AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Hair Loss in Men: പുരുഷന്മാരിലെ മുടികൊഴിച്ചിലും കഷണ്ടിയും; കാരണങ്ങളും പരിഹാര മാർഗങ്ങളും വിശദമായി അറിയാം

Why Men Lose Hair: Causes of Baldness and Best Treatments to Regrow Hair: പാരമ്പര്യ കഷണ്ടിയുള്ള 25 സതമാനം പുരുഷന്മാരിലും 21 വയസിന് മുൻപ് തന്നെ കഷണ്ടി ആരംഭികാറുണ്ട്. 35 വയസാകുമ്പോഴേക്കും 66 ശതമാനം പെരിൽ മുടി കൊഴിച്ചിൽ വലിയ രീതിയിൽ പ്രകടമാകും. 50 വയസ്സ് പിന്നിടുന്നതോടെ 85 ശതമാനം പുരുഷന്മാരുടെയും മുടിയുടെ ഉള്ള് ഗണ്യമായി കുറയുന്നതായും അമേരിക്കൻ ഹെയർ ലോസ്സ് അസോസിയേഷൻ വ്യക്തമാക്കുന്നു

Hair Loss in Men: പുരുഷന്മാരിലെ മുടികൊഴിച്ചിലും കഷണ്ടിയും; കാരണങ്ങളും പരിഹാര മാർഗങ്ങളും വിശദമായി അറിയാം
പ്രതീകാത്മക ചിത്രം Image Credit source: Unsplash
Sumeesh T Unneen
Sumeesh T Unneen | Published: 28 Oct 2026 | 08:25 PM

ചെറുപ്പത്തിൽ തന്നെ നെറ്റി കയറുന്നതും മുടി കൊഴിയുന്നതും ഇന്ന് മിക്ക പുരുഷൻമാരെയും അലട്ടുന്ന വലിയ പ്രശ്നമാണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും ഇതിന് ശാശ്വതമായ പരിഹാരമുണ്ടോ എന്നും പലർക്കും സംശയമുണ്ടാകാം. പുരുഷൻമാരിലെ മുടികൊഴിച്ചിലിൻ്റെ പ്രധാന കാരണങ്ങളും പ്രതിരോധ മാർഗങ്ങളും നൂതന ചികിത്സാ രീതികളും എന്തെല്ലാമാണെന്ന് വിശദാമായി പരിശോധിക്കാം.

പുരുഷന്മാരിൽ കഷണ്ടി ഉണ്ടാകാനുള്ള പ്രധാന കാരണം ‘ആൻഡ്രോജെനറ്റിക് അലോപ്പിഷ്യ’ അഥവ പാരമ്പോര്യ കഷണ്ടിയാണ്. അമേരിക്കൻ ഹെയർ ലോസ്സ് അസോസിയേഷൻ്റെ കണക്കുകൾ പ്രകാരം, 95 ശതമാനം പുരുഷന്മാരിലും മുടികൊഴിച്ചിലിന് കാരണം ഇതാണ്. ടെസ്റ്റോസ്റ്റിറോണിൻ്റെ ഉപോൽപ്പന്നമായ ഡി.എച്ച്.ടിയോടുള്ള ജെനറ്റിക് സെൻസിറ്റിവിയാണ് ഇതിലേക്ക് നയിക്കുന്നത്. ഇത് ഹെയർ ഫോളിക്യൂളുകളെ ചുരുക്കുകയും മുടിയുടെ ആയുസ്സ് കുറയ്ക്കുകയും ചെയ്യുന്നു. ക്രമേണ മുടിയുടെ വളർച്ച പൂർണമായും നിലയ്ക്കും. തലയുടെ മുകൾ ഭാഗത്തും വശങ്ങളിലുമായി മുടി കൊഴിഞ്ഞ് തുടങ്ങുന്നതും നെറ്റി കയറുന്നതുമാണ് ഇതിൻ്റെ പ്രധാന ലക്ഷണങ്ങൾ.

പാരമ്പര്യ കഷണ്ടിയുള്ള 25 സതമാനം പുരുഷന്മാരിലും 21 വയസിന് മുൻപ് തന്നെ കഷണ്ടി ആരംഭികാറുണ്ട്. 35 വയസാകുമ്പോഴേക്കും 66 ശതമാനം പെരിൽ മുടി കൊഴിച്ചിൽ വലിയ രീതിയിൽ പ്രകടമാകും. 50 വയസ്സ് പിന്നിടുന്നതോടെ 85 ശതമാനം പുരുഷന്മാരുടെയും മുടിയുടെ ഉള്ള് ഗണ്യമായി കുറയുന്നതായും അമേരിക്കൻ ഹെയർ ലോസ്സ് അസോസിയേഷൻ വ്യക്തമാക്കുന്നു.

