അടുത്ത ബന്ധുവിൽ നിന്നും ലൈംഗികാതിക്രമം നേരിട്ടു; മദ്രസകളിൽ ഇത് സ്ഥിരം പരിപാടിയാണ്! വെളിപ്പെടുത്തലുമായി നടി ഫറ ഷിബില | Actress Farra Shibila reveals she face assault by a close relative and had bad experience from madrasa too Malayalam news - Malayalam Tv9

Farra Shibila: അടുത്ത ബന്ധുവിൽ നിന്നും ലൈംഗികാതിക്രമം നേരിട്ടു; മദ്രസകളിൽ ഇത് സ്ഥിരം പരിപാടിയാണ്! വെളിപ്പെടുത്തലുമായി നടി ഫറ ഷിബില

Published: 

26 Nov 2025 16:27 PM

Farra Shibila: ഒട്ടും വിദ്യാഭ്യാസമില്ലാത്ത തരത്തിലുള്ള ആളുകളാണ് അവിടെ കുട്ടികളെ കൈകാര്യം ചെയ്യുന്നത് എന്ന് തോന്നിയിട്ടുണ്ട്.ഒരിക്കൽ താൻ മദ്രസയിൽ എത്തിയപ്പോൾ ആളുകളുടെ മുന്നിൽ വച്ച് പരസ്യമായി...

1 / 7കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിലെ കാന്തി ശിവദാസൻ. ഈ കഥാപാത്രത്തെ ഇഷ്ടപ്പെടാത്തവർ ചുരുക്കം ആയിരിക്കും. വളരെ പ്രതീക്ഷയോടെ വിവാഹം കഴിക്കുകയും ജീവിതത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ തന്റെ ശരീരപ്രകൃതി കൊണ്ട്  ഭർത്താവ് തന്നെ വേണ്ട എന്നു വെക്കുകയും അതിനെ തുടർന്നുണ്ടാകുന്ന സാഹചര്യങ്ങളുമായിരുന്നു കാന്തി എന്ന കഥാപാത്രം. (PHOTO: INSTAGRAM)

കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിലെ കാന്തി ശിവദാസൻ. ഈ കഥാപാത്രത്തെ ഇഷ്ടപ്പെടാത്തവർ ചുരുക്കം ആയിരിക്കും. വളരെ പ്രതീക്ഷയോടെ വിവാഹം കഴിക്കുകയും ജീവിതത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ തന്റെ ശരീരപ്രകൃതി കൊണ്ട് ഭർത്താവ് തന്നെ വേണ്ട എന്നു വെക്കുകയും അതിനെ തുടർന്നുണ്ടാകുന്ന സാഹചര്യങ്ങളുമായിരുന്നു കാന്തി എന്ന കഥാപാത്രം. (PHOTO: INSTAGRAM)

2 / 7

തന്റെ ആദ്യ ചിത്രത്തിലെ ഈ റോൾ വളരെ ഭംഗിയായാണ് ഫറ പൂർത്തിയാക്കിയത്. മലപ്പുറം ജില്ലയിലെ ഒരു മുസ്ലിം കുടുംബത്തിൽ ജനിച്ച ഫറ ഷിബില വിവാഹം ചെയ്തത് വിജിത്ത് നായരെയാണ്. ഇരുവർക്കും ഒരു മകൻ ആണുള്ളത്. (PHOTO: INSTAGRAM)

3 / 7

സിനിമയിലെന്നോണം സോഷ്യൽ മീഡിയയിലും ഫറ സജീവമാണ്. സമൂഹത്തിലെ എല്ലാ വിഷയത്തെക്കുറിച്ചും താരത്തിന് തന്റേതായ അഭിപ്രായമുണ്ട്. ഇപ്പോഴിതാ തന്റെ ബാല്യകാലത്ത് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച് ഒരു ഓൺലൈൻ മീഡിയയോട് സംസാരിച്ചിരിക്കുകയാണ് ഫറ. (PHOTO: INSTAGRAM)

4 / 7

താൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ അടുത്ത ബന്തുവിൽ നിന്നും മോശം അനുഭവം നേരിട്ടുെവന്നാണ് നടി പറയുന്നത്. ആ വ്യക്തിയിൽ നിന്നും ലൈംഗിക അതിക്രമം നേരിട്ടുവെന്നും വീട്ടിൽ പറഞ്ഞപ്പോൾ തന്നോട് മിണ്ടാതിരിക്കാനാണ് വീട്ടിൽ നിന്നും പറഞ്ഞത് എന്നും താരം പറയുന്നു.(PHOTO: INSTAGRAM)

5 / 7

നിനക്ക് തോന്നിയതായിരിക്കാം അങ്ങനെ ഒന്നും അല്ല എന്ന തരത്തിലാണ് തനിക്ക് വീട്ടിൽ നിന്നും ലഭിച്ച പ്രതികരണം. എന്നാൽ സംഭവിച്ചത് തനിക്ക് ഒട്ടും അംഗീകരിക്കാൻ കഴിയാത്ത, കംഫർട്ടബിൾ അല്ലാത്ത കാര്യമാണ് എന്ന് തനിക്ക് അറിയാമെന്നും നടി. മുസ്ലിം കുടുംബത്തിൽ ജനിച്ച ഫറയ്ക്ക് മദ്രസയിൽ നിന്നും നേരിട്ട് ദുരനുഭവങ്ങളെ കുറിച്ചും താരം പറയുന്നുണ്ട്.(PHOTO: INSTAGRAM)

6 / 7

ഒട്ടും വിദ്യാഭ്യാസമില്ലാത്ത തരത്തിലുള്ള ആളുകളാണ് അവിടെ കുട്ടികളെ കൈകാര്യം ചെയ്യുന്നത് എന്ന് തോന്നിയിട്ടുണ്ട്.ഒരിക്കൽ താൻ മദ്രസയിൽ എത്തിയപ്പോൾ ആളുകളുടെ മുന്നിൽ വച്ച് പരസ്യമായി തന്റെ തട്ടം വലിച്ചൂരിയ ഒരു അനുഭവവും തനിക്ക് അവിടെ വച്ച് ഉണ്ടായി. അന്ന് തനിക്ക് വലിയ അപമാനം നേരിട്ടതായി തോന്നിയെന്നും നടി. (PHOTO: INSTAGRAM)

7 / 7

മദ്രസകളിലും കുട്ടികളെ മോശമായി ഉപയോഗിക്കുന്നു. എല്ലാ ഉസ്താദുമാരും മോശമാണ് എന്നല്ല എന്നാൽ എനിക്ക് കുറച്ചുകൂടി വളരെ മോശമായിട്ടുള്ള എക്സ്പീരിയൻസ് ആണ് അവിടെ നിന്നും ഉണ്ടായിട്ടുള്ളത്. മദ്രസകളിൽ ഇത്തരം കാര്യങ്ങൾ സ്ഥിരം പരിപാടിയാണ് എന്നും നടി തുറന്നടിച്ചു.(PHOTO: INSTAGRAM)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും