Bajaj Chetak New Scooter : എതിരാളികൾക്ക് ചേതക്കിന്റെ ചെക്ക്! രണ്ട് പുത്തൻ മോഡലുകൾ കൂടി വിപണിയിലേക്ക് | Bajaj Chetak, Two New Electric Scooter Models Launch Soon, Price and Details Malayalam news - Malayalam Tv9

Bajaj Chetak New Scooter : എതിരാളികൾക്ക് ചേതക്കിന്റെ ചെക്ക്! രണ്ട് പുത്തൻ മോഡലുകൾ കൂടി വിപണിയിലേക്ക്

Updated On: 

25 Jul 2026 | 01:10 AM

Bajaj Chetak New Models : ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ അനുദിനം മത്സരം കടുത്തു വരികയാണ്. നിലവിലുള്ള ബ്രാൻഡുകൾക്ക് പുറമേ പുത്തൻ കമ്പനികളും മേഖലയിലേക്ക് രംഗപ്രവേശനം ചെയ്യുകയാണ്. ഇപ്പോഴുള്ള ബ്രാൻഡുകൾ ആവട്ടെ പുതിയ പുതിയ വേരിയന്റുകൾ അവതരിപ്പിച്ചു കൊണ്ടേയിരിക്കുന്നു. ഇത് വിപണിയിൽ വൻ മത്സരമാണ് സൃഷ്ടിക്കുന്നത്. ബജാജിന്റെ ഇലക്ട്രിക് വിഭാഗമായ ചേതക്കും ഇക്കാര്യത്തിൽ ഒരടി പിന്നോട്ടില്ല.

1 / 5
ബജാജിന്റെ ചേതക്ക് വൈകാതെ തന്നെ  പുതിയ രണ്ട് മോഡൽ  സ്കൂട്ടറുകൾ പുറത്തിറക്കും എന്നാണ്  ലഭിക്കുന്ന വിവരം. വരുന്ന ആറുമാസത്തിനുള്ളിൽ പുത്തൻ സ്കൂട്ടറുകൾ വിപണിയിലേക്ക് എത്തും. വിപണിയിലെ ആവശ്യകതയും  കൂടുതൽ വില്പനയും  ലക്ഷ്യമിട്ടാണ് കമ്പനി പുതിയ പരീക്ഷണങ്ങൾ നടത്തുന്നത്. ഇത് സെഗ്മെന്റിലെ മത്സരം  ഒന്നുകൂടി കടുപ്പിക്കും. ( Image Credit Source Social Media)

2 / 5
ഇനി ഇറങ്ങാൻ പോകുന്ന വാഹനങ്ങളുടെ പ്രത്യേകതകളിലേക്ക് വന്നാൽ, ഒരു മോഡൽ സാധാരണക്കാർക്ക് കയ്യിൽ ഒതുങ്ങുന്ന വിധത്തിൽ ബജറ്റ് സ്കൂട്ടർ ആയിരിക്കും. അടുത്തത് എല്ലാവിധ ഫീച്ചറുകളോടും കൂടിയ   പ്രീമിയം  മോഡൽ ആയിരിക്കും  ലോഞ്ച് ചെയ്യുക. കമ്പനി ഇതിനകം തന്നെ  രണ്ടു മോഡലുകൾ അണിയറയിൽ ഒരുങ്ങുന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

3 / 5
 നിലവിൽ മൂന്ന് സീരിയസുകളിലായി  അഞ്ച് മോഡൽ ഇലക്ട്രിക് സ്കൂട്ടറുകളാണ്  ബജാജിന്റെ ലൈനപ്പിൽ ഉള്ളത്. C2501, C3001, C3501, C3502, C3503 എന്നിവയാണ് ആ മോഡലുകൾ. ഏറ്റവും ബേസ് മോഡലായ C2501 ന് 95802 രൂപയാണ് എക്സ് ഷോറൂം വിലയായി വരുന്നത്. ഉയർന്ന മോഡലിന് 124157 രൂപയും വരും.

4 / 5
 എൻട്രി ലെവൽ സ്കൂട്ടർ  മോഡലുകളിൽ ചേതക്കിന് വിപണിയിൽ മികച്ച സ്വീകരണം ആണ് ലഭിക്കുന്നത്.  ബജാജ് എന്ന ബ്രാന്റിനോടുള്ള വിശ്വാസ്യതയും വാഹനത്തിന്റെ നിലവാരവും ആണ് അതിൽ പ്രധാന ഘടകങ്ങളായി  പ്രവർത്തിക്കുന്നത്. കൂടുതലായും സ്ത്രീകളും പ്രായമായവരുമാണ് ചേതക് ഉപയോഗിക്കുന്നത്. ഒഴുക്കുള്ള മനോഹരമായ വാഹനത്തിന്റെ രൂപകൽപ്പന  ആരെയും ആകർഷിക്കും.

5 / 5
 പുതിയ മോഡലുകൾ ഇറക്കുന്നതിനൊപ്പം തന്നെ, കമ്പനി നിലവിലെ തങ്ങളുടെ ഉൽപാദനം  വർദ്ധിപ്പിക്കാനും ആലോചിക്കുന്നുണ്ട്. നിലവിലുള്ള ഉത്പാദനം ഇരട്ടിയാക്കാനാണ് ബജാജ് പദ്ധതിയിടുന്നത്. ഇതുവഴി വാഹനത്തിന്റെ ബുക്കിംഗ് പീരിയഡ്  വളരെ കുറച്ചു കൊണ്ടുവരാൻ സാധിക്കും. ഇങ്ങനെ ചെയ്യുന്നത് വഴിയും കൂടുതൽ സെയിൽസ് നേടാം എന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ.

Follow Us
കറ്റാർവാഴ ജെൽ വീട്ടിൽ തയ്യാറാക്കാം മിനിറ്റുകൾക്കകം
കീശകീറില്ല! ചെടികൾ വേഗത്തിൽ വളരും, ഈ സൂത്രങ്ങൾ പരീക്ഷിക്കൂ
ആഴ്ചയിൽ എത്ര ദിവസം മുടിയിൽ എണ്ണ തേയ്ക്കണം?
റോസാ പൂവ് കുല കുലയായി പൂക്കണോ? അടുക്കളയിലെ ഇതൊന്ന് മതി
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി