AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Asia Cup 2025: ഐസിസിയുടെ നടപടി താങ്ങാൻ വയ്യ; ഏഷ്യാ കപ്പ് ബഹിഷ്കരണത്തിൽ നിന്ന് പിന്മാറി പാകിസ്താൻ

Pakistan In Asia Cup: ഏഷ്യാ കപ്പ് ബഹിഷ്കരണത്തിൽ നിന്ന് പിന്മാറി പാകിസ്താൻ. ഐസിസിയുടെ നടപടി താങ്ങാൻ കഴിയാത്തതിനാലാണ് തീരുമാനം.

Abdul Basith
Abdul Basith | Published: 16 Sep 2025 | 06:06 PM
ഐസിസിയുടെ നടപടി താങ്ങാൻ കഴിയാത്തതിനാൽ ഏഷ്യാ കപ്പ് ബഹിഷ്കരണത്തിൽ നിന്ന് പിന്മാറി പാകിസ്താൻ. ഹസ്തദാന വിവാദവുമായി ബന്ധപ്പെട്ട് പിസിബി ഏഷ്യാ കപ്പ് ബഹിഷ്കരിക്കാൻ ആലോചിക്കുകയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിലാണ് ഇപ്പോൾ പുതിയ അപ്ഡേറ്റ്. (Image Credits- PTI)

1 / 5
ഇന്ത്യക്കെതിരായ മത്സരത്തിലെ റഫറി ആൻഡി പൈക്രോഫ്റ്റിനെ മാറ്റിയില്ലെങ്കിൽ ഏഷ്യാ കപ്പ് ബഹിഷ്കരിക്കുമെന്നായിരുന്നു പാകിസ്താൻ്റെ ഭീഷണി. ക്രിക്കറ്റിൻ്റെ മാന്യതയ്ക്ക് നിരക്കാത്ത പ്രവൃത്തി പൈക്രോഫ്റ്റിൽ നിന്നുണ്ടായെന്നും അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്നും പിസിബി ആവശ്യപ്പെട്ടു.

2 / 5
ടോസിൻ്റെ സമയത്ത് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് ഹസ്തദാനം നൽകരുതെന്ന് പാകിസ്താൻ ക്യാപ്റ്റൻ സൽമാൻ അലി ആഘയോട് പൈക്രോഫ്റ്റ് ആവശ്യപ്പെട്ടു എന്നായിരുന്നു പിസിബിയുടെ ആരോപണം. ഈ ആരോപണം നേരത്തെ തന്നെ ഐസിസി തള്ളിയിരുന്നു.

3 / 5
ഇതോടെയാണ് പാകിസ്താൻ ഏഷ്യാ കപ്പ് ബഹിഷ്കരിക്കുമെന്ന് ഭീഷണി മുഴക്കിയത്. എന്നാൽ, ഐസിസി നടപടി താങ്ങാനാവില്ലെന്ന കണക്കുകൂട്ടലിനെ തുടർന്ന് ബഹിഷ്കരണത്തിൽ നിന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് പിന്മാറിയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

4 / 5
ഏഷ്യാ കപ്പിൽ പാകിസ്താനെ ഇന്ത്യ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 128 റൺസിൻ്റെ വിജലയക്ഷ്യമാണ് മുന്നോട്ടുവച്ചത്. ഇത് 4.1 ഓവർ ബാക്കിനിർത്തി മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. കുൽദീപ് യാദവായിരുന്നു കളിയിലെ താരം.

5 / 5
Follow Us