂറും 6 kW എ.സി ചാർജറിൽ 4.5 മണിക്കൂറും കൊണ്ട് ബാറ്ററിയുടെ ചാർജിം​ഗ് പൂർത്തിയാകും. മുൻവശത്ത് വെന്റിലേറ്റഡ് ഡിസ്ക് ബ്രേക്കുകളും പിന്നിൽ ഡ്രം ബ്രേക്കുകളുമാണ് നൽകിയിരിക്കുന്നത്.

Also Read:  കിടിലൻ മൈലേജ്, 20 ലക്ഷത്തിൽ താഴെ വില, തരം​ഗം തീർക്കുമോ ഇന്നോവ ഹൈക്രോസ് ഫ്ലക്സ് – ഹൈബ്രിഡ്

ഡിസൈൻ

ഇ​ഗ്നിസ് എന്ന പേര് നൽകിയിട്ടുണ്ടെങ്കിലും പുതിയ മോഡലിന്റെ രൂപം തീർത്തും വ്യത്യസ്തമാണ്. നേരത്തെ വിപണിയിൽ ഉണ്ടായിരുന്ന പെട്രോൾ ഇഗ്നിസിനേക്കാൾ 130 mm നീളം കുറവും 125 mm വീതി കുറവുമാണ് ഈ മോഡലിനുള്ളതെങ്കിലും, 40 mm ഉയരവും 25 mm വീൽബേസും കൂടിയിട്ടുണ്ട്. ഇത് നാല് പേർക്ക് സുഖമായി ഇരിക്കാൻ കഴിയുന്ന ക്യാബിനാണ്. 10.1 ഇഞ്ച് ടച്ച്‌സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഫിസിക്കൽ ബട്ടണുകളുള്ള ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീൽ എന്നിവ ഇന്റീരിയറിലെ ഫീച്ചറുകളാണ്.

ഇന്ത്യയിലേക്ക് എന്ന്

ഇന്ത്യയിൽ വിൽപ്പന കുറഞ്ഞതിനെ തുടർന്ന് പെട്രോൾ ഇഗ്നിസ് മോഡലിനെ മാരുതി സുസുക്കി 2026 ഏപ്രിൽ മാസത്തിൽ നിർത്തലാക്കിയിരുന്നു. എന്നാൽ പുതിയ ഇലക്ട്രിക് ഇഗ്നിസ് ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന കാര്യത്തിൽ മാരുതി സുസുക്കി ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും നൽകിയിട്ടില്ല. ഇന്ത്യയിലേക്ക് വരികയാണെങ്കിൽ വലിയൊരു ചുവടുവെയ്പ്പായി അത് മാറും. നിലവിൽ എം.ജി കോമറ്റ്കൈ യ്യടിക്കിവച്ചിരിക്കുന്ന സെ​ഗ്മെന്റിൽ കടുത്ത മത്സരം കാഴ്ചവക്കാൻ ഇ​ഗ്നിസ് ഇ.വിക്ക് കഴിയും.

English Summary

Recently, Suzuki introduced its new entry-level EV to the global market under the name ‘Ignis’. The company is bringing the Vision e-Sky concept model previously showcased at the 2025 Japan Mobility Show to the market. This model will be available in global markets, including Europe, starting from 2027.

Follow Us