AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

WagonR Facelift : സർപ്രൈസോ? പുതിയ വാ​ഗൺ ആർ ഫേസ് ലിഫ്റ്റ് ഓൺ ദി വേ

Maruti WagonR Facelift Model : ഇന്ത്യയിൽ നിവലിലുള്ളതിൽ വച്ച് മാരുതിയുടെ ഏറ്റവും ജനപ്രിയമായ ഹാച്ച് ബാക്ക് മോഡലുകളിൽ ഒന്നാണ് വാഗൺആർ (WagonR). കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാഹന ലോകത്ത് ഈ മോഡിലിനെ കുറിച്ചാണ് പ്രധാന ചർച്ച. കാരണം മറ്റൊന്നുമല്ല വാ​ഗൺ ആറിന്റെ ഫേസ് ലിഫ്റ്റ് പ്രോട്ടോ ടൈപ്പ് മോഡൽ ടെസ്റ്റ് റൺ നടത്തുന്നത് സ്പൈ ക്യാമറകളിൽ പതിഞ്ഞിരുന്നു.

Amal KV
Amal KV | Published: 13 Sep 2026 | 06:59 PM
ഇത് നൽകുന്ന സൂചന മാരുതിയ ജനകീയ ഹാച്ച് ബാക്ക് ഉടൻ തന്നെ പുതിയ രൂപത്തിൽ എത്തുമെന്നാണ്. വാഗൺആറിന്റെ പരീക്ഷണ വാഹന  ( ടെസ്റ്റ് മ്യൂൾ ) ഫോട്ടോകളെ അടിസ്ഥാനമാക്കി പലരും ഇതിനകം മാറ്റങ്ങൾ എന്തൊക്കെയെന്ന് കണ്ടെത്തിക്കഴിഞ്ഞു. ( Image Credit Source  Maruti Website )

1 / 5
പുതിയ ഹെഡ്‌ലാമ്പും പുനർരൂപകൽപ്പന ചെയ്ത ടെയിൽ-ലൈറ്റുകളും ഈ പ്രോട്ടോടൈപ്പ് മോഡലിൽ ദൃശ്യമാണ്. കൂടാതെ, മുൻവശത്തെ ഗ്രില്ലിലും മാറ്റങ്ങളുണ്ടെന്നാണ് പുറത്ത് വന്ന ഫോട്ടോയെ അധാരമാക്കി പ്രമുഖ ഓട്ടോ മൊബൈൽ കണ്ടന്റ് ക്രിയേറ്റർമാർ പറയുന്നത്.

2 / 5
പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിൽ സ്റ്റീൽ വീലുകളാണ് കാണാൻ കഴിയുന്നത്, അപ്പോൾ സ്വാഭാവികമായും അലോയ് വീൽ ഡിസൈനിലും മാറ്റങ്ങൾ പ്രതീക്ഷിക്കാം. എന്നാൽ വാഗൺആറിന്റെ തനതായ 'ടോൾ-ബോയ്' രൂപത്തിൽ മാറ്റമൊന്നുമില്ല. പുൾ-ടൈപ്പ് ഡോർ ഹാൻഡിലുകളും അങ്ങനെ തന്നെ നിലനിർത്തിയിരിക്കുന്നു.

3 / 5
ബ്രെസ്സ (Brezza), ബലേനോ (Baleno) തുടങ്ങിയ മോഡലുകളിൽ പുതിയ എൻജിനുകൾ അവതരിപ്പിച്ച് ഈ അുത്തിടെയാണ് കമ്പനി ഉപഫോക്താക്കളെ ഞെട്ടിച്ചത്. അതിന് സമാനമായി വാ​ഗൺ ആറിൽ പുത്തൻ എൻജിൻ ഓപ്ഷൻ വരുമോ എന്നാണ് പലരുടെയും സംശയം.

4 / 5
എൻജിനിൽ  വലിയ മാറ്റങ്ങൾ ഉണ്ടായേക്കാം എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. നിലവിൽ 1.0 ലിറ്റർ ത്രീ-സിലിണ്ടർ പെട്രോൾ എൻജിൻ, ഫാക്ടറി-ഫിറ്റഡ് സിഎൻജി ഓപ്ഷൻ, 1.2 ലിറ്റർ ഫോർ-സിലിണ്ടർ പെട്രോൾ എൻജിൻ എന്നിങ്ങനെയാണ് വാ​ഗൺ ആറിന്റെ പവർട്രെയിൻ വരുന്നത്. നിലവിൽ LXi, VXi, ZXi, ZXi+ എന്നീ വകഭേദങ്ങളിലാണ് വാഗൺആർ ലഭ്യമാകുന്നത്.  4.99 ലക്ഷം മുതൽ 7.24 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില വരുന്നത്.

5 / 5

Follow Us