AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Weather Update: മഴ മാഞ്ഞു, പക്ഷേ മിന്നലിനെ സൂക്ഷിക്കണം; ഇന്നത്തെ മുന്നറിയിപ്പുകൾ അറിയാം

Kerala Rain Forecast Today: കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് ഒക്ടോബർ 28-ന് മത്സ്യബന്ധനത്തിന് പോകാൻ തടസമില്ലന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ആന്ധ്രാപ്രദേശ് - യാനം, തീരങ്ങളിൽ നിലവിൽ മണിക്കൂറിൽ 125 മുതൽ 135 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 150 കിലോമീറ്റർ വരെയും വേഗതയിൽ അതിശക്തമായ കാറ്റ് വീശുന്നുണ്ട്.

Kerala Weather Update: മഴ മാഞ്ഞു, പക്ഷേ മിന്നലിനെ സൂക്ഷിക്കണം; ഇന്നത്തെ മുന്നറിയിപ്പുകൾ അറിയാം
പ്രതീകാത്മക ചിത്രംImage Credit source: Unsplash
Sumeesh T Unneen
Sumeesh T Unneen | Published: 28 Oct 2026 | 02:06 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പുകളില്ല. കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട അറിയിപ്പ് പ്രകാരം കേരളത്തിൽ ഇന്ന് പതിനാല് ജില്ലകളിലും ഗ്രീൻ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നൽ ദിനാന്തരീക്ഷ മുന്നറിയിപ്പ് പ്രകാരം ചിലയിടങ്ങളിൽ നേരിയ മഴയ്ക്കുള്ള സാധ്യത പ്രവചിക്കുന്നുണ്ട്. വരും ദിവസങ്ങളിലും കാര്യമായ മഴ സംസ്ഥാനത്ത് ഉണ്ടാകില്ല എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. അടുത്ത മൂന്ന് ദിവവും അതായത് ഒക്ടോബർ 29, 30, 31 തീയതികളിലും നിലവിലെ അറിയിപ്പ് പ്രകാരം ഗ്രീൻ അലേർട്ട് തന്നെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം മഴയില്ലെങ്കിലും ഇടിമിന്നലിൽ ശ്രദ്ധ വേണം എന്ന് മുന്നറിയിപ്പുണ്ട്. ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് പ്രത്യേക അറിയിപ്പ്. മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാന ദുരന്ത നിവാരന അതോറിറ്റി ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മിന്നൽ അപകടം വരുത്തിവയ്ക്കും എന്നതിനാൽ മിന്നലിൻ്റെ ആദ്യ ലക്ഷണങ്ങൾ കണ്ടാൽ തന്നെ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറണം എന്നും തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും എന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശം

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് ഒക്ടോബർ 28-ന് മത്സ്യബന്ധനത്തിന് പോകാൻ തടസമില്ലന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ആന്ധ്രാപ്രദേശ് – യാനം, തീരങ്ങളിൽ നിലവിൽ മണിക്കൂറിൽ 125 മുതൽ 135 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 150 കിലോമീറ്റർ വരെയും വേഗതയിൽ അതിശക്തമായ കാറ്റ് വീശുന്നുണ്ട്. ഒക്ടോബർ 28-ന് ഉച്ചയോടെ കാറ്റിൻ്റെ വേഗത കുറഞ്ഞ് മണിക്കൂറിൽ 80 മുതൽ 90 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 100 കിലോമീറ്റർ വരെയും ആകാൻ സാധ്യതയുണ്ട്. ഇന്ന് വൈകുന്നേരത്തോടെ കാറ്റിൻ്റെ വേഗത മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 70 കിലോമീറ്റർ വരെയായി ക്രമേണ കുറയാനാണ് സാധ്യത.

തെക്കൻ ഒഡിഷ തീരത്തോടു ചേർന്നുള്ള ഭാഗങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 70 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഇത് ഒക്ടോബർ 28 ഉച്ചവരെ തുടരുകയും പിന്നീട് ക്രമേണ കുറയാനുമാണ് സാധ്യത. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലും വടക്കൻ തമിഴ്‌നാട് തീരങ്ങളിലും ഒക്ടോബർ 28 ഉച്ചവരെ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയും അനുഭവപ്പെടും. തുടർന്ന് കാറ്റിൻ്റെ വേഗത ക്രമേണ കുറയും.

വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലും പശ്ചിമ ബംഗാൾ തീരങ്ങളിലും ഒക്ടോബർ 28 ഉച്ചവരെ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. തുടർന്ന് കാറ്റിൻ്റെ വേഗത ക്രമേണ കുറയും. തെക്കൻ ഒഡിഷ, തെക്കൻ ഛത്തീസ്ഗഢ്, വടക്കുകിഴക്കൻ തെലങ്കാന ജില്ലകളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റ് വീശുന്നുണ്ട്. ഒക്ടോബർ 28 രാത്രി വരെ ഈ സ്ഥിതി തുടരും, തുടർന്ന് ഒക്ടോബർ 29 രാവിലെ വരെ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 70 കിലോമീറ്റർ വരെയും വേഗതയിൽ വീശിയടിച്ച ശേഷം ക്രമേണ വേഗത കുറയും.

മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ആന്ധ്രാപ്രദേശ് – ഒഡിഷ തീരങ്ങൾ, വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, പശ്ചിമ ബംഗാൾ തീരങ്ങൾ എന്നിവിടങ്ങളിൽ ഒക്ടോബർ 29 വരെയും, തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലും വടക്കൻ തമിഴ്‌നാട് – പുതുച്ചേരി തീരങ്ങൾ എന്നിവിടങ്ങളിൽ ഒക്ടോബർ 28 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

English Summary

The IMD issued a green alert for all 14 districts in Kerala today, predicting no heavy rainfall. However, IMD warned residents to stay indoors due to potential thunderstorms and lightning.

Follow Us