Also Read: 40 വയസ്സിന് ശേഷം ക്രിയാറ്റിൻ ഉപയോഗിക്കുന്നത് പ്രശ്നമാണോ? യാഥാർത്ഥ്യം അറിയാം!

പാരമ്പര്യത്തിന് പുറമെ മറ്റു കാരണങ്ങൾ കൊണ്ടും മുടികൊഴിച്ചിൽ ഉണ്ടാകാം. ശരിരത്തിലെ പ്രതിരോധ സംവിധാനം ഹെയർ ഫോളിക്യുളുകളെ ആക്രമിക്കുന്ന ‘അലോപ്പിഷ്യ ഏരിയേറ്റ’, കടുത്ത മാനസ്സിക സമ്മർദ്ദം ശസ്ത്രക്രിയ എന്നിവയ്ക്ക് ശേഷം ഉണ്ടാകുന്ന ‘ടെലോജൻ എഫ്ലൂവിയം’ എന്നീ അവസ്ഥകൾ മുടികൊഴിച്ചിലിന് കാരണമാകും. ഇതിന് പുറമെ കാൻസർ, രക്തസമ്മർദ്ദം, കൊളസ്ട്രോൾ, വിശാദരോഗം, മുഖക്കുരു എന്നിവയ്ക്ക് കഴിക്കുന്ന ചില മരുന്നുകളുടെ പാർശ്വഫലമായും മുടി കൊഴിയാൻ സാധ്യതയുയുണ്ട്.

എന്താണ് പരിഹാരം?

മുടി കൊഴിച്ചിൽ തടയാൻ ഇന്ന് നിരവധി ചികിത്സാ രീതികൾ ലഭ്യമാണ്. തലയോട്ടിയിലെ ബ്ലഡ് സർക്കുലേഷൻ വർധിപ്പിച്ച് മുടിവളർച്ചയെ സഹായിക്കുന്ന ലേസർ ചികിത്സാ ഇന്ന് വ്യാപകമാണ്. മുടി വളരുന്ന ഭാഗത്ത് നിന്ന് വേരുകളെടുത്ത് മുടിയില്ലാത്ത ഭാഗത്ത് വച്ചുപിടിപ്പിക്കുന്ന ഹെയർ ട്രാൻസ്പ്ലാൻ്റ് സർജറികളായ എഫ്.യു.ടി, എഫ് യു.ഇ എന്നിവയാണ് ശാശ്വതമായ മറ്റൊരു പരിഹാരം. പാരമ്പര്യ കഷണ്ടി പൂർണമായി തടയാൻ കഴിയില്ലെങ്കിലും തുക്കത്തിൽ തന്നെ ശ്രദ്ധിച്ചാൽ വലിയൊരുപരിധിവരെ നിയന്ത്രിക്കാനാകും. ദിവസവും തലയോട്ടിയിൽ മസാജ് ചെയ്യുന്നത് രക്തയോട്ടം വർധിപ്പിക്കാൻ സഹായിക്കും പുകവലി പൂർണമായും ഉപേക്ഷിക്ക. മാനസിക സമ്മർദ്ദം കുറയ്ക്കാൻ വ്യായാമം യോഗ എന്നിവ ചെയ്യാം, പ്രോട്ടീനും വിറ്റാമിനുകളും അയണും ധാരാളമടങ്ങിയ പോഷകാഹാരങ്ങൾ ഡയറ്റിൽ ശീലമാക്കുക.

English Summary

Male pattern baldness, primarily driven by genetics and DHT, affects most men. While largely irreversible, treatments like laser therapy, and hair transplants, alongside lifestyle changes, can effectively restore growth.

നിരാകരണം: ഈ വാർത്തയിൽ പറയുന്ന കാര്യങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിനെ അംഗീകൃത മെഡിക്കൽ ഉപദേശമായി കണക്കാക്കരുത്. ആരോഗ്യപരമായ സംശയങ്ങൾക്ക് എപ്പോഴും ഒരു ഡോക്ടറെ സമീപിക്കുക.

Follow Us