South Indian Trip: കടലും മലയും പുരാതന കോട്ടകളും; ദക്ഷിണേന്ത്യയിലെ ‘മസ്റ്റ് വിസിറ്റ്’ കിടിലൻ സ്പോട്ടുകൾ
South Indian Travel Guide: ഗതാഗതക്കുരുക്കും ജോലിയുടെ സമ്മർദ്ദവും മടുപ്പിക്കുമ്പോൾ, ആളുകൾ തേടുന്നത് ഒരല്പം ആശ്വാസം നൽകുന്ന മനോഹരമായ സ്ഥലങ്ങളെയാണ്. പ്രകൃതിയുടെ മടിത്തട്ടിൽ ശാന്തമായി ഒന്നോ രണ്ടോ ദിവസം കഴിഞ്ഞുകൂടാൻ ആഗ്രഹിക്കുന്നതവർക്ക് ദക്ഷിണേന്ത്യയിൽ പോകാൻ പറ്റിയ ചില സ്ഥലങ്ങൾ നമുക്ക് ഒന്ന് നോക്കാം.

Travel Guide
തിരക്കേറിയ നഗരജീവിതത്തിൻ്റെ അസൗകര്യത്തിൽ നിന്ന് സമാധാനത്തിൻ്റെയും പ്രകൃതി സൗന്ദര്യത്തിൻ്റെയും മണ്ണിലേക്ക് യാത്ര ആഗ്രഹിക്കുന്നവരാണ് പലരും. അത്തരം നിരവധി സ്ഥലങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. ഗതാഗതക്കുരുക്കും ജോലിയുടെ സമ്മർദ്ദവും മടുപ്പിക്കുമ്പോൾ, ആളുകൾ തേടുന്നത് ഒരല്പം ആശ്വാസം നൽകുന്ന മനോഹരമായ സ്ഥലങ്ങളെയാണ്. പ്രകൃതിയുടെ മടിത്തട്ടിൽ ശാന്തമായി ഒന്നോ രണ്ടോ ദിവസം കഴിഞ്ഞുകൂടാൻ ആഗ്രഹിക്കുന്നതവർക്ക് ദക്ഷിണേന്ത്യയിൽ പോകാൻ പറ്റിയ ചില സ്ഥലങ്ങൾ നമുക്ക് ഒന്ന് നോക്കാം.
കൂനൂർ: ഊട്ടിയിലേക്കെത്തുന്ന വിനോദസഞ്ചാരികൾ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ് കൂനൂർ. തികച്ചും വ്യത്യസ്തമായ ഒരു അനുഭവം സമ്മാനിക്കുന്ന ഈ പ്രദേശം സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1,850 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. തിരക്കുകളിൽ നിന്ന് മാറിനിൽക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള മികച്ച സ്ഥലമാണിത്. കുന്നിൻചെരുവുകളെ പുതപ്പിച്ചു നിൽക്കുന്ന അനന്തമായ തേയിലത്തോട്ടങ്ങളാണ് ഇവിടുത്തെ പ്രധാന അകർഷണം. കണ്ണെത്താദൂരത്തോളം വ്യാപിച്ചു കിടക്കുന്ന ഈ തെയിലകാടുകൾ മനസ്സിന് നൽകുന്ന കുളിര് വളരെ വലുതാണ്.
ALSO READ: ബെംഗളൂരു യാത്രയിൽ ഈ സ്ഥലങ്ങൾ കണ്ടില്ലെങ്കിൽ നഷ്ടം; വെറും ഒരു മണിക്കൂർ പോയാൽ മതി
ഗോകർണ: കർണാടകയിലെ ഉത്തര കന്നഡ ജില്ലയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ സ്ഥലമാണ് ഗോകർണ. വിനോദസഞ്ചാരത്തിന് അപ്പുറം ആത്മീയതയും പ്രകൃതിഭംഗിയും ഒത്തുചേരുന്ന അപൂർവ്വം ഇടങ്ങളിൽ ഒന്ന്. ശാന്തമായ ബീച്ചുകൾ ആഗ്രഹിക്കുന്നവർക്ക് ഇവിടേക്ക് ഓടിയെത്താം. ഒരു വശത്ത് പുരാതനമായ ക്ഷേത്രങ്ങളും മറുവശത്ത് ശാന്തമായ അറബിക്കടലുമാണ് ഈ പ്രദേശത്തെ സുന്ദരമാക്കുന്നത്. മഹാബലേശ്വർ ക്ഷേത്രം, ഓം ബീച്ച്, കുഡ്‌ലെ ബീച്ച്, ഹാഫ് മൂൺ & പാരഡൈസ് ബീച്ച് എന്നിവയാണ് പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ.
ചിക്കമഗളൂർ: കർണാടകയിലെ പശ്ചിമഘട്ട മലനിരകളിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഹിൽ സ്റ്റേഷനാണ് ചിക്കമഗളൂർ. സമുദ്രനിരപ്പിൽ നിന്ന് ഏറെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് വേനലിൽ പോലും തണുത്ത കാലാവസ്ഥയാണ്. മനോഹരമായ കാപ്പിത്തോട്ടങ്ങളാണ് ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. കർണാടകയിലെ ഏറ്റവും ഉയർന്ന കൊടുമുടിയെന്ന പ്രത്യേകതയും ഇതിനുണ്ട്. മഞ്ഞുമൂടിയ മലനിരകൾക്കിടയിലൂടെയുള്ള നടത്തം ഏത് ജോലിസമ്മർദ്ദവും ഇല്ലാതാക്കും.