ബെംഗളൂരു റിങ് റോഡ് യാഥാര്‍ഥ്യത്തിലേക്ക്; 210 കിലോമീറ്റര്‍ പറക്കാനൊരുങ്ങിക്കോളൂ | Bengaluru 210 km intermediate ring road back on track with new alignment, check route details Malayalam news - Malayalam Tv9

Bengaluru Ring Road: ബെംഗളൂരു റിങ് റോഡ് യാഥാര്‍ഥ്യത്തിലേക്ക്; 210 കിലോമീറ്റര്‍ പറക്കാനൊരുങ്ങിക്കോളൂ

Published: 

22 Apr 2026 | 11:09 AM

Bengaluru Ring Road Project Gets New Life: നിലവില്‍ ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ നിര്‍ദേശപ്രകാരമാണ് പദ്ധതിക്ക് വീണ്ടും ജീവന്‍ വെക്കുന്നത്. നഗരത്തിന് ചുറ്റുമുള്ള 12 പ്രദേശങ്ങളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് കടന്നുപോകുന്നതിനാല്‍ തന്നെ കൂടുതല്‍ ഭൂമിയും പദ്ധതിക്ക് ആവശ്യമാണ്. 210 കിലോമീറ്ററാണ് പാതയുടെ ആകെ നീളം.

1 / 5
ഏറെനാളായി മുടങ്ങിക്കിടന്ന ബെംഗളൂരു ഇന്റര്‍മീഡിയേറ്റ് റിംങ് റോഡ് നിര്‍മാണം ആരംഭിക്കാന്‍ പോകുന്നു. ബെംഗളൂരു മെട്രോ പൊളിറ്റന്‍ റീജിയണല്‍ ഡെവലപ്പ്‌മെന്റ് അതോറിറ്റി നടപ്പിലാക്കുന്ന പാതയുടെ നിര്‍മാണം 2007ലാണ് ആരംഭിച്ചത്. എന്നാല്‍ നിയമപരമായ തര്‍ക്കങ്ങളും ഭൂമി ഏറ്റെടുക്കലില്‍ നേരിട്ട വെല്ലുവിളികളും കാരണം പദ്ധതി വൈകി. (Image Credit Source: Getty Images)

2 / 5
നിലവില്‍ ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ നിര്‍ദേശപ്രകാരമാണ് പദ്ധതിക്ക് വീണ്ടും ജീവന്‍ വെക്കുന്നത്. നഗരത്തിന് ചുറ്റുമുള്ള 12 പ്രദേശങ്ങളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് കടന്നുപോകുന്നതിനാല്‍ തന്നെ കൂടുതല്‍ ഭൂമിയും പദ്ധതിക്ക് ആവശ്യമാണ്. 210 കിലോമീറ്ററാണ് പാതയുടെ ആകെ നീളം.

3 / 5
തട്ടേക്കരെ, ഹരോഹള്ളി, ബിഡദി, തവരെക്കെരെ, നെലമംഗല, ദേവനഹള്ളി, ഹോസ്‌കോട്ട്, ദൊമ്മസാന്ദ്ര, ആനേക്കല്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന നിര്‍ദ്ദിഷ്ട പാത ബെംഗളൂരുവിന്റെ ഉള്‍നാടന്‍ മേഖലകളിലേക്ക് വികസനം അതിവേഗം എത്തിക്കാനും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.

4 / 5
പദ്ധതിയുടെ അലൈന്‍മെന്റ് തിരുത്തിയത് നേരത്തെ കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടിരുന്നു. റൂട്ടിലുള്ള മാറ്റങ്ങളാണ് ഇതിന് കാരണമായത്. ഇതേതുടര്‍ന്ന് 2022 ഓഗസ്റ്റില്‍ കര്‍ണാടക ഹൈക്കോടതി പാതയുടെ അലൈന്‍മെന്റില്‍ വീണ്ടും മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ദേശിച്ചു. വിദഗ്ധസംഘം തന്നെയാണ് പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

5 / 5
2023ല്‍ പിഡബ്ല്യൂഡി റോഡുകളെയും ഉള്‍പ്പെടുത്തി അലൈന്‍മെന്റ് ഉണ്ടാക്കിയെങ്കിലും അവിടെയും തടസങ്ങളുണ്ടായി. റോഡിന്റെ വീതി ആദ്യം തീരുമാനിച്ചതില്‍ നിന്നും 90 മീറ്റര്‍ കുറവായിരുന്നു. ഇതോടെയാണ് മറ്റൊരു അലൈന്‍മെന്റില്‍ പാതയുടെ നിര്‍മാണം നടത്താന്‍ അധികൃതര്‍ തീരുമാനിച്ചത്. നിര്‍മാണം പൂര്‍ത്തിയാക്കി ഉടന്‍ ഗതാഗതത്തിനായി റോഡ് തുറന്നുകൊടുക്കുമെന്നാണ് വിവരം.

Follow Us
ശ്രദ്ധിക്കൂ..! ചക്ക കഴിക്കുന്നവർ ഈ കാര്യം അറിയാതെ പോകരുത്
വേനലില്‍ കണ്ണുകളെ സംരക്ഷിക്കൂ; ചെയ്യേണ്ടത് ഇത്രമാത്രം
ബീറ്റ്റൂട്ട് ചമ്മന്തി ഉണ്ടാക്കിയാലോ, സ്വല്പം വെറൈറ്റി ആയിക്കോട്ടെ
പ്രമേഹ രോഗികൾക്ക് പൈനാപ്പിൾ കഴിക്കാമോ?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്