AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Diwali Bonus 2026: കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് ലോട്ടറി; ബോണസ് പ്രഖ്യാപിച്ചു, കയ്യില്‍ കിട്ടുന്നത് ഇത്രയും

Panvel Municipal Corporation Diwali Bonus 2026 Up to 35,000 for Employees: മേയര്‍ നിതിന്‍ പാട്ടീലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിലാണ് ബോണസ് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. നഗരസഭയിലെ ഹൗസ് ലീഡര്‍ അഡ്വ. പ്രകാശ് ബിനേദര്‍ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. യോഗത്തില്‍ നിര്‍ദേശത്തിന് ഏകകണ്ഠമായ അംഗീകാരം ലഭിച്ചു.

Diwali Bonus 2026: കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് ലോട്ടറി; ബോണസ് പ്രഖ്യാപിച്ചു, കയ്യില്‍ കിട്ടുന്നത് ഇത്രയും
പ്രതീകാത്മക ചിത്രംImage Credit source: NurPhoto/Getty Images Creative 2026
Shiji M K
Shiji M K | Published: 26 Oct 2026 | 12:28 PM

ദീപാവലി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ജീവനക്കാര്‍ക്ക് ഉത്സവബോണസ് പ്രഖ്യാപിച്ച് പന്‍വേല്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. സ്ഥിരം ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും 35,000 രൂപ വീതം എക്‌സ് ഗ്രേഷ്യ നല്‍കാനാണ് തീരുമാനം. പ്രാഥമിക സ്‌കൂള്‍ അധ്യാപകര്‍ ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളിലുള്ള 1,358 പേര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഉത്സവകാലത്ത് ജീവനക്കാര്‍ക്ക് അധിക സാമ്പത്തിക സഹായം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

മേയര്‍ നിതിന്‍ പാട്ടീലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിലാണ് ബോണസ് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. നഗരസഭയിലെ ഹൗസ് ലീഡര്‍ അഡ്വ. പ്രകാശ് ബിനേദര്‍ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. യോഗത്തില്‍ നിര്‍ദേശത്തിന് ഏകകണ്ഠമായ അംഗീകാരം ലഭിച്ചു. നഗരത്തിലെ വിവിധ പൊതുസേവനങ്ങളിലും ഭരണപരമായ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്ന ജീവനക്കാര്‍ക്ക് ദീപാവലി ആഘോഷങ്ങള്‍ കൂടുതല്‍ ആശ്വാസകരമാക്കാന്‍ ഈ സാമ്പത്തിക സഹായം ഉപകരിക്കുമെന്നാണ് പ്രതീക്ഷ.

സ്ഥിരം ജീവനക്കാര്‍ക്ക് 35,000 രൂപ

നഗരസഭയിലെ സ്ഥിരം ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും 35,000 രൂപ വീതമാണ് എക്‌സ് ഗ്രേഷ്യയായി ലഭിക്കുക. ജീവനക്കാരുടെ വിഭാഗമനുസരിച്ച് വ്യത്യസ്ത തുകകളാണ് അനുവദിച്ചിരിക്കുന്നത്. പ്രാഥമിക സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് 15,000 രൂപ വീതം നല്‍കും. നഗരസഭയ്ക്ക് കീഴിലുള്ള പ്രത്യേക സര്‍ക്കാര്‍ പദ്ധതികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് 10,000 രൂപ വീതവും ലഭിക്കും.

ദേശീയ നഗര ഉപജീവന ദൗത്യം (NULM), പ്രധാനമന്ത്രി ആവാസ് യോജന (PMAY), ദേശീയ നഗര ആരോഗ്യ ദൗത്യം (NUHM) തുടങ്ങിയ പദ്ധതികളുമായി ബന്ധപ്പെട്ട ജീവനക്കാരാണ് 10,000 രൂപയുടെ ആനുകൂല്യം ലഭിക്കുന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. പ്രതിഫലാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍, ആശാ പ്രവര്‍ത്തകര്‍, ഗ്രൂപ്പ് പ്രൊമോട്ടര്‍മാര്‍ എന്നിവര്‍ക്കും ഈ തുക ലഭിക്കും.

Also Read: 8th Pay Commission: ലീവ് എൻകാഷ്‌മെന്റ് പരിധി 450 ദിവസം? 8-ാം ശമ്പള കമ്മീഷനിൽ ‘അവധി’ നേട്ടവും!

ആകെ 1,358 പേര്‍ക്ക് ആനുകൂല്യം

നഗരസഭ പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ആകെ 1,358 പേര്‍ക്കാണ് ബോണസ് ലഭിക്കുക. ഇതില്‍ 817 സ്ഥിരം ജീവനക്കാരും ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. പ്രാഥമിക സ്‌കൂളുകളിലെ 66 അധ്യാപകര്‍ക്കും ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്ന മൂന്ന് ഉദ്യോഗസ്ഥര്‍ക്കും ആനുകൂല്യം ലഭിക്കും.

ഇതിനുപുറമെ, ദേശീയ നഗര ആരോഗ്യ ദൗത്യവുമായി ബന്ധപ്പെട്ട 219 ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും ബോണസ് അനുവദിച്ചിട്ടുണ്ട്. 235 ആശാ പ്രവര്‍ത്തകര്‍ക്കും ഗ്രൂപ്പ് പ്രൊമോട്ടര്‍മാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. നഗരസഭയുടെ വിവിധ വകുപ്പുകളിലും പദ്ധതികളിലും ജോലി ചെയ്യുന്നവരെ ഉള്‍പ്പെടുത്തിയുള്ളതാണ് ഈ വിതരണം.

ദീപാവലിക്ക് മുമ്പ് തുക വിതരണം ചെയ്യും

ബോണസ് വിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനുള്ള ഭരണപരമായ നടപടികള്‍ പുരോഗമിക്കുകയാണെന്ന് പന്‍വേല്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. ദീപാവലി ആഘോഷങ്ങള്‍ക്ക് മുമ്പായി അര്‍ഹരായ ജീവനക്കാര്‍ക്ക് തുക ലഭ്യമാക്കുകയാണ് ലക്ഷ്യം.

English Summary

A municipal corporation has announced Diwali ex-gratia payments for 1,358 employees. Permanent staff will receive 35,000 each, primary school teachers 15,000, and eligible workers under specific schemes 10,000. The administration is taking steps to process payments before Diwali, but an exact payment date has not been specified.

Follow Us