നിങ്ങളുടെ വർക്കൗട്ട് വെറുതെയാകില്ല; പേശികളുടെ കരുത്തിന് ഈ 5 ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ! | 5 Protein-Rich Foods to Maximize Your Muscle Growth Malayalam news - Malayalam Tv9

നിങ്ങളുടെ വർക്കൗട്ട് വെറുതെയാകില്ല; പേശികളുടെ കരുത്തിന് ഈ 5 ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ!

Published: 

25 Jul 2026 | 12:32 PM

The 5 Best Foods for Post-Workout Recovery and Muscle Mass: പേശികളുടെ വളർച്ചയ്ക്ക് പോഷകാഹാരവും ചിട്ടയായ വ്യായാമവും വളരെ പ്രധാനമാണ്. പേശികളെ നിലനിർത്തുന്നതിനും വളർത്തുന്നതിനും പ്രോട്ടീൻ ധാരാളമടങ്ങിയ ഭക്ഷണങ്ങൾ വലിയ പങ്കുവഹിക്കുന്നു. അതായത് ജിമ്മിൽ പോയി നന്നായി വർക്കൗട്ട് ചെയ്തതുകൊണ്ട് മാത്രം എല്ലാം തികഞ്ഞു എന്ന് കരുതരുത്. പേശികളുടെ റിക്കവറിക്കും വളർച്ചക്കും പ്രോട്ടീൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. ശരീരഭാരത്തിൻ്റെ ഓരോ കിലോഗ്രാമിനും പ്രതിദിനം 1.4 മുതൽ 2 ഗ്രാം വരെ പ്രോട്ടീൻ കഴിക്കുന്നത് പേശികളുടെ വളർച്ച വർധിപ്പിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. മസിൽ വളർത്താൻ സഹായിക്കുന്ന 5 ഭക്ഷണങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്

1 / 5
മുട്ട: പേശികളുടെ വളർച്ചയ്ക്കും റിക്കവറിക്കും സഹായിക്കുന്ന ഹൈ ക്വാളിറ്റി പ്രോട്ടീൻ മുട്ടയിലുണ്ട്. മുട്ടയിൽ അടങ്ങിയിരിക്കുന്ന 'ല്യൂസിൻ' എന്ന അമിനോ ആസിഡ് ധാരാളമായി അടങ്ങിയിരിക്കുന്നു. പേശികളുടെ വളർച്ചയ്ക്കായി ശരീരം പ്രോട്ടീനെ ആകിരണം ചെയ്യുന പ്രക്രിയ വേഗത്തിലാക്കാൻ ഇത് സഹായിക്കുന്നു. ഫോസ്ഫോലിപ്പിഡ്സ്, ഒമേഗ-3 ഫാറ്റി ആസിഡുകൾ, ആരോഗ്യകരമായ കൊഴുപ്പ്, വൈറ്റമിൻ ഡി തുടങ്ങി പേശികളുടെ വളർച്ചക്ക് സഹായിക്കുന്ന നിരവധി പോഷകങ്ങളും മുട്ടയിൽ അടങ്ങിയിട്ടുണ്ട്. (Image Credit source: Getty Images)

2 / 5
ചിക്കൻ ബ്രെസ്റ്റ്: മസിൽ വളർത്താൻ ആഗ്രഹിക്കുന്നവരുടെ പ്രധാന ഭക്ഷണമാണ് ചിക്കൻ ബ്രെസ്റ്റ്. ഓരോ 85 ഗ്രാം ചിക്കൻ ബ്രെസ്റ്റിലും ഏകദേശം 26.7 ഗ്രാം ഉയർന്ന ഗുണനിലവാരമുള്ള പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കൂടാതെ ബി വിറ്റാമിനുകളായ നിയാസിൻ, ബി 6 എന്നിവയും ഇതിൽ ധാരാളമുണ്ട്.. വ്യായാമത്തിന് ശേഷം ചിക്കൻ പോലുള്ള ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കൊഴുപ്പ് കുറയ്ക്കാനും പേശികളുടെ കരുത്ത് വർധിപ്പിക്കാനും സഹായിക്കുമെന്ന് 2018-ലെ ഒരു പഠനം കണ്ടെത്തിയിട്ടുണ്ട്.

3 / 5
ഗ്രീക്ക് യോഗർട്ട്: വേഗത്തിൽ ദഹിക്കുന്ന വേ പ്രോട്ടീനും, പതുക്കെ ദഹിക്കുന്ന കസീൻ പ്രോട്ടീനും ചേർന്നതാണ് പാൽ ഉൽപ്പന്നങ്ങൾ. എന്നാൽ എല്ലാ പാൽ ഉൽപ്പന്നങ്ങളും ഒരുപോലെയല്ല. ഉദാഹരണത്തിന്, സാധാരണ തൈരിനേക്കാൾ ഇരട്ടി പ്രോട്ടീൻ ഗ്രീക്ക് യോഗർട്ടിൽ അടങ്ങിയിട്ടുണ്ട്. ഗ്രീക്ക് യോഗർട്ട് ഏത് സമയത്തും കഴിക്കാവുന്ന മികച്ച ഒരു ലഘുഭക്ഷണമാണ്, എന്നാൽ വ്യായാമത്തിന് ശേഷമോ ഉറങ്ങുന്നതിന് മുൻപോ ഇത് കഴിക്കുന്നത് കൂടുതൽ ഗുണം ചെയ്യും.

4 / 5
നിലക്കടല: 28 ഗ്രാം നിലക്കടലയിൽ 7 ഗ്രാം പ്രോട്ടീൻ, 6 ഗ്രാം കാർബോഹൈഡ്രേറ്റ്, കൂടാതെ അൺസാചുറേറ്റഡ് ഫാറ്റ് എന്നിവ അടങ്ങിയിട്ടുണ്ട്. ഏകദേശം 166 കലോറിയാണ് 28 ഗ്രാം നിലക്കടലയിൽ ഉള്ളത്. ആവശ്യമായ കലോറി ഭക്ഷണത്തിൽ നിന്ന് ലഭിക്കുന്നില്ല എങ്കിൽ അധിക കലോറിയും പോഷകങ്ങളും ലഭിക്കാനുള്ള മികച്ചൊരു വഴിയാണ് നിലക്കടല.

5 / 5
സോയാബീൻ: അര കപ്പ് വേവിച്ച സോയാബീനിൽ 16 ഗ്രാം പ്രോട്ടീനും ആരോഗ്യകരമായ അൺസാചുറേറ്റഡ് ഫാറ്റും അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ കെ, അയൺ, ഫോസ്ഫറസ് തുടങ്ങിയ നിരവധി വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച ഉറവിടം കൂടിയാണിത്. അവയവങ്ങളുടെയും എല്ലുകളുടെയും പ്രവർത്തനത്തിലും പേശികളുടെ വളർച്ചയിലും അയണിന് വലിയ പങ്കുണ്ട്.

Follow Us
കറ്റാർവാഴ ജെൽ വീട്ടിൽ തയ്യാറാക്കാം മിനിറ്റുകൾക്കകം
കീശകീറില്ല! ചെടികൾ വേഗത്തിൽ വളരും, ഈ സൂത്രങ്ങൾ പരീക്ഷിക്കൂ
ആഴ്ചയിൽ എത്ര ദിവസം മുടിയിൽ എണ്ണ തേയ്ക്കണം?
റോസാ പൂവ് കുല കുലയായി പൂക്കണോ? അടുക്കളയിലെ ഇതൊന്ന് മതി
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി