AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Mahalakshmi Rajayog 2026: ദീപാവലിക്ക് മുന്നോടിയായി മഹാലക്ഷ്മി രാജയോഗം! ഈ 4 രാശിക്കാർക്ക് സാമ്പത്തിക മുന്നേറ്റവും കരിയറിൽ പുരോഗതിയും

Mahalakshmi Rajayog 2026 Lucky Zodiac SIgns:ഇത് ചില രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങൾ, ബിസിനസ് തൊഴിൽ പുരോഗതി എന്നിവ കൊണ്ടുവരും. ദീപാവലിക്ക് മുമ്പായാണ് ഈ യോഗം പ്രധാനമായും രൂപപ്പെടുന്നത് ഇത് എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ സ്വാധീനിക്കും എങ്കിലും നാലു രാശിക്കാർക്ക് കൂടുതൽ ഭാഗ്യം കൊണ്ടുവരും. കർക്കിടകത്തിൽ രൂപംകൊള്ളുന്ന മഹാലക്ഷ്മി രാജയോഗം ആർക്കൊക്കെയാണ് ഭാഗ്യം കൊണ്ടുവരുന്നത്...

Mahalakshmi Rajayog 2026: ദീപാവലിക്ക് മുന്നോടിയായി മഹാലക്ഷ്മി രാജയോഗം! ഈ 4 രാശിക്കാർക്ക് സാമ്പത്തിക മുന്നേറ്റവും കരിയറിൽ പുരോഗതിയും
Mahalakshmi Raja YogaImage Credit source: Tv9 Network
Ashli C
Ashli C | Published: 28 Oct 2026 | 08:21 PM

ജ്യോതിഷപ്രകാരം ചൊവ്വയെ ഗ്രഹങ്ങളുടെ അധിപനായാണ് കണക്കാക്കുന്നത്. ധൈര്യം വീര്യം ശക്തി ധൈര്യം എന്നിവയുടെ ഘടകമാണ് ഈ ചൊവ്വ. ഇത് 45 ദിവസത്തിൽ ഒരിക്കൽ രാശി മാറും. നിലവിൽ ചൊവ്വ കർക്കിടകം രാശിയിലാണ് സഞ്ചരിക്കുന്നത്. ഈ സാഹചര്യത്തിൽ മനസ്സിന്റെ ഘടകമായി കണക്കാക്കപ്പെടുന്ന ചന്ദ്രൻ കർക്കടക രാശിയിൽ പ്രവേശിക്കുന്നു. കർക്കിടക രാശിയിൽ ചൊവ്വയും ചന്ദ്രനും കൂടിച്ചേർന്ന മഹാലക്ഷ്മി രാജയോഗം സൃഷ്ടിക്കും. നവംബർ ഒന്നിനാണ് ഇത് രൂപം കൊള്ളുന്നത്.

ഇത് ചില രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങൾ, ബിസിനസ് തൊഴിൽ പുരോഗതി എന്നിവ കൊണ്ടുവരും. ദീപാവലിക്ക് മുമ്പായാണ് ഈ യോഗം പ്രധാനമായും രൂപപ്പെടുന്നത് ഇത് എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ സ്വാധീനിക്കും എങ്കിലും നാലു രാശിക്കാർക്ക് കൂടുതൽ ഭാഗ്യം കൊണ്ടുവരും. കർക്കിടകത്തിൽ രൂപംകൊള്ളുന്ന മഹാലക്ഷ്മി രാജയോഗം ആർക്കൊക്കെയാണ് ഭാഗ്യം കൊണ്ടുവരുന്നത് എന്ന് നോക്കാം.

ALSO READ:2027 ൽ ഏഴരശനിയുടെ ദോഷഫലങ്ങൾ ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടി വരിക ഈ 4 രാശികൾ! നിങ്ങളും ഉണ്ടോ?

കർക്കിടകം

കർക്കിടകം രാശിയുടെ ഒന്നാം ഭാവത്തിലാണ് മഹാലക്ഷ്മി രാജയോഗം രൂപം കൊള്ളുന്നത്. ഇത് മൂലം ഈ രാശിക്കാരുടെ സാമ്പത്തിക സ്ഥിതിയിൽ നല്ല പുരോഗതി ഉണ്ടാകും. വളരെ കാലമായി പൂർത്തിയാക്കാൻ കഴിയാത്ത ജോലികൾ നിങ്ങൾക്ക് വിജയകരമായി പൂർത്തിയാക്കാൻ സാധിക്കും. വരുമാനം വർദ്ധിക്കുന്നതിന് പുതിയ അവസരങ്ങൾ ലഭ്യമാകും. ജോലി ചെയ്യുന്നവർക്ക് ഈ കാലയളവിൽ നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും.

മേടം

മേടം രാശിയുടെ നാലാം ഭാവത്തിലാണ് മഹാലക്ഷ്മി രാജയോഗം രൂപം കൊള്ളുന്നത്. ഇത് മൂലം ഈ രാശിക്കാർക്ക് അവരുടെ കരിയറിലും ബിസിനസിലും അപ്രതീക്ഷിതമായി നല്ല ലാഭം ലഭിക്കും. ജോലി അന്വേഷിക്കുന്നവർക്ക് നല്ല ജോലി ലഭിക്കും. സാമ്പത്തിക മുന്നേറ്റം ഉണ്ടാകും. തിടുക്കത്തിൽ സാമ്പത്തിക തീരുമാനങ്ങൾ എടുക്കരുത്. നിക്ഷേപങ്ങൾ നടത്തുന്നെങ്കിൽ നിങ്ങൾ അതിനെക്കുറിച്ച് പൂർണമായും അറിഞ്ഞിരിക്കുകയും ജാഗ്രതയോടെ തീരുമാനമെടുക്കുകയും ചെയ്യുക.

തുലാം

തുലാം രാശിയുടെ പത്താം ഭാവത്തിൽ മഹാലക്ഷ്മി രാജയോഗം ഉണ്ടാകുന്നു ഇത് ആ രാശിക്കാരുടെ സാമ്പത്തിക സ്ഥിതി കൂടുതൽ മെച്ചപ്പെടുത്തും ജോലി ചെയ്യുന്നവർക്ക് ഓഫീസിൽ പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കാനുള്ള സാധ്യതയുണ്ട് ബിസിനസുകാർക്ക് പുതിയ സുഹൃത്തുക്കളെ ലഭിക്കും. ഈ സൗഹൃദങ്ങൾ നല്ല ഫലങ്ങൾ നൽകാൻ സാധ്യത. വരുമാനം വർദ്ധിപ്പിക്കാനുള്ള അവസരങ്ങൾ ഉണ്ടാകും ചെലവുകൾ നിയന്ത്രിക്കയാണെങ്കിൽ സമ്പാദ്യം വർദ്ധിക്കും.

കുംഭം

കുംഭം രാശിയുടെ ആറാം ഭാവത്തിലാണ് മഹാലക്ഷ്മി രാജയോഗം രൂപം കൊള്ളുന്നത്. ഇതുമൂലം ഈ രാശിക്കാർക്ക് ജോലിസ്ഥലത്ത് പുരോഗതിക്കുള്ള അവസരങ്ങൾ ലഭിക്കും. വളരെ കാലമായി കുടുങ്ങിക്കിടക്കുന്ന പണം നിങ്ങളുടെ കൈകളിൽ എത്തും. ബിസിനസിലെ പുതിയ പദ്ധതികളിൽ നിന്ന് നല്ല സാമ്പത്തിക നേട്ടങ്ങൾ ലഭിക്കാനുള്ള സാധ്യത കാണുന്നു. തൊഴിൽപരമായി ഈ കാലയളവിൽ ലഭ്യമായ അവസരങ്ങൾ നിങ്ങൾ പൂർണമായും വിനിയോഗിക്കുകയാണെങ്കിൽ നിങ്ങൾക്ക് നല്ല ഉയരങ്ങളിൽ എത്താൻ സാധിക്കും. പ്രധാനമായും നിങ്ങളുടെ കഠിനാധനത്തിന്റെ ഫലം നിങ്ങൾക്ക് ഈ കാലയളവിൽ ലഭിക്കും.

ENGLISH SUMMARY

The conjunction of Mars and the Moon in the sign of Cancer (Karkidaka Rashi) will create the ‘Mahalakshmi Raja Yoga’. This alignment will take place on November 1st. It is set to bring financial gains as well as progress in business and career for individuals of certain zodiac signs. Occurring just before Diwali, this planetary combination will influence the lives of all zodiac signs, though it will prove especially fortunate for four of them.

Follow Us